AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Government: ഈ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പറ്റില്ല, പണം ഈടാക്കുമെന്ന് മുന്നറിയിപ്പ്

Guidelines on NPS and Statutory Pension: ജീവനക്കാർക്ക് പഴയ പെൻഷൻ അനുവദിച്ച സംഭവങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്. ആവശ്യമായ പരിശോധന നടത്താതെ വകുപ്പുതലവൻമാർ അപേക്ഷകൾ അംഗീകരിച്ചത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്നാണ് റിപ്പോർട്ട്.

Kerala Government: ഈ ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതി പറ്റില്ല, പണം ഈടാക്കുമെന്ന് മുന്നറിയിപ്പ്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 12 Mar 2026 | 10:45 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷനുമായി ബന്ധപ്പെട്ട് നിർണ്ണായക ഉത്തരവ് പുറത്തിറങ്ങി. നാഷണൽ പെൻഷൻ സിസ്റ്റം (NPS) നടപ്പിലാക്കിയതിന് ശേഷം സർവീസിൽ പ്രവേശിച്ചവർക്ക് തെറ്റായ രീതിയിൽ പഴയ പെൻഷൻ പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ അനുവദിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ടാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. അർഹതയില്ലാത്ത ജീവനക്കാർക്ക് പഴയ പെൻഷൻ അനുവദിച്ച സംഭവങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ശക്തമാക്കിയത്.

അക്കൗണ്ടന്റ് ജനറൽ നടത്തിയ പരിശോധനയിൽ, എൻ.പി.എസ് പരിധിയിൽ വരുന്ന ചില ജീവനക്കാർക്ക് തെറ്റായി കെ.എസ്.ആർ ഭാഗം-3 പ്രകാരം പെൻഷൻ അനുവദിച്ചതായി കണ്ടെത്തിയിരുന്നു. ആവശ്യമായ പരിശോധന നടത്താതെ വകുപ്പുതലവൻമാർ അപേക്ഷകൾ അംഗീകരിച്ചത് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു എന്നാണ് റിപ്പോർട്ട്.

പെൻഷൻ അപേക്ഷകൾ അക്കൗണ്ടന്റ് ജനറലിന് അയയ്ക്കുന്നതിന് മുമ്പ് അർഹത കൃത്യമായി പരിശോധിക്കണമെന്ന് എല്ലാ വകുപ്പുകളോടും നിർദേശിച്ചിട്ടുണ്ട്. ചട്ടങ്ങൾ പാലിക്കാതെ അപേക്ഷകൾ അംഗീകരിച്ചാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയും സാമ്പത്തിക നഷ്ടം ഈടാക്കുകയും ചെയ്യുന്നതാണ്.

ALSO READ: 12-ാം ശമ്പള പരിഷ്കരണം; 2024 മുതൽ പ്രാബല്യം, പരിഗണനാ വിഷയങ്ങൾ ഇതെല്ലാമാണേ….

പ്രധാന നിർദേശങ്ങൾ

2013 ഏപ്രിൽ 1-ന് ശേഷം സ്ഥിരനിയമനം ലഭിച്ചവർക്ക് പൊതുവെ പഴയ സ്റ്റാറ്റ്യൂട്ടറി പെൻഷന് അർഹതയില്ല.

ഇവരിൽ പഴയ പെൻഷൻ പദ്ധതിയിലേക്ക് മൊബിലിറ്റി ആനുകൂല്യം ലഭിക്കുന്നതിനായി കൃത്യസമയത്ത് ഓപ്ഷൻ നൽകിയവർക്ക് മാത്രം പ്രത്യേക സാഹചര്യത്തിൽ പഴയ പെൻഷൻ പരിഗണിക്കും.

ലീവ് വേക്കൻസിയിൽ ജോലി ചെയ്ത ശേഷം 01.04.2013ന് ശേഷം സ്ഥിരനിയമനം ലഭിച്ചവർ എൻ.പി.എസ് പരിധിയിലായിരിക്കും വരുന്നത്. ഇവർക്ക് പഴയ പെൻഷൻ പദ്ധതിക്ക് അർഹത ഇല്ലാത്ത പക്ഷം, അപേക്ഷകൾ വന്നാൽ പെൻഷൻ സാങ്ഷനിംഗ് അതോറിറ്റികൾ പ്രാഥമിക ഘട്ടത്തിൽ തന്നെ നിരസിക്കേണ്ടതാണ്.

സൂപ്പർന്യൂമററി തസ്തികയിൽ നിയമിതരായാലും സർവീസ് റെഗുലറൈസ് ചെയ്തത് 2013 ഏപ്രിൽ 1-ന് ശേഷമാണെങ്കിൽ അവർക്ക് പഴയ പെൻഷൻ ലഭിക്കുന്നതല്ല.

Follow Us