Kerala Gold Rate: പൊന്നേ വീണ്ടും കൂടി..! ഇന്നത്തെ സ്വർണ്ണ നിരക്ക്
Kerala Gold Price Today: നവംബർ ആരംഭിച്ച് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ സ്വർണ്ണവില സമനിലയിൽ തുടരുകയായിരുന്നു. നവംബർ ഒന്നിനും നവംബർ രണ്ടിനും ഒരു പവൻ സ്വർണ്ണത്തിന്റെ വില 90200 രൂപയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഇന്ന് കൂടി. നവംബർ ആരംഭിച്ച് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ സ്വർണ്ണവില സമനിലയിൽ തുടരുകയായിരുന്നു. നവംബർ ഒന്നിനും നവംബർ രണ്ടിനും ഒരു പവൻ സ്വർണ്ണത്തിന്റെ വില 90200 രൂപയായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണത്തിന്റെ വില വർദ്ധിച്ചു.
120 രൂപയാണ് പവന് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 90320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ ഇന്നത്തെ നിരക്ക് 11290 രൂപയായിരുന്നു. നവംബർ ഒന്നിനും രണ്ടിനും 11275 രൂപയായിരുന്നു ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില. ഒക്ടോബറിന്റെ അവസാന ദിവസങ്ങളിൽ സ്വർണ്ണത്തിന്റെ നിരക്ക് 80 കളിലേക്ക് എത്തിയിരുന്നെങ്കിലും പെട്ടെന്ന് വില വർധിക്കുകയായിരുന്നു.
ഒക്ടോബറിന്റെ അവസാനത്തോടെ സ്വർണ്ണവില കുറഞ്ഞു കണ്ടത് ഉപയോക്താക്കളിൽ ചെറിയ സമാധാനം കൊണ്ടുവന്നിരുന്നു. കാരണം സ്വർണ്ണത്തിന്റെ വിലകുത്തിനെ ഉയർന്നത് സാധാരണക്കാരിൽ ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
ALSO READ: രണ്ടേരണ്ട് മാസത്തിനുള്ളില്‍ അടുത്ത റെക്കോഡ്; 25,000 രൂപയുടെ എങ്കിലും വര്‍ധനവ് പ്രതീക്ഷിക്കാം
അതേസമയം ആഗോള സാമ്പത്തിക ആസ്തിയുടെ 2.6 ശതമാനം ബാങ്ക് ഇതര നിക്ഷേപകർ സ്വർണം കൈവശം വച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 2028 ഓടെ ഓടെ ഇത് 4.6 ശതമാനമായി ഉയരും എന്നും റിപ്പോർട്ട്. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ സ്വർണ്ണത്തിന്റെ വില ഇരട്ടിയാകാൻ സാധ്യതയുണ്ടെന്ന് വിവരമാണ് പുതിയത് വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.
സുരക്ഷിത നിക്ഷേപം എന്ന രീതിയിൽ സ്വർണ്ണം എല്ലാവരും തെരഞ്ഞെടുത്തതാണ് സ്വർണത്തിന്റെ നിരക്ക് വർദ്ധിക്കുവാൻ കാരണമായത്. കൂടാതെ ആഗോളതലത്തിൽ ഉണ്ടായ സംഘർഷങ്ങളും സ്വർണ്ണ നിരക്ക് വർധിക്കാൻ കാരണമായി. സെൻട്രൽ ബാങ്ക് വാങ്ങലുകൾ, ഫെഡ് നിരക്ക്, ആഗോള സഘർഷങ്ങൾ എന്നിവയെല്ലാം സ്വർണതിന്റെ നിരക്കിൽ പ്രതിഫലിക്കും എന്നാണ് റിപ്പോർട്ട്.