Kerala Gold Rate: ദേ കൂടി, ഇതെന്തൊരു കുതിപ്പാ പൊന്നേ…. നവംബർ 4-ലെ സ്വർണവില

Kerala Gold Rate Today: ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെയാണ് സ്വർണം കരുത്ത് പ്രാപിച്ചത്. ഉപഭോക്താക്കൾക്ക് ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും കൊടുക്കേണ്ടി വരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി.

Kerala Gold Rate: ദേ കൂടി, ഇതെന്തൊരു കുതിപ്പാ പൊന്നേ.... നവംബർ 4-ലെ സ്വർണവില

പ്രതീകാത്മക ചിത്രം

Updated On: 

04 Nov 2026 | 09:45 AM

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. സാധാരണക്കാരുടെയും ആഭരണപ്രേമികളുടെയും പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് വീണ്ടും വില കൂടി. കഴിഞ്ഞ ദിവസം പവന് 1,02,400 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 12,800 രൂപയും. എന്നാൽ ഇന്ന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,02,600 രൂപയായി ഉയർന്നു. ഗ്രാമിന് 12,825 രൂപയാണ് നൽകേണ്ടത്. ഒക്ടോബർ അവസാന ദിവസങ്ങളിൽ വില ഇടിഞ്ഞ് സാധാരണക്കാർക്ക് പ്രതീക്ഷ നൽകിയെങ്കിലും, നവംബറിൽ സ്വർണം വീണ്ടും തിരിച്ചുകയറുകയാണ്. ദീപാവലി, വിവാഹ സീസൺ ഡിമാൻഡുകളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും വരുംദിവസങ്ങളിലെ വിലയിൽ നിർണായകമാകും.

ഇന്ന് ആകെ എത്ര രൂപ കൊടുക്കേണ്ടിവരും?

നിലവിൽ പവന് 1,02,600 രൂപ, ഗ്രാമിന് 12,825 രൂപ നിരക്കിലാണ് വിപണി വില. എന്നാൽ, ഇതിനോടൊപ്പം തന്നെ ഉപഭോക്താക്കൾക്ക് ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും കൊടുക്കേണ്ടി വരും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്. ജ്വല്ലറികൾക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റം വരും. അഞ്ച് ശതമാനമാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി. ഇതനുസരിച്ച്, ഏകദേശം 1.11 ലക്ഷം രൂപയോളം നൽകേണ്ടി വന്നേക്കും.

ALSO READ: പൊന്നല്‍പം ഗമയിലാണ്! നിരക്കില്‍ മാറ്റം: നവംബര്‍ മൂന്നിലെ സ്വര്‍ണവില

വില കുതിക്കാൻ കാരണം

ക്രൂഡ് ഓയിൽ വില ഇടിഞ്ഞതോടെയാണ് സ്വർണം കരുത്ത് പ്രാപിച്ചത്. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ സമാധാന നീക്കങ്ങൾ ആരംഭിച്ചതോടെ ക്രൂഡ് ഓയിൽ വില താഴ്ന്നു. ഇതോടെ യു.എസ് ഡോളറും ഇടിഞ്ഞു. ഇത് സ്വർണത്തിന്റെ ഡിമാൻഡ് ,കൂട്ടി. ഡോളറിന്റെ മൂല്യം താഴ്ന്നതോടെ സ്വർണം വാങ്ങൽച്ചെലവ് കുറയും. ഇതാണ് പൊന്നിന്റെ ഡിമാൻഡ് ഉയർത്തിയത്. ഇതോടെ വിലയും കൂടും.

യു.എസ് – സ്വർണവിലയിൽ നിർണയാകം

  1. സ്വർണവിലയിൽ ശക്തമായ മുന്നേറ്റത്തിന് സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
  2. യു.എസിലെ ഇടക്കാല തിരഞ്ഞെടുപ്പ് നിർണായകമാകും. ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയുണ്ടായാൽ താരിഫ് അടക്കമുള്ള വിഷയങ്ങളിൽ ട്രംപ് നിലപാട് കടുപ്പിച്ചേക്കും.
  3. സ്വർണം, ഓഹരി, കടപ്പത്രം, കറൻസി വിപണികളിൽ ഇത് വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചേക്കും.
  4. അതുപോലെ, വരുന്ന വെള്ളിയാഴ്ച പുറത്ത് വരുന്ന യു.എസിലെ തൊഴിൽ കണക്കുകളും സ്വർണവിലയെ സ്വാധീനിക്കും.

നവംബർ മാസത്തിലെ സ്വർണവില

തീയതി പവൻ വില ഗ്രാം വില
നവംബർ 1 1,01,840 12,730
നവംബർ 2 1,02,200 12,775
നവംബർ 3 1,02,400 12,800
നവംബർ 4 1,02,600 12,825

English Summary:

Gold prices are surging in the state. The price increased by Rs 200 today, bringing the cost of a sovereign of gold to Rs 1,02,600. The price per gram is Rs 12,825.

Loading...
Unable to load recommendations.
Follow Us
രണ്ടേ രണ്ട് ബദാം ദിവസവും കഴിച്ചാൽ എന്താണ് സംഭവിക്കുന്നത്?
വെറൈറ്റി ലുക്ക്, വില 1 ലക്ഷത്തിൽ താഴെ- ഹീറോ എക്സട്രീം 125 R
പണം മുടക്കാതെ തിളങ്ങുന്ന ചർമ്മം സ്വന്തമാക്കാം; ഡയറ്റിൽ ഈ മാറ്റങ്ങൾ വരുത്തൂ
ദീപാവലിയിൽ ജപിക്കേണ്ട മഹാലക്ഷ്മി മന്ത്രങ്ങൾ!
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു