DA Arrears: 5 വർഷം, ഡിഎ കുടിശ്ശികയിൽ ജീവനക്കാർക്ക് നഷ്ടം ലക്ഷങ്ങൾ

DA Arrears Loss Calculation: 13 ശതമാനം ഡിഎ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും ജീവനക്കാർക്ക് വന്നത് ലക്ഷങ്ങളുടെ നഷ്ടമാണെന്ന് അറിയാമോ? കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃത്യസമയത്ത് ഡിഎ അനുവദിക്കാത്തും കുടിശ്ശികയുമെല്ലാം ജീവനക്കാർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

DA Arrears: 5 വർഷം, ഡിഎ കുടിശ്ശികയിൽ ജീവനക്കാർക്ക് നഷ്ടം ലക്ഷങ്ങൾ

പ്രതീകാത്മക ചിത്രം

Updated On: 

26 Feb 2026 | 02:32 PM

വിലക്കയറ്റത്തിന്റെയും സാമ്പത്തിക പ്രതിസന്ധികളുടെയും നടുവിൽ സർക്കാർ ജീവനക്കാർക്ക് ആശ്വാസമായി ലഭിക്കുന്നവയാണ് ക്ഷാമബത്ത പോലുള്ള ആനുകൂല്യങ്ങൾ. നിലവിൽ 13 ശതമാനം ഡിഎ അനുവദിച്ച് കൊണ്ടുള്ള ഉത്തരവ് വന്നെങ്കിലും ജീവനക്കാർക്ക് വന്നത് ലക്ഷങ്ങളുടെ നഷ്ടമാണെന്ന് അറിയാമോ? കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൃത്യസമയത്ത് ഡിഎ അനുവദിക്കാത്തും കുടിശ്ശികയുമെല്ലാം ജീവനക്കാർക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നതിന് ആനുപാതികമായാണ് സംസ്ഥാനത്തും ക്ഷാമബത്ത പരിഷ്കരിക്കുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം പല ​ഗഡുക്കളും സർക്കാർ കൃത്യസമയത്ത് നൽകിയിട്ടില്ല. ഇത് പിന്നീട് ജിപിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കുകയാണ് പതിവ്. എന്നാൽ ഇത് ജീവനക്കാർക്ക് വലിയ നഷ്ടമാണ് നൽകുന്നത്.

കണക്കുകൾ പ്രകാരം, 286 മാസത്തെ ഡിഎ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ ശമ്പളപരിഷ്കരണത്തിനു ശേഷം 2021 ജൂലൈ 1 മുതൽ 2026 വരെയുള്ള അഞ്ച് വർഷത്തെ ഡിഎ കുടിശിക ലക്ഷങ്ങളാണ്. ഇതിൽ 2023 ജൂലൈ 1 മുതൽ നൽകേണ്ട മൂന്ന് ശതമാനമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്.

ALSO READ: ശമ്പളപരിഷ്കരണ കമ്മിഷനെ നിയമിച്ച് സർക്കാർ; റിപ്പോർട്ട് മൂന്ന് മാസത്തിനകം

 

ഡിഎ കുടിശിക എത്ര?

 

1/1/2021 – കുടിശിക – 39 മാസം

1/7/2021 – 39 മാസം

1/1/2022 – 39 മാസം

1/7/2022 –  37 മാസം

1/1/2023 –  33 മാസം

1/7/2023 – 31 മാസം

1/1/2024 – 26 മാസം

1/7/2024 – 20 മാസം

1/1/2025 – 14 മാസം

1/7/2025 – 8 മാസം

എന്നിങ്ങനെ ആകെ 286 മാസത്തെ കുടിശ്ശികയാണ് നൽകാനുള്ളത്. പതിനൊന്നാം ശമ്പളപരിഷ്കരണം അനുസരിച്ച് ഏറ്റവും താഴ്ന്ന ലെവലിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 രൂപയും ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയുമാണ്.

 

അഞ്ച് വർഷത്തെ കുടിശ്ശിക – ഏകദേശ കണക്ക്

 

S1 ജീവനക്കാർക്ക്

ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം – 23,000

നഷ്ടം – 1,90,900 രൂപ

S2 ജീവനക്കാർക്ക്

അടിസ്ഥാനശമ്പളം – 23700 രൂപ

നഷ്ടമായത് – 1,96,710

S3 ജീവനക്കാർക്ക്

അടിസ്ഥാനശമ്പളം – 24400 രൂപ

നഷ്ടമായത് – 2,02,520 രൂപ

S27 ജീവനക്കാർക്ക്

അടിസ്ഥാനശമ്പളം – 129300 രൂപ

നഷ്ടമായത് – 10,73,190 രൂപ

Follow Us
പേരയ്ക്കയ്ക്ക് ആപ്പിളിനേക്കാൾ ​ഗുണമുണ്ടോ ?
കറിക്ക് എരിവ് കൂടുതലാണോ? ടിപ്‌സുണ്ട്‌
വരണ്ട ചുണ്ടാണോ പ്രശ്നം? വഴിയുണ്ട്
ലക്കി ബാംബൂ വളർത്തുന്നുണ്ടോ? ഈ അബദ്ധങ്ങൾ ചെയ്യല്ലേ...
2000 കിലോ തിരണ്ടി കോഴിക്കോട് പുതിയങ്ങാടി വഞ്ചികാരുടെ വലയിൽ കുടങ്ങിയപ്പോൾ
KSU പ്രവർത്തകർ ആരോഗ്യമന്ത്രിയെ ആക്രമിച്ചോ? വീഡിയോ
ജസ്റ്റിസ്‌ ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സന്തോഷം പ്രകടിപ്പിച്ച് ജോസ് കെ മാണി
സ്വകാര്യതയിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം അംഗീകരിക്കാനാകില്ല; ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി അധികാരം ഒഴിയണമെന്ന് രമേശ് ചെന്നിത്തില