Kerala Gold Rate: പൊന്നിന് വാശി തന്നെ! വൻ കുതിപ്പ്; ഇന്നത്തെ സ്വർണവില

Kerala Gold Rate Today: അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പ്, യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, പലിശനിരക്ക് സംബന്ധിച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ എന്നിവ വരും ദിവസങ്ങളിൽ വിലയെ സ്വാധീനിക്കും. സ്വർണവിലയിൽ ഇടിവുണ്ടാകുമെന്നും, വില ഇനിയും കുറയുമെന്ന് കരുതാനാകില്ലെന്നും എന്നിങ്ങനെ ഭിന്നാഭിപ്രായങ്ങളാണ് വിദഗ്ധർ നൽകുന്നത്.

Kerala Gold Rate: പൊന്നിന് വാശി തന്നെ! വൻ കുതിപ്പ്; ഇന്നത്തെ സ്വർണവില

പ്രതീകാത്മക ചിത്രം

Updated On: 

04 Sep 2026 | 09:32 AM

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്. ഇന്നലെ പവന് 1,13,920 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,240 രൂപയും.  എന്നാൽ ഇന്ന് വീണ്ടും വില കൂടി. 960 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,14,880 രൂപയായി ഉയർന്നു. ഗ്രാമിന് 14,360 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില ഇനിയും കൂടും. വരുംദിവസങ്ങളിൽ വിലയിൽ എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാരും ആഭരണപ്രേമികളും.

സെപ്റ്റംബർ മാസം, ആദ്യ ദിവസം പവന് 1,15,080 രൂപയാണ് രേഖപ്പെടുത്തിയത്. എന്നാൽ, തുടർന്നുള്ള ദിവസങ്ങളിൽ വില ഇടിഞ്ഞു. 113720, 1,11,480 രൂപ നിരക്കുകളാണ് രേഖപ്പെടുത്തിയത്. എന്നാൽ സെപ്റ്റംബർ മൂന്നിന് വില വീണ്ടും കുതിച്ചു, 1,13,920 രൂപയിലെത്തി. രാജ്യാന്തര വിലയുചെ തിരിച്ചുകയറ്റമാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്.

ഫെഡറൽ റിസർവും സ്വർണവും

ഇടവേളയ്ക്ക് ശേഷമുള്ള പൊന്നിന്റെ കുതിപ്പിന് കാരണമായത്, യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ന്യൂയോർക്ക് പ്രസിഡന്റ് ജോൺ വില്യംസിന്റെ വാക്കുകളാണ്. യുഎസിൽ ബോണ്ട് യീൽഡുകൾ മുന്നേറിയത് പണപ്പെരുപ്പപ്പേടിയോ പലിശഭാരം കൂട്ടുമെന്ന വിലയിരുത്തലോ കാരണമാണെന്ന വ്യാഖ്യാനങ്ങൾ നടന്നിരുന്നു. എന്നാൽ ഇതിനെ തള്ളിയാണ് ജോൺ വില്യംസ് രംഗത്തെത്തിയത്. ബോണ്ട് യീൽഡുകൾ മുന്നേറിയത്, യുഎസ് സമ്പദ്‍വ്യവസ്ഥ കരുത്ത് നേടിയതുകൊണ്ടുള്ള സ്വാഭാവിക കയറ്റമാണെന്നാണ് അദ്ദേഹം പറഞ്ഞു. ഇതോടെ, പലിശ നിരക്ക് ഉടനെയൊന്നും കൂടില്ലെന്ന വാദം ശക്തമാവുകയായിരുന്നു.

ALSO READ: ഓഹരി വിപണിയിലെ പ്രധാനികൾ! എന്താണ് സെൻസെക്‌സും നിഫ്റ്റിയും?

സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങൾ

അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പ്, യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, പലിശനിരക്ക് സംബന്ധിച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ എന്നിവ വരും ദിവസങ്ങളിൽ വിലയെ സ്വാധീനിച്ചേക്കും. സ്വർണവിലയിൽ ഇടിവുണ്ടാകുമെന്നും, വില ഇനിയും കുറയുമെന്ന് കരുതാനാകില്ലെന്നും എന്നിങ്ങനെ ഭിന്നാഭിപ്രായങ്ങളാണ് വിദഗ്ധർക്ക് ഉള്ളത്.

സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കണക്കാക്കുന്നത്. വാങ്ങി, സൂക്ഷിച്ച് വില ഉയരുമ്പോള്‍ വില്‍ക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനോ സാധിക്കും. ഇത് പൊന്നിന്റെ ആവശ്യകതയും നിരക്കും ഒരുപോലെ ഉയര്‍ത്തും. ഡിമാൻഡ് ഉയരുന്നത് വില കുതിക്കാൻ കാരണമാകും.  അതിനാൽ, അതേസമയം, സ്വർണം വാങ്ങുന്നതിന് മുമ്പ് മറ്റ് ജ്വല്ലറികളിലെ വിലകളെ താരതമ്യം ചെയ്യണമെന്നും വിദഗ്ധർ പറയുന്നു. പണിക്കൂലി വ്യത്യസ്തമായതിനാൽ വിലയിൽ നേരിയ വ്യത്യാസങ്ങൾ സംഭവിച്ചേക്കും. കൂടാതെ, അഡ്വാൻസ് ബുക്കിങ് ചെയ്യുന്നതും മികച്ചൊരു ഓപ്ഷനാണ്.

English Summary:

Gold prices in Kerala surged today, rising by Rs 960. With this increase, the price of one sovereign (8 grams) of gold has climbed to Rs 1,14,880. The price of gold is now Rs 14,360 per gram.

Loading...
Unable to load recommendations.
Follow Us
പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നത് നല്ലതോ?
മല്ലിയില കറിക്ക് മാത്രമല്ല സൗന്ദര്യത്തിനും സൂപ്പർ! അറിയാമോ?
ബുർജ് ഖലീഫ സന്ദർശിക്കാൻ പ്ലാനുണ്ടോ? ഇക്കാര്യങ്ങൾ അറിയൂ
തിലക് വര്‍മയുടെ ആസ്തിയെത്ര?
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി
വയനാട് തോൽപ്പട്ടി കാർ തടഞ്ഞ് കാട്ടാന
Viral Video | ഒന്ന് അങ്ങോട്ടോ, ഇങ്ങോട്ടോ ചെരിഞ്ഞാൽ
Viral Video | റോഡിൽ വെള്ളം കയറുന്നതും ബിസ്സിനസാകുമോ?