AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

8th Pay Commission: ഡിഎ പൂജ്യത്തിലേക്കോ? ശമ്പള വർദ്ധനവ് കാത്തിരിക്കുന്നവർ ഇതും അറിയണം

8th Pay Commission, DA Merger: വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കിൽ ഡിഎ. വില വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ വാങ്ങൽ ശേഷി നിലനിർത്താൻ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പുതുക്കുന്നത്. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 60% ആണ്.

8th Pay Commission: ഡിഎ പൂജ്യത്തിലേക്കോ? ശമ്പള വർദ്ധനവ് കാത്തിരിക്കുന്നവർ ഇതും അറിയണം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Sep 2026 | 02:00 PM

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ (8th CPC) നിലവിൽ കൺസൾട്ടേഷൻ ഘട്ടത്തിലാണ്. രാജ്യത്തുടനീളമുള്ള ജീവനക്കാരുടെയും പെൻഷൻകാരുടെയും യൂണിയനുകളുമായി കമ്മീഷൻ ചർച്ചകൾ നടത്തിവരികയാണ്. അടിസ്ഥാന ശമ്പളം, പെൻഷൻ, വീട്ടുവാടക അലവൻസ് തുടങ്ങി നിരവധി കാര്യങ്ങളിൽ ജീവനക്കാർ തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുക.

8-ാം ശമ്പള കമ്മീഷൻ ചർച്ചകൾ പുരോഗമിക്കവേ, നിലവിലെ ക്ഷാമബത്ത (ഡിഎ) അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. ഈ തീരുമാനം ലക്ഷക്കണക്കിന് ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസുകൾ, പെൻഷൻ, വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയിൽ വലിയ മാറ്റങ്ങൾ വരുത്തും.

എന്താണ് ക്ഷാമബത്ത?

വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന അധിക തുകയാണ് ക്ഷാമബത്ത അല്ലെങ്കിൽ ഡിഎ. വില വർദ്ധിക്കുന്നതിനനുസരിച്ച് ജീവനക്കാരുടെ വാങ്ങൽ ശേഷി നിലനിർത്താൻ വർഷത്തിൽ രണ്ടുതവണയാണ് ഡിഎ പുതുക്കുന്നത്.

ALSO READ: ശമ്പള പരിഷ്കരണം മെയ് മാസത്തിൽ! എത്ര കൂടുമെന്ന് പരിശോധിക്കാം…

ഡിഎ ലയിപ്പിക്കുക എന്നാൽ എന്ത്?

നിലവിൽ ലഭിക്കുന്ന ഡിഎ അടിസ്ഥാന ശമ്പളത്തിന്റെ ഭാഗമാക്കി മാറ്റുന്നതിനെയാണ് ലയിപ്പിക്കുക എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരത്തിൽ അടിസ്ഥാന ശമ്പളത്തിലേക്ക് ലയിക്കുമ്പോൾ, ആകെ ശമ്പള ഘടനയിൽ ഗണ്യമായ വർദ്ധനവുണ്ടാകും. കൂടാതെ,വീട്ടുവാടക ബത്ത (HRA), യാത്രാ ബത്ത (TA), പെൻഷൻ, മറ്റ് വിരമിക്കൽ ആനുകൂല്യങ്ങൾ എന്നിവയിലെല്ലാം ഈ മാറ്റം പ്രതിഫലിക്കും.

ഡിഎ പൂജ്യത്തിലേക്കോ?

ഡിഎ അടിസ്ഥാന ശമ്പളത്തിലേക്ക് ലയിപ്പിച്ചാൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ശമ്പള വർദ്ധനവിന് പകരമായി പൂർണ്ണമായും ഇല്ലാതാക്കുകയോ റദ്ദാക്കുകയോ ചെയ്യുന്നില്ല. എന്നാൽ, എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ ഡിഎ വീണ്ടും പൂജ്യത്തിൽ നിന്ന് പുനരാരംഭിക്കും.

തുടർന്ന് വരുന്ന മാസങ്ങളിലെ പണപ്പെരുപ്പവും വിലക്കയറ്റവും കണക്കിലെടുത്ത് വർഷത്തിൽ രണ്ടുതവണ (ജനുവരിയിലും ജൂലൈയിലും) പുതിയ അടിസ്ഥാന ശമ്പളത്തിൽ വീണ്ടും ഡിഎ വർദ്ധനവ് നൽകിത്തുടങ്ങും. മുമ്പ് 7-ാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയപ്പോഴും നിലവിലുണ്ടായിരുന്ന ഡിഎ അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ച ശേഷം പൂജ്യത്തിൽ നിന്നാണ് ആരംഭിച്ചത്.

നിലവിലെ ഡിഎ എത്ര?

നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 60% ആണ്. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിലുള്ള നിരക്കാണിത്. ഉപഭോക്തൃ വില സൂചിക (AICPI-IW) കണക്കുകൾ പ്രകാരം 2026 ജൂലൈ 1 മുതൽ നൽകേണ്ട ഡിഎ 63% മുതൽ 64% വരെ ആയി ഉയരാനാണ് സാധ്യത. ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രിസഭയുടെ ഔദ്യോഗിക അംഗീകാരവും പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

English Summary:

As discussions over the 8th Pay Commission progress, central government employees’ organisations are demanding that the existing Dearness Allowance be merged with the basic salary. Such a move could significantly affect the salaries, allowances, pensions and retirement benefits of millions of central government employees and pensioners.

Follow Us