Kerala Gold Rate: സ്വര്‍ണം പണിപറ്റിച്ചു! വിലക്കുറവിന് ഒരു ദിവസത്തെ ആയുസ് മാത്രം; നിരക്ക് വീണ്ടും മുകളിലോട്ട്
Gold Price Kerala Today (September 25): ആഭരണപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 1,12,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 1,11,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില. പവന് 15 രൂപ വര്‍ധിച്ച് 14,010 രൂപയിലെത്തി.

പ്രതീകാത്മക ചിത്രം
ആഭരണപ്രേമികള്‍ക്ക് നിരാശ സമ്മാനിച്ച് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 1,12,080 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 1,11,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 14,010 രൂപയിലെത്തി. 13,995 രൂപയായിരുന്നു മുന്‍നിരക്ക്. കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇന്നും നിരക്ക് കുറയുമെന്നായിരുന്നു ഉപയോക്താക്കളുടെ പ്രതീക്ഷയെങ്കിലും നിരാശ മാത്രമായി ഫലം. സെപ്തംബര്‍ 23-ന് 1,13,080 ആയിരുന്നു പവന്റെ വില. ഇന്നലെ അത് 1,11,960 ആയി കുറഞ്ഞു. ആഗോള സാമ്പത്തിക-ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളായിരുന്നു ഇതിന് കാരണം. ഡോളറിന്റെ മൂല്യവർധനവും യുഎസ് ബോണ്ട് യീൽഡിന്റെ കുതിച്ചുചാട്ടവുമായിരുന്നു വിലയിടിവിന്റെ പ്രധാന കാരണം.
പണപ്പെരുപ്പ ഭീതിയും യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കുകൾ ഇനിയും ഉയർത്തിയേക്കുമെന്ന സൂചനകളും അമേരിക്കൻ കടപ്പത്രങ്ങളുടെ ആദായനിരക്ക് കൂട്ടി. നിക്ഷേപകർ ഗോൾഡ് ഇടിഎഫുകളിൽ നിന്ന് പണം പിൻവലിച്ച് ബോണ്ടുകളിലേക്കും ബാങ്ക് നിക്ഷേപങ്ങളിലേക്കും മാറ്റിയത് സ്വര്‍ണവില ഇടിയാന്‍ കാരണമായി.
പലിശനിരക്ക് കൂടാനുള്ള സാധ്യതകൾ യുഎസ് ഡോളറിനെ കൂടുതൽ കരുത്തുറ്റതാക്കി. ഡോളർ ശക്തമാകുമ്പോൾ മറ്റു രാജ്യങ്ങൾക്ക് സ്വർണം വാങ്ങുന്നത് ചെലവേറിയതാവുകയും, ഇത് ആഭരണ-നിക്ഷേപ മേഖലകളിൽ സ്വർണത്തിന്റെ ആവശ്യകത കുറയ്ക്കുകയും ചെയ്തതായിരുന്നു മറ്റൊരു കാരണം.
Also Read: 8th Pay Commission: ഡിഎ പൂജ്യത്തിലേക്കോ? ശമ്പള വർദ്ധനവ് കാത്തിരിക്കുന്നവർ ഇതും അറിയണം
യുഎൻ സമ്മേളനത്തിൽ ഇറാനിയൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ നടത്തിയ പ്രസ്താവനകളും വിപണിയിൽ ചലനമുണ്ടാക്കി. ആക്രമണങ്ങൾക്ക് മുന്നിൽ ഇറാൻ മുട്ടുമടക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും, നയതന്ത്ര ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയും നൽകി.
സ്വര്‍ണവില ഇനിയും വര്‍ധിക്കുമോ?
വരുംദിവസങ്ങളിൽ സ്വർണവില വീണ്ടും ഉയരാനുള്ള സാധ്യതകളും വിപണി വിദഗ്ധർ കാണുന്നുണ്ട്. നയതന്ത്ര ചർച്ചകൾ വിജയിക്കുകയും സംഘർഷത്തിന് അയവുവരികയും ചെയ്താൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം സുഗമമാകും. ഇത് ക്രൂഡ് ഓയിൽ വില കുറയ്ക്കുകയും പണപ്പെരുപ്പ ഭീതി ഒഴിവാക്കുകയും ചെയ്യും. ഇതോടെ പലിശനിരക്ക് കൂട്ടേണ്ട സാഹചര്യമില്ലാതാവുകയും ഡോളറിന്റെയും ബോണ്ടുകളുടെയും ആകർഷകത്വം കുറയുകയും ചെയ്യും.
സെപ്തംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 1,15,080 രൂപയാണ് ഈ മാസം ഇതുവരെയുള്ളതിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. സെപ്തംബര്‍ രണ്ടിലെ 1,11,480 രൂപയാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്ക്. അതിനു ശേഷം സ്വര്‍ണനിരക്കില്‍ ചാഞ്ചാട്ടം തുടരുകയാണ്. വരും ദിവസങ്ങളിലും വിപണി നിരക്കില്‍ ചാഞ്ചാട്ടം പ്രതീക്ഷിക്കാം.
English Summary
Gold prices in Kerala increased today by INR 120, reaching INR 1,12,080 per sovereign. The recent drop in prices was driven by a stronger US dollar, higher bond yields, and Fed rate expectations. Statements by Iran’s president at the UN assembly also influenced global market movements. Experts suggest gold prices may continue to fluctuate in the coming days based on international economic and geopolitical events.