AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Price Today: ഒറ്റ ദിവസം കൂടിയത് 500-ന് മുകളിൽ, ഇന്നത്തെ സ്വർണവില അറിയാം

Silver And Gold Rate In Kerala: ഈ മാസം 14, 16, 17 തീയതികളിൽ സ്വർണവില കുറഞ്ഞിരുന്നു. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്നതാണ് കാണാൻ കഴിഞ്ഞത്.

Kerala Gold Price Today: ഒറ്റ ദിവസം കൂടിയത് 500-ന് മുകളിൽ, ഇന്നത്തെ സ്വർണവില അറിയാം
Represental Image (Credits: Gettyimages)
Neethu Vijayan
Neethu Vijayan | Edited By: Jenish Thomas | Updated On: 19 Nov 2024 | 03:50 PM

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായി സ്വർണ്ണവിലയിൽ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭരണപ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ടാണ് ഇന്നും സ്വർണവിലയിൽ വർദ്ധനവുണ്ടായിരിക്കുന്നത്. ഒരു പവന് 560 രൂപ ഉയർന്ന് 56,520 എന്ന നിരക്കിലേക്കാണ് ഉയർന്നത്. അപ്രതീക്ഷിതമായ കുതിച്ചുചാട്ടമാണ് കഴിഞ്ഞ രണ്ട് ദിവസമായി ഉണ്ടായിരിക്കുന്നത്. കേരളത്തിൽ ഗ്രാമിന് 70 രൂപ വർദ്ധിച്ച് 7065 ആയി ഉയർന്നു.

ഈ മാസം 14, 16, 17 തീയതികളിൽ സ്വർണവില കുറഞ്ഞിരുന്നു. നവംബർ ഒന്നിന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്ടോബർ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്നതാണ് കാണാൻ കഴിഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വർണവിലയിൽ നിലവിൽ പ്രതിഫലിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെയാണ് സ്വർണവില ഇടിയാൻ തുടങ്ങിയത്.

ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ

പശ്ചിമേഷ്യൻ സംഘർഷവും, മാന്ദ്യ ഭീതിയും, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുമെല്ലാം കഴിഞ്ഞ കുറച്ച മാസങ്ങളായി രാജ്യാന്തര സ്വർണ്ണവിലയിലെ കുതിപ്പിനെ സ്വാധീനിച്ചിരുന്നു. നിലവിൽ പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നതിന് കാരണമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംഘർഷ സാഹചര്യം നിക്ഷേപകരെ സുരക്ഷിത നിക്ഷേപത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിക്കുന്നുണ്ട്.

ഡോണൾഡ് ട്രംപിൻ്റെ വിജയം

യുഎസിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ സ്വർണവില താഴേക്ക് ഇറങ്ങിത്തുടങ്ങിയിരുന്നു. എന്നാൽ ഡോണൾഡ് ട്രംപിന്റെ സാമ്പത്തിക നയങ്ങൾ ഡോളർ, യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്), യുഎസ് ഓഹരി വിപണി, ക്രിപ്റ്റോകറൻസികൾ എന്നിവയ്ക്ക് കുതിപ്പേകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇവയിൽ നിന്ന് മികച്ച ആദായം ലഭിക്കുമെന്നതിനാൽ നിക്ഷേപകർ സ്വർണനിക്ഷേപ പദ്ധതികളിൽ നിന്ന് പിന്മാറുന്നത് വിലയെ ബാധിക്കുമെന്നും റിപ്പോർട്ടുണ്ട്.

നവംബറിലെ സ്വർണവില ഇങ്ങനെ

  • നവംബർ 1 – ഒരു പവൻ സ്വർണത്തിന്റെ വില 560 രൂപ കുറഞ്ഞു. വിപണി വില 59,080 രൂപ (മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
  • നവംബർ 2 – സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,960 രൂപ
  • നവംബർ 3 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
  • നവംബർ 4 – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 58,960 രൂപ
  • നവംബർ 5 – സ്വർണത്തിന്റെ വില 120 രൂപ കുറഞ്ഞു. വിപണി വില 58,840 രൂപ
  • നവംബർ 6 – സ്വർണത്തിന്റെ വില 80 രൂപ ഉയർന്നു. വിപണി വില 58,920 രൂപ
  • നവംബർ 7 – സ്വർണത്തിന്റെ വില 1320 രൂപ കുറഞ്ഞു. വിപണി വില 57,600 രൂപ
  • നവംബർ 8 – സ്വർണത്തിന്റെ വില 680 രൂപ ഉയർന്നു. വിപണി വില 58,280 രൂപ
  • നവംബർ 9- സ്വർണത്തിന്റെ വില 80 കുറഞ്ഞു. വിപണി വില 58,200 രൂപ
  • നവംബർ 10- മാറ്റമില്ലാതെ തുടരുന്നു
  • നവംബർ 11- സ്വർണത്തിന്റെ വില 440 കുറഞ്ഞു. വിപണി വില 57,760 രൂപ
  • നവംബർ 12- സ്വർണത്തിന്റെ വില 1080 കുറഞ്ഞു. വിപണി വില 56,680 രൂപ
  • നവംബർ 13- സ്വർണത്തിന്റെ വില 320 കുറഞ്ഞു. വിപണി വില 56,360 രൂപ
  • നവംബർ 14- സ്വർണത്തിന്റെ വില 880 കുറഞ്ഞു. വിപണി വില 55,480 രൂപ (മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
  • നവംബർ 15- സ്വർണത്തിന്റെ വില 80 രൂപ കൂടി. വിപണി വില 55,560 രൂപ ‌‌
  • നവംബർ 16- സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. വിപണി വില 55,480 രൂപ
  • നവംബർ 17- മാറ്റമില്ലാതെ തുടർന്നു
  • നവംബർ 18- സ്വർണത്തിന്റെ വില 480 രൂപ കൂടി. വിപണി വില 55,960 രൂപ.

 

 

 

Follow Us