Kerala Gold Rate: വൻ ഇടിവ്, സ്വർണം വാങ്ങാൻ ബെസ്റ്റ് സമയമാണേ…. ഇന്നത്തെ നിരക്ക്
Kerala Gold Rate Today, September 24: യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുകയും വില ഉയരുകയും ചെയ്യുകയാണ് സാധാരണ പതിവ്. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ, യുദ്ധസാഹചര്യങ്ങളിലും സ്വർണവില താഴാറുണ്ട്. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,13,080 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,135 രൂപയും. എന്നാൽ ഇന്ന് വില താഴ്ന്നിട്ടുണ്ട്. 1120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില 1,11,960 രൂപയായി. ഗ്രാമിന് 13,995 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും കുതിക്കും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്.
സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം?
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധിയാണ് നിലവിലെ ചാഞ്ചാട്ടത്തിന് കാരണം. ഇറാനുമായുള്ള നയതന്ത്ര ചർച്ചകൾ വിജയിക്കുമെന്ന പ്രതീക്ഷയിൽ എണ്ണ വില കുറഞ്ഞിട്ടുണ്ട്. അതേസമയം, അമേരിക്കൻ ഡോളർ സൂചിക രണ്ടു മാസത്തെ ഉയരത്തിലെത്തിയത് തിരിച്ചടിയായി. ഇതോടെ മറ്റു കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് കൂടി.
സംഘർഷവും പൊന്നും
യുദ്ധങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഉണ്ടാകുമ്പോൾ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് തിരിയുകയും വില ഉയരുകയും ചെയ്യുകയാണ് സാധാരണ പതിവ്. എന്നാൽ ചില പ്രത്യേക ഘട്ടങ്ങളിൽ, യുദ്ധസാഹചര്യങ്ങളിലും സ്വർണവില താഴാറുണ്ട്. ഡോളറിന്റെ മുന്നേറ്റം, പലിശനിരക്കുകൾ, നിക്ഷേപകരുടെ ലാഭമെടുപ്പ് എന്നിവയാണ് ഇതിന് കാരണം.
ALSO READ: ഞായറാഴ്ച ബാങ്കുകൾ പ്രവർത്തിക്കും, അവധി ഈ ദിവസങ്ങളിൽ
നിലവിൽ പശ്ചിമേഷ്യൻ സംഘർഷം സ്വർണത്തിന് അനുകൂലമാകാത്തതിന് പ്രധാന കാരണം ക്രൂഡ് ഓയിലാണ്. ക്രൂഡോയിൽ ഉൽപാദന, വിതരണത്തിന്റെ നെടുംതൂണുകളിലൊന്നായ പശ്ചിമേഷ്യയിലാണ് ഇറാനും യുഎസും തമ്മിലെ യുദ്ധം നടക്കുന്നത്. യുദ്ധം ക്രൂഡോയിൽ ഉൽപാദന, വിതരണത്തെ താറുമാറാക്കുകയും വില കുതിക്കുകയും ചെയ്തു. ഇത് പണപ്പെരുപ്പം, പലിശനിരക്ക് വർധന സംബന്ധിച്ച ആശങ്ക ഉയർത്തുകയും സ്വർണവില താഴ്ത്തുകയും ചെയ്യും.
സ്വർണം ലാഭത്തിൽ എങ്ങനെ വാങ്ങാം?
സാധാരണ ആഭരണങ്ങൾ വാങ്ങുമ്പോൾ പണിക്കൂലിയും ജി.എസ്.ടിയും നൽകണം. 24K സ്വർണ്ണ നാണയങ്ങൾ അല്ലെങ്കിൽ ബാറുകൾ വാങ്ങുമ്പോൾ പണിക്കൂലി പ്രശ്നമാകുന്നില്ല. നിക്ഷേപ ലക്ഷ്യത്തോടെയാണെങ്കിൽ ആഭരണങ്ങളേക്കാൾ ലാഭം നാണയങ്ങളാണ്.
അതേസമയം, വിവാഹം പോലുള്ള ആവശ്യങ്ങൾക്ക് മുൻകൂട്ടി സ്വർണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർക്ക് അഡ്വാൻസ് ബുക്കിങ് വളരെ ലാഭകരമായ ഒരു ഓപ്ഷനാണ്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയാണോ വാങ്ങുന്ന ദിവസത്തെ വിലയാണോ കുറവ്, ആ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം. ബുക്ക് ചെയ്ത ശേഷം സ്വർണവില എത്ര ഉയർന്നാലും നിങ്ങൾ ബുക്ക് ചെയ്ത കുറഞ്ഞ നിരക്കിൽ തന്നെ നൽകിയാൽ മതി.