AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: റെക്കോർഡ് തകർത്ത് സ്വർണവില; 78,000 കടന്നു, സ്വർണം ഇനി വെറും സ്വപ്നമോ?

Kerala Gold Rate Today: വിവാഹ വിപണിയും ആഘോഷങ്ങളും സജീമായ ഈ സമയത്ത്, സ്വർണ വില കുതിച്ചുയരുന്നത് വലിയൊരു തിരിച്ചടിയാണ്.

Kerala Gold Rate: റെക്കോർഡ് തകർത്ത് സ്വർണവില; 78,000 കടന്നു, സ്വർണം ഇനി വെറും സ്വപ്നമോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
nithya
Nithya Vinu | Updated On: 03 Sep 2025 10:20 AM

സംസ്ഥാനത്ത് റെക്കോർഡുകൾ തകർത്ത് സ്വർണ വില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വൻ വർധവനാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ 77800 രൂപയായിരുന്നു വില. എന്നാലിന്ന് 640 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 78,440 രൂപയായി ഉയർന്നു. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 9805 രൂപയാണ് നൽകേണ്ടത്.

ചരിത്രത്തിൽ ആദ്യമായാണ് സ്വർണം 78,000 കടക്കുന്നത്. വിവാഹ വിപണിയും ആഘോഷങ്ങളും സജീമായ ഈ സമയത്ത്, സ്വർണ വില കുതിച്ചുയരുന്നത് വലിയൊരു തിരിച്ചടിയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസും ഉൾപ്പടെ ഒരു പവൻ സ്വർണം വാങ്ങാൻ ഏകദേശം 85,o00 രൂപയെങ്കിലും നൽകേണ്ട അവസ്ഥയാണ് നിലവിൽ.

സെപ്റ്റംബർ മാസത്തിൽ വില കുറയുമെന്ന് പ്രതീക്ഷച്ചവർക്ക് ആദ്യ ദിവസം മുതൽ തന്നെ വൻ തിരിച്ചടിയാണ് നേരിടേണ്ടി വരുന്നത്. വിലയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമോ, അതോ 80,000 കടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. ആ​ഗോള വിപണിയിലും സ്വർണവില കൂടുകയാണ്. സെപ്റ്റംബറിൽ യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും, ഇസ്രായേൽ-ഗാസ സംഘർഷം, പുതുക്കിയ താരിഫ് വർദ്ധനവ് ഉൾപ്പെടെയുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളാണ് നിലവിലെ കുതിപ്പിന് കാരണം.

സെപ്റ്റംബർ മാസത്തെ സ്വർണ വില

സെപ്റ്റംബർ 1 – 77,640

സെപ്റ്റംബർ 2 – 77800

സെപ്റ്റംബർ 3 –  78,440