5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Kerala Lottery Result Today: ഇന്നത്തെ ഭാ​ഗ്യം സത്രീ ശക്തിയിലൂടെ; ഒന്നാം സമ്മാനം 75 ലക്ഷം

Sthree Shakthi Lottery: ചൊവ്വാഴ്ച ദിവസങ്ങളിൽ പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറിയുട നിരക്ക് 40 രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഭാ​ഗ്യം പരീക്ഷിക്കുന്നവർക്ക് ഫലമറിയാം.

Kerala Lottery Result Today: ഇന്നത്തെ ഭാ​ഗ്യം സത്രീ ശക്തിയിലൂടെ; ഒന്നാം സമ്മാനം 75 ലക്ഷം
Credits TV9 Malayalam
Follow Us
athira-ajithkumar
Athira CA | Updated On: 01 Oct 2024 11:49 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് ചൊവ്വാഴ്ച ദിവസങ്ങളിൽ പുറത്തിറക്കുന്ന സ്ത്രീശക്തി ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. സ്ത്രീ ശക്തി SS-435 ലോട്ടറി ഫലം ഇന്ന് വെെകിട്ട് പ്രഖ്യാപിക്കും. മൂന്ന് മണിക്ക് തിരുവനന്തപുരം റിസർവ്വ് ബാങ്കിന് സമീപത്തുള്ള ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്. സ്ത്രീശക്തി ലോട്ടറിലൂടെ ഭാ​ഗ്യശാലിയാകുന്ന വ്യക്തിക്ക് ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ചൊവ്വാഴ്ച ദിവസങ്ങളിൽ നറുക്കെടുക്കുന്ന സ്ത്രീ ശക്തിയുടെ ടിക്കറ്റ് നിരക്ക് 40 രൂപയാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഭാ​ഗ്യം പരീക്ഷിക്കുന്നവർക്ക് ഫലമറിയാം. കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം.

സ്ത്രീശക്തി ലോട്ടറി എടുക്കുന്നവർക്ക് 75 ലക്ഷം മുതൽ 100 രൂപ വരെയാണ് സമ്മാനമായി ലഭിക്കുക. മൂന്ന് മുതൽ എട്ട് വരെ സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപ വീതമാണ് ലഭിക്കുക. 5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റ് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിലും ഹാജരാക്കാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കണമെങ്കിൽ അം​ഗീകൃത ബാങ്കിലോ ലോട്ടറി വകുപ്പിൻെറ ഓഫീസിലോ സമ്മാനാർഹമായ ടിക്കറ്റോ തിരിച്ചറിയൽ രേഖകളും ഹാജരാക്കണം. 30 ദിവസത്തിനകമാണ് ടിക്കറ്റ് പണം ലഭിക്കാനായി സമർപ്പിക്കേണ്ടത്. ഒരു ലക്ഷം രൂപയിൽ കൂടുതൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ ലോട്ടറി വകുപ്പ് ഡയറക്ടറേറ്റിൽ സമർപ്പിച്ചാൽ മാത്രമേ പണം ലഭിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം സമ്മാനാർഹമായ ടിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. നിശ്ചിത സമയ പരിധിക്കുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസം വ്യക്തമാക്കുന്ന വിശദീകരണം ലോട്ടറി വകുപ്പ് ഡയറക്ടറിന് എഴുതി നൽകണം.

സ്ത്രീശക്തി ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ആഴ്ചയിലെ ഏഴ് ദിവസങ്ങളിലും ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ, പൂജ എന്നിങ്ങനെ ബംബർ ലോട്ടറികളും ലോട്ടറി വകുപ്പ് പുറത്തിറക്കാറുണ്ട്. നിലവിൽ ഓണം ബംബറിന്റെ വിൽപ്പനയാണ് സംസ്ഥാനത്ത് പുരോ​ഗമിക്കുന്നത്. 25 കോടി രൂപയാണ് ഓണം ബംബറിന്റെ ഒന്നാം സമ്മാനം.

സ്ത്രീ ശക്തി ലോട്ടറി സമ്മാനതുക (രൂപയിൽ )

ഒന്നാം സമ്മാനം: 75 ലക്ഷം
രണ്ടാം സമ്മാനം: 10 ലക്ഷം
മൂന്നാം സമ്മാനം: 5,000
നാലാം സമ്മാനം: 2,000
അഞ്ചാം സമ്മാനം: 1,000
ആറാം സമ്മാനം: 500
ഏഴാം സമ്മാനം: 200
എട്ടാം സമ്മാനം: 100
പ്രോത്സാഹന സമ്മാനം: 8,000

Latest News