AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Gold Rate: പൊന്ന് താഴേക്ക് തന്നെ, 2,040 രൂപയുടെ ഇടിവ്; നവംബർ 18-ലെ സ്വർണവില

Kerala Gold Rate Today November 18: കേരളത്തിൽ സ്വർണവില അങ്ങനെ ഒരുലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ ദിവസത്തെ സ്വർണനിരക്ക് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയൊരു ആശ്വാസമാണ് നൽകിയത്. വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും നേട്ടമായി. എന്നാൽ, ഈ ആശ്വാസം ഇന്നും തുടരുമോ?

Kerala Gold Rate: പൊന്ന് താഴേക്ക് തന്നെ, 2,040 രൂപയുടെ ഇടിവ്; നവംബർ 18-ലെ സ്വർണവില
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 18 Nov 2026 | 09:47 AM

ദീർഘനാളത്തെ കാത്തിരിപ്പ്… കേരളത്തിൽ സ്വർണവില അങ്ങനെ ഒരുലക്ഷത്തിന് താഴെയെത്തി. കഴിഞ്ഞ ദിവസത്തെ സ്വർണനിരക്ക് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വലിയൊരു ആശ്വാസമാണ് നൽകിയത്. വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങാൻ കാത്തിരുന്നവർക്കും നേട്ടമായി. എന്നാൽ, ഈ ആശ്വാസം ഇന്നും തുടരുമോ? സ്വർണവില കുതിപ്പിലോ കിതപ്പിലോ… നവംബർ 18-ലെ സ്വർണനിരക്ക് പരിശോധിക്കാം…

ഇന്നത്തെ സ്വർണവില

കഴിഞ്ഞ ദിവസം പവന് 99,760 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാൽ ഇന്ന്  2,040 രൂപയാണ് കുറഞ്ഞത്. ഇതോടെ, നിലവിൽ ഒരു പവൻ സ്വർണത്തിന് 97,720 രൂപയാണ് വില. ഗ്രാമിന് 12,215  രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേർത്തുള്ള തുകയാണ് ഉപയോക്താക്കൾ നൽകേണ്ടത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. എട്ട് ദിവസത്തിനിടെ 6280 രൂപയാണ് പവന് കുറഞ്ഞത്. 2026ൽ ഇത് രണ്ടാമത്തെ തവണയാണ് പവൻ വില ഒരു ലക്ഷം രൂപയിൽ താഴെ എത്തുന്നത്. ഇതിനു മുമ്പ് മാർച്ച് 23നാണ് സ്വർണവില ഇത്രയും കുറഞ്ഞ നിരക്കിലെത്തിയത്. അന്ന് പവന് 99,480 രൂപയായിരുന്നു.

ALSO READ: 1 ലക്ഷത്തില്‍ നിന്നിറങ്ങി സ്വര്‍ണം; പൊന്ന് വാങ്ങിക്കാന്‍ ബെസ്റ്റ് സമയമിതാ

വില ഇടിവിന് കാരണം

കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ പവൻ വിലയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് വർധിപ്പിക്കുമെന്ന പ്രതീക്ഷ ശക്തമായതാണ് രാജ്യാന്തര സ്വർണവിലയെ ബാധിച്ചത്. പലിശ വരുമാനം ലഭിക്കാത്ത സ്വർണത്തിൽ നിന്ന് നിക്ഷേപകർ പിന്മാറി, കൂടുതൽ വരുമാനം നൽകുന്ന അമേരിക്കൻ കടപത്രങ്ങളിലേക്കും ഡോളറിലേക്കും നിക്ഷേപം മാറ്റുന്നതാണ് പ്രധാന കാരണം. ഡോളർ സൂചിക കരുത്താർജിച്ചതും മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിപ്പിച്ചു.

വില വീണ്ടും കുതിക്കുമോ?

വില കുറഞ്ഞത് സാധാരണക്കാർക്കും വിവാഹ ആവശ്യങ്ങൾക്കായി കാത്തിരിക്കുന്നവർക്കും വലിയ ആശ്വാസമാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. അതേസമയം, 2026ന്റെ തുടക്കത്തിൽ രാജ്യാന്തര സ്വർണവില കുറിച്ച റെക്കോർഡ് നിലവാരത്തിലേക്ക് തിരിച്ചെത്താൻ കുറഞ്ഞത് രണ്ടു വർഷമെടുക്കുമെന്നാണ് അമേരിക്കൻ ബാങ്കായ ‘ഗോൾഡ്മാൻ സാക്സ്’ (Goldman Sachs) പ്രവചിക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്കുകളിൽ മാറ്റം വരുത്താൻ തുടങ്ങുന്നതോടെ സ്വർണത്തിലേക്കുള്ള നിക്ഷേപങ്ങൾ വീണ്ടും ശക്തമാകുമെന്നും, 2028ന്റെ അവസാനത്തോടെ സ്വർണവില ഔൺസിന് 5,600 ഡോളറിലേക്ക് തിരിച്ചു കയറുമെന്നും വിലയിരുത്തപ്പെടുന്നു.

നവംബർ മാസത്തിലെ സ്വർണവില

  1. നവംബർ 1: 1,01,840
  2. നവംബർ 2: 1,02,200
  3. നവംബർ 3: 1,02,400
  4. നവംബർ 4: 1,02,600
  5. നവംബർ 5: 1,07,080
  6. നവംബർ 6: 1,05,120
  7. നവംബർ 6: 1,05,200 (ഉച്ചയ്ക്ക്)
  8. നവംബർ 7: 1,05,280
  9. നവംബർ 8: 1,05,280
  10. നവംബർ 9: 1,06,040
  11. നവംബർ 10: 1,05,680
  12. നവംബർ 10: 1,04,640 (വൈകുന്നേരം)
  13. നവംബർ 11: 1,04,120
  14. നവംബർ 12: 1,02,520
  15. നവംബർ 13: 1,01,560 (രാവിലെ)
  16. നവംബർ 13: 1,00,720 (ഉച്ചയ്ക്ക്)
  17. നവംബർ 14: 1,00,920
  18. നവംബർ 15: 1,00,920
  19. നവംബർ 16: 1,00,320
  20. നവംബർ 17: 99,760
  21. നവംബർ 18: 97,720

English Summary:

Gold prices in Kerala witnessed a sharp decline today, with the price of one sovereign falling by Rs 2,040 from the previous day’s rate of Rs 99,760 to Rs 97,720. The price of one gram of gold now stands at Rs 12,215.

Follow Us