AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pathanamthitta News: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി; യുവാവ് അറസ്റ്റിൽ

Pathanamthitta Crime News: വീട്ടുകാരുമായും തർക്കത്തെ തുടർന്ന് അകന്നാണ് ഇയാൾ താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ മറ്റൊരു യുവാവിന്റെ ഫോട്ടോയും റീലുകളും എല്ലാം പങ്കുവെച്ചു കൊണ്ടാണ് ഈ പ്രതി സോഷ്യൽ മീഡിയയിൽ ആക്ടീവായി മാറുന്നത്. ഇയാളുടെ ഫോണിൽ വ്യാജ നമ്പറുകളും അക്കൗണ്ടുകളും നിരവധി ഫോട്ടോകളും ഉള്ളതായി പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ........

Pathanamthitta News: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 13കാരിയുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി; യുവാവ് അറസ്റ്റിൽ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Ashli C
Ashli C | Updated On: 11 May 2026 | 10:03 AM

പത്തനംതിട്ട: റാന്നിയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. 13 വയസ്സുള്ള പെൺകുട്ടിയെയാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം നഗ്ന ചിത്രങ്ങൾ വാങ്ങിച്ച് ഭീഷണിപ്പെടുത്തിയത്. റാന്നി വൈക്കം വിളയിൽ ലക്ഷംവീട്ടിൽ രാജേഷ് കുമാറിനെ (36) ആണ് അറസ്റ്റ് ചെയ്തത്. 2025 സെപ്റ്റംബറിലാണ് ഇയാൾ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തുടർന്ന് സ്നേഹം സ്ഥാപിക്കുകയും പെൺകുട്ടിയുടെ അർധ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്തു. 13 കാരിയെ ഭീഷണിപ്പെടുത്തിയാണ് ആ ചിത്രങ്ങൾ കൈക്കലാക്കിയത് എന്നാണ് റിപ്പോർട്ട്.

ഇത് തിരിച്ചറിഞ്ഞ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്.തുടർന്ന് റാന്നി പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. എന്നാൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതി വിദ്യാർത്ഥിയുടെ ഫോട്ടോ പ്രൊഫൈൽ പിക്ചർ ആക്കി മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടും തുറന്നിരുന്നു. ശേഷം വീണ്ടും വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് പത്തനംതിട്ട സൈബർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്. അതേസമയം ഇടുക്കിയിൽ ഒരു സ്ഥാപനത്തിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയാണ് രാജേഷ് കുമാർ.

ALSO READ:പരാതി പറയാനെത്തി, പോലീസ് ജീപ്പുമായി കടന്നു; പ്രതിയെ പിടിച്ച് നാട്ടുകാർ

വീട്ടുകാരുമായും തർക്കത്തെ തുടർന്ന് അകന്നാണ് ഇയാൾ താമസിക്കുന്നത്. സോഷ്യൽ മീഡിയയിൽ ആക്ടീവായ മറ്റൊരു യുവാവിന്റെ ഫോട്ടോയും റീലുകളും എല്ലാം പങ്കുവെച്ചു കൊണ്ടാണ് ഈ പ്രതി സോഷ്യൽ മീഡിയയിൽ ആക്ടീവായി മാറുന്നത്. ഇയാളുടെ ഫോണിൽ വ്യാജ നമ്പറുകളും അക്കൗണ്ടുകളും നിരവധി ഫോട്ടോകളും ഉള്ളതായി പോലീസ് പറഞ്ഞു. ഇത്തരത്തിൽ ഇയാൾ കൂടുതൽ പെൺകുട്ടികളെ ചതിയിൽ പെടുത്തിയിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിച്ചു വരുന്നത്.

പരാതി പറയാൻ എത്തി പോലീസ് ജീപ്പുമായി കടന്നയാൾ പിടിയിൽ

കണ്ണൂരിൽ പോലീസ് സ്റ്റേഷന് മുറ്റത്ത് നിന്ന് പോലീസ് ജീപ്പ് മോഷ്ടിച്ച പ്രതി പിടിയിൽ. ചാവക്കാട് തൊഴിയൂർ സ്വദേശി കല്ലുവളപ്പിൽ ഹംസയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 49 വയസ്സുകാരനായ ഇയാൾ മൊബൈൽ ഫോൺ നഷ്ടപ്പെട്ട പരാതി നൽകുവാനാണ് കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പിടികൂടിയത്. നഗരത്തിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ ഹംസ അഞ്ചുമാസം മുമ്പാണ് കണ്ണൂർ ജില്ലയിൽ എത്തുന്നത്. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. തന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടെന്നും അത് കണ്ടുപിടിച്ചു തരണം എന്നും ആവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തി. മദ്യലഹരിയിൽ ആയിരുന്ന ഇയാളോട് വിവരങ്ങൾ ശേഖരിച്ച ശേഷം തൊട്ടടുത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കൂടി പരാതി നൽകാനായി പോലീസുകാർ നിർദ്ദേശിച്ചു.. എന്നാൽ സൈബർ പോലീസ് സ്റ്റേഷൻ എത്തിയപ്പോൾ ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു.

ENGLISH SUMMARY

A youth has been arrested in Pathanamthitta Ranni for threatening a girl he met through Instagram. He had met a 13-year-old girl through Instagram and threatened her by buying her nude pictures. Rajesh Kumar (36) of Lakshaveetil in Vaikom Vilayil, Ranni was arrested.

Follow Us