Kerala Gold Rate: ഹാവൂ ആശ്വാസമായി, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക്

Kerala Gold Rate Today: യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ന്യൂയോർക്ക് പ്രസിഡന്റ് ജോൺ വില്യംസിന്റെ വാക്കുകളാണ് സ്വർണത്തിന് കരുത്തേകിയത്. യുഎസിൽ ബോണ്ട് യീൽഡുകൾ മുന്നേറിയത് പണപ്പെരുപ്പപ്പേടിയോ പലിശഭാരം കൂട്ടുമെന്ന വിലയിരുത്തലോ കാരണമാണെന്ന വ്യാഖ്യാനങ്ങളെ അദ്ദേഹം തള്ളി. യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങളും വിലയെ സ്വാധീനിക്കും.

Kerala Gold Rate: ഹാവൂ ആശ്വാസമായി, സ്വർണവിലയിൽ വൻ ഇടിവ്; ഇന്നത്തെ നിരക്ക്

പ്രതീകാത്മക ചിത്രം

Updated On: 

05 Sep 2026 | 09:39 AM

സംസ്ഥാനത്ത് സാധാരണക്കാരെ ആശങ്കയിലാഴ്ത്തി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. കൂടിയും കുറഞ്ഞും പൊന്ന് പിടിതരാതെ മുന്നേറുകയായിരുന്നു. എന്നാൽ ഇന്ന് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പവന് 1,14,880 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 14,360 രൂപയും. ഇന്ന് 1360 രൂപ കുറഞ്ഞിട്ടുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,13,520 രൂപയായി താഴ്ന്നു. ഗ്രാമിന്  14,190 രൂപയാണ് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വിലയിൽ നേരിയ വ്യത്യാസമുണ്ടാകും.

സ്വർണവിലയിൽ സംഭവിക്കുന്നത് എന്ത്?

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വില ഇടിഞ്ഞിരുന്നെങ്കിലും സെപ്റ്റംബർ 3,4 തീയതികളിൽ വില കുതിക്കുകയായിരുന്നു. ആഗോള വിപണിയിലെ വില നിലവാരമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ ന്യൂയോർക്ക് പ്രസിഡന്റ് ജോൺ വില്യംസിന്റെ വാക്കുകളാണ് സ്വർണത്തിന് കരുത്തേകിയത്. യുഎസിൽ ബോണ്ട് യീൽഡുകൾ മുന്നേറിയത് പണപ്പെരുപ്പപ്പേടിയോ പലിശഭാരം കൂട്ടുമെന്ന വിലയിരുത്തലോ കാരണമാണെന്ന വ്യാഖ്യാനങ്ങളെ അദ്ദേഹം തള്ളി. ബോണ്ട് യീൽഡുകൾ മുന്നേറിയത്, യുഎസ് സമ്പദ്‍വ്യവസ്ഥ കരുത്ത് നേടിയതുകൊണ്ടുള്ള സ്വാഭാവിക കയറ്റമാണെന്നാണ് അദ്ദേഹം പറഞ്ഞു. ഇതോടെ, പലിശ നിരക്ക് ഉടനെയൊന്നും കൂടില്ലെന്ന വാദം ശക്തമായി.

ALSO READ: പൊന്നിന് വാശി തന്നെ! വൻ കുതിപ്പ്; ഇന്നത്തെ സ്വർണവില

കൂടാതെ, പണപ്പെരുപ്പ സമ്മര്‍ദ്ദം കുറയുന്നതായി വരാനിരിക്കുന്ന വിവരങ്ങള്‍ സ്ഥിരീകരിക്കുകയാണെങ്കില്‍, യുഎസ് സെന്‍ട്രല്‍ ബാങ്കിന്റെ അടുത്ത നയരൂപീകരണ യോഗത്തില്‍ പലിശനിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നതിനെ അനുകൂലിക്കുമെന്ന് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ ക്രിസ്റ്റഫര്‍ വാലര്‍ പറഞ്ഞിരുന്നു. ഇതിനോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പ്, യു.എസ് ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ, പലിശനിരക്ക് സംബന്ധിച്ച അമേരിക്കൻ ഫെഡറൽ റിസർവിന്റെ തീരുമാനങ്ങൾ എന്നിവ വരും ദിവസങ്ങളിൽ വിലയെ സ്വാധീനിക്കും.

സ്വർണവില ഇതുവരെ

ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.
ഫെബ്രുവരി 28ലെ 1,23,720 രൂപ, മാർച്ച് 1ന് 1,26,920, ഏപ്രിൽ 18ലെ 1,14,240, മെയ് 13- 1,23,120, ജൂൺ 11,14,560 രൂപ, ഓഗസ്റ്റ് 24ലെ 1,20,240 രൂപ എന്നിവയാണ് ഓരോ മാസത്തിലെയും ഏറ്റവും ഉയർന്ന നിരക്ക്.

Loading...
Unable to load recommendations.
Follow Us
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി