AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Gold Rate: ട്രംപിന്റെ നീക്കം, സ്വർണവില താഴേക്ക്; ഇന്ന് പവന് നൽകേണ്ടത് ഇത്രയും

സ്വർണവിലയോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 285 രൂപയും കിലോയ്ക്ക് 2,85,000 രൂപയുമാണ് വില. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കമാണ് സ്വർണവില ഇടിവിന് കാരണം. വിപണി വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ സ്വർണവില വീണ്ടും കൂടും.

Kerala Gold Rate: ട്രംപിന്റെ നീക്കം, സ്വർണവില താഴേക്ക്; ഇന്ന് പവന് നൽകേണ്ടത് ഇത്രയും
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 11 May 2026 | 10:33 AM

സംസ്ഥാനത്ത് സ്വർണവില താഴേക്ക്. തിങ്കളാഴ്ച വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 111720 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന് 160 രൂപ കൂടി കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണവില 1,11,560 രൂപയായി. ഗ്രാമിന് 13,945 രൂപയാണ് നൽകേണ്ടത്. വിപണിവില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. പണിക്കൂലി ജ്വല്ലറികൾക്കനുസരിച്ച് മാറും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. സ്വർണവിലയോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 285 രൂപയും കിലോയ്ക്ക് 2,85,000 രൂപയുമാണ് വില.

സ്വർണവില ഇടിയാൻ കാരണം

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നീക്കമാണ് സ്വർണവില ഇടിവിന് കാരണം. പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാൻ യു.എസ് മുന്നോട്ട് വച്ച സമാധാന നിർദേശങ്ങള്‍ക്കുള്ള ഇറാന്റെ മറുപടി ട്രംപ് തള്ളിയിരുന്നു. ഇറാന്റെ നിർദേശങ്ങള്‍ ഒട്ടും സ്വീകാര്യമല്ലെന്നാണ് ട്രംപ് പറഞ്ഞത്. നാവിക ഉപരോധം നീക്കണം, മരവിപ്പിച്ച ആസ്തികൾ മുപ്പത് ദിവസത്തിനുള്ളിൽ വിട്ട് നൽകണം ,തുടങ്ങിയ കാര്യങ്ങളും ഇറാന്റെ മറുപടിയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്.

ഇറാനിലെ യുറേനിയം നശിപ്പിക്കാതെ യുദ്ധം അവസാനിക്കില്ലെന്നാണ് നെതന്യാഹുവിന്റെ നിലപാട്. തന്റെ അഭിപ്രായം തന്നെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഉള്ളതെന്നും നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതോടെ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള സാധ്യതകൾക്ക് മങ്ങലേറ്റു.

ALSO READ: സ്വര്‍ണവില വീണ്ടും ഒന്നര ലക്ഷത്തിലേക്ക്? മെയ് 11 മുതല്‍ വിലയില്‍ സംഭവിക്കാന്‍ പോകുന്നത്…

രണ്ട് പക്ഷക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ തുടർന്നതോടെ ക്രൂഡ് ഓയിൽ വില കത്തിക്കയറി.  ബ്രെന്റ് ക്രൂഡ് വില 3.33 ശതമാനം വർധിച്ച് ബാരലിന് 104.60 ഡോളറിലെത്തി. വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് വില 3.35 ശതമാനം ഉയർന്ന് 98.62 ഡോളറിലുമെത്തി. ഇത്തരത്തിൽ എണ്ണ വില കൂടിയതോടെ രാജ്യാന്തര വിപണിയിൽ സ്വർണവില താഴേക്ക് നീങ്ങി. ഔൺസിന് 30 ഡോളറിടിഞ്ഞ് 4689 ഡോളറിലെത്തി.

സ്വർണവില ഇതുവരെ

2025ന്റെ അവസാന മാസങ്ങളിൽ സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തി വൻ കുതിപ്പാണ് സ്വർണവിലയിൽ ഉണ്ടായത്. ഡിസംബർ 23ന് സ്വർണവില കേരളചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം കടന്നു. പിന്നീടുള്ള ദിവസങ്ങളിൽ കൂടിയും കുറഞ്ഞും സ്വർണവില മുന്നേറി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്ക്. തൊട്ടടുത്ത ദിവസങ്ങളിൽ വിലയിൽ നേരിയ ഇടിവുകൾ സംഭവിച്ചെങ്കിലും പൂർണമായി ആശ്വാസിക്കാൻ വകയില്ലായിരുന്നു.

ഇതിനിടെ, പശ്ചിമേഷ്യൻ യുദ്ധം പ്രഖ്യാപിച്ചതോടെ സാധാരണക്കാരുടെ നെഞ്ചിടിപ്പ് കൂടി. സ്വർണം പൂർണമായും കിട്ടാക്കനിയാകുമെന്ന് വിചാരിച്ചെങ്കിലും വൻ ട്വിസ്റ്റാണ് അവിടെ സംഭവിച്ചത്. സംഘർഷത്തെ തുടർന്ന് വില കൂടുമെന്ന പ്രവചവനങ്ങളെ കാറ്റിൽപറത്തി വില ഇടിയുകയായിരുന്നു. മാർച്ച് മാസത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. സംഘർഷങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചതാണ് പതിവിന് വിപരീതമായി സ്വർണം താഴാൻ കാരണമായത്.

മെയ് മാസത്തിലെ സ്വർണവില

  1. മെയ് 1 (രാവിലെ) – 1,11,720
  2. മെയ് 1 (ഉച്ചയ്ക്ക്) – 110280
  3. മെയ് 1 (വൈകിട്ട്) – 1,09,720
  4. മെയ് 1 (രാത്രി) – 110440
  5. മെയ് 2 – 110680
  6. മെയ് 3 – 1,10,680
  7. മെയ് 4 -1,10,680
  8. മെയ് 4 (ഉച്ചയ്ക്ക്) – 109720
  9. മെയ് 5 – 1,09,400
  10. മെയ് 6 (രാവിലെ) – 110960
  11. മെയ് 6 (ഉച്ചയ്ക്ക്) – 1,11,560
  12. മെയ് 7 (രാവിലെ) – 111800
  13. മെയ് 7 (ഉച്ചയ്ക്ക്) – 1,12,200
  14. മെയ് 8 – 1,11,960
  15. മെയ് 9 – 111720
  16. മെയ് 10 – 111720
  17. മെയ് 11 – 1,11,560

English Summary:

Gold prices in Kerala dropped today after trading at Rs 1,11,720 per sovereign on the previous day. The price has fallen by Rs 160, bringing the rate of one sovereign of gold down to Rs 1,11,560. Price per gram now stands at Rs 13,945. Along with gold prices, silver rates have also changed, with silver priced at Rs 285 per gram and Rs 2,85,000 per kilogram.

Follow Us