Gold Rate: സ്വർണം കൈവിട്ടോ? പിടിതരാതെ വെള്ളിയും; ഇന്നത്തെ നിരക്ക് ….
Kerala Gold Silver Rate Today: യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഡോളറിന്റെ മൂല്യം കുറഞ്ഞതുമാണ് നിലവിലെ സ്വർണ്ണ വില വർദ്ധനവിന്റെ പ്രധാനകാരണം. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്.
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഒക്ടോബർ അവസാന-നവംബർ ആദ്യ ആഴ്ചകളിൽ വില 80,000 – 90,000 നിരക്കിലായിരുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകിയിരുന്നത്. എന്നാൽ നവംബർ അവസാനത്തോടെ വില 91,000 ഉം 92,000 ഉം കടന്ന് 95,000ലെത്തുകയായിരുന്നു. ഡിസംബർ അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്, 95,840 രൂപയായിരുന്നു ഒരു പവന് അന്ന് രേഖപ്പെടുത്തിയത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഡോളറിന്റെ മൂല്യം കുറഞ്ഞതുമാണ് നിലവിലെ സ്വർണ്ണ വില വർദ്ധനവിന്റെ പ്രധാനകാരണം.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ യുഎസ് സാമ്പത്തിക ഡാറ്റ, യുഎസ് തൊഴിൽ വിപണി മെച്ചപ്പെടും എന്നതിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. ഇതും സ്വർണത്തിന്റെ മുന്നേറ്റത്തിന് ആക്കം കൂട്ടി. കൂടാതെ, ചൈനയുടെ സെൻട്രൽ ബാങ്ക് സ്വർണ്ണ ശേഖരം വർദ്ധിപ്പിക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.
ALSO READ: ഡോളറിനെതിരെ രൂപയുടെ മൂല്യം 100 ആയാല്‍ സ്വര്‍ണവില എത്രയാകും?
ഇന്നത്തെ സ്വർണം, വെള്ളി നിരക്ക്
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പവന് 95,640 രൂപയായിരുന്നു വില. എന്നാൽ ഇന്ന് 240 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണവില 95,400 രൂപയായി. 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 95,400 രൂപയാണെങ്കിലും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒരു ലക്ഷത്തിന് അടുത്ത് നൽകണം.
ഇന്ന് ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 9,757 രൂപയും ഒരു ഗ്രം 24 കാരറ്റ് സ്വർണത്തിന് 13,009 രൂപയും ആണ് വില. അതേസമയം, സ്വർണത്തോടൊപ്പം വെള്ളിയും കുതിക്കുകയാണ്. വെള്ളിയുടെ ഡിമാൻഡ് വൻതോതിൽ കൂടിയിട്ടുണ്ട്. നിലവിൽ കേരളത്തിൽ വെള്ളിയുടെ വില ഗ്രാമിന് 199 രൂപയും കിലോഗ്രാമിന് 1,99,000 രൂപയുമാണ്.