AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Post Office Savings Scheme: 500 രൂപയില്‍ നിന്ന് 40 ലക്ഷത്തിന്റെ സമ്പാദ്യമുണ്ടാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

Public Provident Fund Returns: നികുതി ആനുകൂല്യങ്ങളും ലഭിക്കും. സുരക്ഷിതമായ നിക്ഷേപവും നല്ല വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്‌കീം വളരെ മികച്ചതാണ്. കുറഞ്ഞ റിസ്‌ക്കുള്ള നികുതി രഹിത റിട്ടേണുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പിപിഎഫ്.

Post Office Savings Scheme: 500 രൂപയില്‍ നിന്ന് 40 ലക്ഷത്തിന്റെ സമ്പാദ്യമുണ്ടാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം
പോസ്റ്റ് ഓഫീസ് Image Credit source: Saumya Khandelwal/HT via Getty Images
shiji-mk
Shiji M K | Published: 03 Sep 2025 10:11 AM

പോസ്റ്റ് ഓഫീസില്‍ നിക്ഷേപം നടത്തുന്നവരാണ് ഭൂരിഭാഗം ആളുകളും. പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ വലിയ ജനശ്രദ്ധയാകര്‍ഷിച്ച പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫ്. പ്രതിവര്‍ഷം 7.1 ശതമാനം പലിശയാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. 1.5 ലക്ഷം രൂപ വരെ പ്രതിവര്‍ഷം നിങ്ങള്‍ക്കീ പദ്ധതിയില്‍ നിക്ഷേപിക്കാം. 15 വര്‍ഷം വരെയാണ് കാലാവധി.

അച്ചടക്കത്തോടെയുള്ള നിക്ഷേപം വഴി 15 വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം രൂപ വരെ സമാഹരിക്കാന്‍ സാധിക്കുന്നതാണ്. കൂടാതെ നികുതി ആനുകൂല്യങ്ങളും ലഭിക്കും. സുരക്ഷിതമായ നിക്ഷേപവും നല്ല വരുമാനവും ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്‌കീം വളരെ മികച്ചതാണ്. കുറഞ്ഞ റിസ്‌ക്കുള്ള നികുതി രഹിത റിട്ടേണുകള്‍ക്കായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ് പിപിഎഫ്.

നിക്ഷേപിച്ച തുക, നേടിയ പലിശ, കാലാവധി പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള കോര്‍പ്പസ് എന്നിവയെല്ലാം ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം നികുതി ആനുകൂല്യങ്ങള്‍ക്ക് അര്‍ഹമാണ്. ഈ പദ്ധതി എക്‌സംപ്റ്റ്-എക്‌സംപ്റ്റ്-എക്‌സംപ്റ്റ് (ഇഇഇ) നിയമത്തിന് കീഴില്‍ വരുന്നു.

വെറും 500 രൂപ നിക്ഷേപിച്ചും നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസില്‍ പിപിഎഫ് അക്കൗണ്ട് തുറക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 1,50,000 രൂപ വരെയാണ് നിങ്ങള്‍ക്ക് നിക്ഷേപിക്കാനാകുക. 15 വര്‍ഷ കാലാവധിയ്ക്ക് ശേഷം 5 വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാവുന്നതാണ്.

Also Read: Mutual Funds: 5 വര്‍ഷംകൊണ്ട് 9 ലക്ഷം; മികച്ച അഗ്രസീവ് ഹൈബ്രിഡ് ഫണ്ടുകളിതാ

പ്രതിവര്‍ഷം 1.5 ലക്ഷം രൂപമായതിനാല്‍ തന്നെ, പ്രതിമാസം നിങ്ങള്‍ 12,500 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതൂ. 15 വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ ആകെ നിക്ഷേപം 22,50,000 രൂപയായിരിക്കും. 7.1 ശതമാനം പലിശ പ്രതിവര്‍ഷം ലഭിച്ചാല്‍ പലിശയിനത്തില്‍ മാത്രം 18,18,209 രൂപയുണ്ടാകും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ആകെ ലഭിക്കുന്ന തുക 40,68,209 രൂപ.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.