AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MEDISEP: പെൻഷൻ കുറയും, ജീവനക്കാരുടെ ശമ്പളവും; മെഡിസെപ് പ്രീമിയം തുക വർദ്ധിപ്പിച്ച് സർക്കാർ

Medisep premium Amount Increased: പുതിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. നിയമപരമായി നേരിടാനാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നട്ടംതിരിയുന്ന പെന്‍ഷന്‍കാര്‍ക്കും ജീവനക്കാർക്കും പുതിയ തീരുമാനം വലിയ തിരിച്ചടിയാണ്. 

MEDISEP: പെൻഷൻ കുറയും, ജീവനക്കാരുടെ ശമ്പളവും; മെഡിസെപ് പ്രീമിയം തുക വർദ്ധിപ്പിച്ച് സർക്കാർ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 23 Dec 2025 10:36 AM

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിന്റെ പ്രീമിയം തുക വർദ്ധിപ്പിച്ച് സംസ്ഥാന സർക്കാർ. മാസം 500 രൂപയില്‍ നിന്ന് 810 ആയി പ്രീമിയം തുക വര്‍ധിപ്പിച്ചതായി ധനകാര്യ വകുപ്പ് ഉത്തരവിറക്കി.

ഒരു വര്‍ഷം 8237 തുകയും ജിഎസ്ടിയും പ്രീമിയം തുകയായി നല്‍കണം. ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പ്രതിമാസം 810 രൂപ കുറയ്ക്കും. നിലവിലെ ഇന്‍ഷുറന്‍സ് ഏജന്‍സിയായ ഓറിയന്റല്‍ ഇന്‍ഷുറന്‍സ് തന്നെ രണ്ടാം ഘട്ടത്തിലും ഇന്‍ഷുറന്‍സ് നല്‍കുന്നത്. സർക്കാരും ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ധാരണാപത്ര പ്രകാരമായിരിക്കും ആനുകൂല്യങ്ങൾ ലഭ്യമാകുക.

അതേസമയം, ആദ്യവർ‍ഷത്തെ പ്രീമിയം മാത്രമേ ഉത്തരവിൽ പരാമർശിച്ചിട്ടുള്ളൂ. ജനുവരി ഒന്ന് മുതല്‍ 2028 ഡിസംബര്‍ 31 വരെയാണ് മെഡിസെപ്പ് പദ്ധതിയുടെ രണ്ടാം ഘട്ടം. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും ഈ മാസത്തെ ശമ്പളം മുതല്‍ പുതിയ പ്രീമിയം തുക ഈടാക്കും. ജനുവരി മാസത്തെ പെന്‍ഷന്‍ മുതലാണ് പെന്‍ഷന്‍കാരുടെ പ്രീമിയം തുക ഈടാക്കുന്നത്. പ്രീമിയം തുക വര്‍ധിപ്പിച്ചിട്ടും കവറേജ് തുക മൂന്ന് ലക്ഷം രൂപയില്‍ നിന്ന് ഉയര്‍ത്തിയിട്ടില്ല.

പുതിയ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. നിയമപരമായി നേരിടാനാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ തീരുമാനം. സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട് നട്ടംതിരിയുന്ന പെന്‍ഷന്‍കാര്‍ക്കും ജീവനക്കാർക്കും പുതിയ തീരുമാനം വലിയ തിരിച്ചടിയാണ്.