AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: എട്ടാം ശമ്പള കമ്മീഷന് ഒരു വയസ്; ശമ്പളം കൂടാൻ ഇനിയും കാത്തിരിക്കണം, ജീവനക്കാർ അറിയേണ്ടത്

Central Government Employees Await 8th Pay Commission Salary Revision and Fitment Factor: കമ്മീഷന്‍ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുകയാണ്. ശമ്പള പരിഷ്‌കരണം എത്രത്തോളം വരും, കുറഞ്ഞ അടിസ്ഥാന ശമ്പളം എത്രയാകും, പെന്‍ഷനില്‍ എത്ര വര്‍ധനയുണ്ടാകും തുടങ്ങിയ കാര്യങ്ങളിലാണ് ജീവനക്കാരുടെ പ്രധാന ആകാംക്ഷ.

8th Pay Commission: എട്ടാം ശമ്പള കമ്മീഷന് ഒരു വയസ്; ശമ്പളം കൂടാൻ ഇനിയും കാത്തിരിക്കണം, ജീവനക്കാർ അറിയേണ്ടത്
പ്രതീകാത്മക ചിത്രം Image Credit source: NurPhoto/Getty Images Creative 2026
Shiji M K
Shiji M K | Published: 04 Nov 2026 | 07:16 AM

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. എന്നാല്‍ പുതുക്കിയ ശമ്പളം, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, ഫിറ്റ്‌മെന്റ് ഫാക്ടര്‍ എന്നിവ സംബന്ധിച്ച് ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. കമ്മീഷന്‍ വിവിധ വിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്തുകയും നിര്‍ദേശങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്ന നടപടികള്‍ തുടരുകയാണ്. ശമ്പള പരിഷ്‌കരണം എത്രത്തോളം വരും, കുറഞ്ഞ അടിസ്ഥാന ശമ്പളം എത്രയാകും, പെന്‍ഷനില്‍ എത്ര വര്‍ധനയുണ്ടാകും തുടങ്ങിയ കാര്യങ്ങളിലാണ് ജീവനക്കാരുടെ പ്രധാന ആകാംക്ഷ.

മുംബൈയിലെ ചര്‍ച്ചകളും പൂര്‍ത്തിയായി

2026 ഒക്ടോബര്‍ 22, 23 തീയതികളില്‍ മുംബൈയില്‍ നടന്ന രണ്ട് ദിവസത്തെ കൂടിയാലോചനാ യോഗങ്ങള്‍ കമ്മീഷന്‍ പൂര്‍ത്തിയാക്കി. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകള്‍, പെന്‍ഷന്‍കാരുടെ പ്രതിനിധികള്‍, മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങള്‍ എന്നിവരുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി.

നേരത്തെ ജയ്പൂര്‍, ചണ്ഡീഗഡ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലും കമ്മീഷന്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആവശ്യങ്ങളും നിര്‍ദേശങ്ങളും മനസിലാക്കി ശുപാര്‍ശകള്‍ തയാറാക്കുന്നതിന്റെ ഭാഗമായാണ് ഈ യോഗങ്ങള്‍. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍ സംഘടനകള്‍ കമ്മീഷന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം, അലവന്‍സുകള്‍, പെന്‍ഷന്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്.

Also Read: 8th Pay Commission: പെൻഷൻ 67% വർദ്ധിക്കും! ജനുവരി മുതൽ 45,000 രൂപ അക്കൗണ്ടിലോ?

ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാകും?

എട്ടാം ശമ്പള കമ്മീഷനുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് ഫിറ്റ്‌മെന്റ് ഫാക്ടര്‍ പ്രഖ്യാപനമാണ്. നിലവിലെ അടിസ്ഥാന ശമ്പളം പുതുക്കി നിശ്ചയിക്കുന്നതില്‍ ഫിറ്റ്‌മെന്റ് ഫാക്ടറിന് നിര്‍ണായക പങ്കുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടര്‍ എത്രയാണെന്നതിനെ ആശ്രയിച്ചായിരിക്കും പുതിയ അടിസ്ഥാന ശമ്പളത്തില്‍ എത്ര വര്‍ധനയുണ്ടാകുമെന്നത് കണക്കാക്കുക. അതിനാല്‍ തന്നെ 3.0, 3.5 തുടങ്ങിയ വ്യത്യസ്ത കണക്കുകള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

പുതിയ ശമ്പളം എപ്പോള്‍ ലഭിക്കും?

2025 നവംബര്‍ 3നാണ് എട്ടാം ശമ്പള കമ്മീഷന്‍ ഔദ്യോഗികമായി രൂപീകരിച്ചത്. ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ കമ്മീഷന് 18 മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇതനുസരിച്ച് 2027 മെയ് മാസത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പ്രതീക്ഷിക്കുന്നത്. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും ഉടന്‍ ശമ്പള പരിഷ്‌കരണം നടപ്പാകണമെന്നില്ല. ശുപാര്‍ശകള്‍ പരിശോധിച്ച ശേഷം കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

English Summary

The 8th Pay Commission has completed one year since its formation, but central government employees and pensioners are still awaiting clarity on salary revisions, the fitment factor and minimum basic pay. The commission is expected to submit its recommendations by May 2027, after which the government will decide on implementation.

Follow Us