Gold Rate: പൊന്നിന്‍ തിളക്കം ലക്ഷത്തില്‍; കേരളത്തില്‍ ഇനിയെന്ത് സംഭവിക്കും?
Kerala Gold Rate Crossed One Lakh: 2025ല്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മൂന്ന് തവണയാണ് അടിസ്ഥാന പലിശ നിരക്ക് കുറച്ചത്. പലിശ നിരക്ക് കുറയുമ്പോള്‍ മറ്റ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭം കുറയുന്നു.
ഡിസംബര്‍ 23 ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1 ലക്ഷം രൂപ കടന്നു. 2025 ഡിസംബര്‍ 22നാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില റെക്കോഡുകള്‍ തകര്‍ത്ത് ചരിത്രത്തിലാദ്യമായി ഔണ്‍സിന് 4,400 ഡോളറില്‍ എത്തിയത്. ഇതോടെ 2025 ല്‍ സ്വര്‍ണം കൈവരിച്ചത് 68 ശതമാനത്തിന്റെ വര്‍ധനവ്. 1970 കളുടെ അവസാനത്തിന് ശേഷം സ്വര്‍ണം കാഴ്ചവെക്കുന്ന ശക്തമായ വാര്‍ഷിക പ്രകടനമാണിത്.
2025ല്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മൂന്ന് തവണയാണ് അടിസ്ഥാന പലിശ നിരക്ക് കുറച്ചത്. പലിശ നിരക്ക് കുറയുമ്പോള്‍ മറ്റ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ലാഭം കുറയുന്നു. ഇതോടെ ആളുകള്‍ സുരക്ഷിതവും ഉയര്‍ന്ന നേട്ടം തരുന്നതുമായ സ്വര്‍ണമെന്ന നിക്ഷേപത്തിലേക്ക് മാറും. ഇത് സ്വാഭാവികമായും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കുകയും വില വര്‍ധനവിന് കളമൊരുക്കുകയും ചെയ്യും.
2026ലും ഫെഡറല്‍ റിസര്‍വ് രണ്ട് തവണ നിരക്ക് കുറയ്ക്കുമെന്നാണ് വിപണികള്‍ പ്രതീക്ഷിക്കുന്നത്. ബോണ്ടുകളിലും നിന്നും സേവിങ്‌സ് അക്കൗണ്ടുകളിലും നിന്നും വ്യത്യസ്തമായി സ്വര്‍ണം പലിശ നല്‍കില്ല. അതിനാല്‍ തന്നെ സ്വര്‍ണം കൂടുതല്‍ ആകര്‍ഷകമാകുന്നു.




അതേസമയം, യുഎസ് ഡോളര്‍ 2017ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവിനാണ് സാക്ഷ്യം വഹിക്കുന്നത്. ഡോളര്‍ ദുര്‍ബലമാകുന്നത് വിദേശ ഓഹരികള്‍ ഉള്‍പ്പെടെ വാങ്ങുന്നവര്‍ക്ക് സ്വര്‍ണം കൂടുതല്‍ താങ്ങാനാകുന്നതാക്കി മാറ്റുന്നു.
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണത്തിന്റെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും വില വര്‍ധനവിന് മറ്റൊരു കാരണമാണ്. ആഗോളതലത്തില്‍ ഔദ്യോഗിക സ്വര്‍ണ നിക്ഷേപം ഏകദേശം 36,200 ടണ്‍ ആണ്. ഇത് മൊത്തം കരുതല്‍ ശേഖരത്തിന്റെ 20 ശതമാനത്തോളം വരും. രണ്ട് വര്‍ഷം മുമ്പ് ഏകദേശം 15 ശതമാനം ആയിരുന്നു ഇത്. വ്യാപാരം നടത്തുന്ന സ്വകാര്യ നിക്ഷേപകരില്‍ നിന്ന് വ്യത്യസ്തമായി, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം ദീര്‍ഘകാലത്തേക്ക് കൈവശം വെക്കുന്നു. ഇത് വിതരണം കുറയ്ക്കുകയും, വില ഏകീകരണ സമയത്ത് പോലും പിന്തുണ നല്‍കുകയും ചെയ്യുന്നു. യുഎസ്-വെനസ്വല ഭിന്നത രൂക്ഷമാകുന്നതും സ്വര്‍ണത്തിന് കരുത്ത് പകരുന്നുണ്ട്.
2026ല്‍ എന്ത് സംഭവിക്കും?
2026ല്‍ സ്വര്‍ണവിലയില്‍ സംഭവിക്കാന്‍ പോകുന്ന വളര്‍ച്ച, പണപ്പെരുപ്പം, പലിശ നിരക്കുകള്‍ തുടങ്ങിയവയെ പ്രതിഫലിപ്പിക്കുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വ്യക്തമാക്കുന്നു. വളര്‍ച്ച മന്ദഗതിയിലാകുകയും നിരക്കുകള്‍ കൂടുതല്‍ കുറയുകയും ചെയ്താല്‍ സ്വര്‍ണവില ഇനിയും ഉയരും. ഭൗമരാഷ്ട്രീയമോ അല്ലെങ്കില്‍ സാമ്പത്തികമോ ആയ സമ്മര്‍ദവും സ്വര്‍ണത്തെ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പ്രേരിപ്പിക്കും.
Also Read: Gold Rate: ക്രിസ്മസ് കഴിഞ്ഞാല്‍ ഇങ്ങനെ ആകില്ല സ്വര്‍ണം; സംഭവിക്കാന്‍ പോകുന്നത്
2026ന്റെ അവസാനത്തോടെ സ്വര്‍ണവില ഔണ്‍സിന് 4,900 ഡോളറില്‍ എത്തുമെന്നും ഗോള്‍ഡ്മാന്‍ സാച്ച്‌സിന്റെ ബുള്ളിഷ് ഔട്ട്‌ലുക്ക് സൂചിപ്പിക്കുന്നു. നിലവിലെ നിലവാരത്തേക്കാള്‍ 10 ശതമാനം കൂടുതലാണ് ഇത്. കേന്ദ്ര ബാങ്കുകളുടെ കരുതല്‍ ശേഖരവും, ഫെഡറല്‍ റിസര്‍വിന്റെ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കലും പരിഗണിച്ചാണ് ഈ നിരക്ക് പ്രവചനം. ഇതോടെ കേരളത്തില്‍ 1 പവന്‍ സ്വര്‍ണത്തിന് ഒന്നരലക്ഷം രൂപയോളം വിലയുണ്ടാകും.