FD Interest Rates: അഞ്ച് ലക്ഷം രൂപയുടെ എഫ്ഡിയാണോ? കൂടുതല്‍ നേട്ടം ഈ ബാങ്കുകളില്‍ ഉറപ്പാണ്
Comparison of Fixed Deposit Interest Rates in Different Banks: മൂന്ന് വര്‍ഷത്തേക്ക് അഞ്ച് ലക്ഷം രൂപ സ്ഥിരം നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായിട്ടും വ്യത്യസ്ത ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകളെ കുറിച്ച് അറിഞ്ഞിരിക്കണം. വിവിധ ബാങ്കുകളും പോസ്റ്റ് ഓഫീസും സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന റിട്ടേണ്‍ പരിശോധിക്കാം.
ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ അഥവാ എഫ്ഡികള്‍ അപകട രഹിതമായ നിക്ഷേപമാണ് നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഓരോ ബാങ്കുകളും വ്യത്യസ്തങ്ങളായ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകള്‍ മാത്രമല്ല എഫ്ഡികള്‍ക്ക് ഉയര്‍ന്ന പലിശ നല്‍കുന്നതില്‍ പോസ്റ്റ് ഓഫീസും മുന്‍പന്തിയില്‍ തന്നെയാണ്.
മൂന്ന് വര്‍ഷത്തേക്ക് അഞ്ച് ലക്ഷം രൂപ സ്ഥിരം നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായിട്ടും വ്യത്യസ്ത ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകളെ കുറിച്ച് അറിഞ്ഞിരിക്കണം. വിവിധ ബാങ്കുകളും പോസ്റ്റ് ഓഫീസും സ്ഥിര നിക്ഷേപത്തിന് നല്‍കുന്ന റിട്ടേണ്‍ പരിശോധിക്കാം.
പഞ്ചാബ് നാഷണല്‍ ബാങ്ക്
പൊതു നിക്ഷേപകര്‍ക്ക് 7 ശതമാനം പലിശയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.50 ശതമാനം പലിശയുമാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മൂന്ന് വര്‍ഷത്തേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ച സാധാരണ പൗരന് റിട്ടേണായി ലഭിക്കുന്നത് 6,15,720 രൂപ. മുതിര്‍ന്ന പൗരനാണ് നിങ്ങളെങ്കില്‍ 6,24,858 രൂപയും ലഭിക്കും.




സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
പൊതു നിക്ഷേപകര്‍ക്ക് 6.75 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.25 ശതമാനവുമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുന്നത്. സാധാരണ നിക്ഷേപകന് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 6,11,196 രൂപ ലഭിക്കുമ്പോള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 6,20,273 രൂപയാണ് ലഭിക്കുന്നത്.
ഐസിഐസിഐ ബാങ്ക്
പൊതു നിക്ഷേപകരുടെ എഫ്ഡി നിക്ഷേപങ്ങള്‍ക്ക് 7 ശതമാനം പലിശയാണ് ഐസിഐസിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരനാണ് നിങ്ങളെങ്കില്‍ 7.50 ശതമാനം പലിശ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സാധാരണ നിക്ഷേപകന് 6,15,720 രൂപയും മുതിര്‍ന്ന പൗരന് 6,24,858 രൂപയും ലഭിക്കുന്നതാണ്.
എച്ച്ഡിഎഫ്‌സി ബാങ്ക്
പൊതു നിക്ഷേപകര്‍ക്ക് 7.10 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.60 ശതമാനം പലിശയുമാണ് സ്ഥിര നിക്ഷേപത്തിന് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 6,17,207 രൂപയും മുതിര്‍ന്ന പൗരന്മാര്‍ക്ക് 6,26,428 രൂപയും മെച്യൂരിറ്റി തുക ലഭിക്കുന്നതാണ്.
Also Read: SIP: സമ്പാദ്യം മാത്രമല്ല പെന്‍ഷനും നേടാം; 15,000 കൊണ്ട് എസ്‌ഐപി തീര്‍ക്കുന്ന മാജിക്
പോസ്റ്റ് ഓഫീസ്
6.80 ശതമാനം പലിശയാണ് പൊതു നിക്ഷേപകന് പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപത്തിന് നല്‍കുന്നതെങ്കില്‍ മുതിര്‍ന്ന പൗരന് 6.80 ശതമാനം പലിശ ലഭിക്കുന്നതാണ്. മെച്യൂരിറ്റി തുകയായി സാധാരണ നിക്ഷേപകന് 6,13,527 രൂപയും മുതിര്‍ന്ന പാരന്മാര്‍ക്ക് 6,13,527 രൂപയും ലഭിക്കും.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.