AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result Today: വിൻ വിൻന്നിലൂടെ വിന്നറാകുമോ നിങ്ങൾ? ഒന്നാം സമ്മാനം 75 ലക്ഷം

Win Win Lottery: 75-ാം ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. വെെകിട്ട് 3 മണിക്കാണ് നറുക്കെടുപ്പ്. 40 രൂപയാണ് വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് നിരക്ക്.

Kerala Lottery Result Today: വിൻ വിൻന്നിലൂടെ വിന്നറാകുമോ നിങ്ങൾ? ഒന്നാം സമ്മാനം 75 ലക്ഷം
Kerala Lottery Result Win Win W-783 (Image Courtesy - Social Media)
Athira CA
Athira CA | Published: 30 Sep 2024 | 10:28 AM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ഫലം ഇന്ന്. വിൻ വിൻ ഡബ്യൂ 789 ലോട്ടറിയാണ് ഇന്ന് നറുക്കെടുക്കുക. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപയാണ് ലഭിക്കുക..വെെകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ലോട്ടറി ജം​ഗ്ഷന് സമീപത്തുള്ള ​ഗോർ​ഗി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. 40 രൂപയാണ് വിൻ വിൻ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് നിരക്ക്.

രണ്ടാം സമ്മാനമായി ലക്ഷം രൂപയാണ് ലഭിക്കുക. സമാശ്വാസ സമ്മാനമായി ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ ലഭിക്കും. ലോട്ടറി വകുപ്പിന് കീഴിൽ നടക്കുന്ന നറുക്കെടുപ്പിന്റെ തത്സമയ വിവരങ്ങൾ വെെകിട്ട് മൂന്ന് മണി മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും. ലോട്ടറി വകുപ്പിന്റെ ഔദ്യോ​ഗിക വെബ്സെെറ്റായ www.keralalottery.info, https://www.keralalotteries.net/ എന്നിവ വഴി സമ്മാനത്തിന് അർഹമായിട്ടുണ്ടോ എന്ന് പരിശോധിക്കാം.

5000 രൂപയിൽ താഴെയാണ് സമ്മാനം ലഭിക്കുന്നതെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക ലഭിക്കും. നിശ്ചിത തുകയെക്കാൾ കൂടുതലാണ് ലഭിക്കുന്നതെങ്കിൽ ലോട്ടറി വകുപ്പിന്റെ ഓഫീസിലോ അം​ഗീകൃത ബാങ്കിലോ സമ്മാനാർഹമായ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച് സമ്മാനത്തുക കെെപ്പറ്റാം. ഫലം പരിശോധിച്ച് ഉറപ്പുവരുത്തി സമ്മാനം ലഭിക്കാനായി 30 ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കണം.

ഒരു ലക്ഷത്തിലധികം സമ്മാനം ലഭിച്ച ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം സമ്മാനാർഹമായ ടിക്കറ്റ് ലോട്ടറി വകുപ്പിന്റെ ഓഫീസിൽ ഹാജരാക്കണം. നിശ്ചിത സമയ പരിധിക്കുള്ളിൽ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ വെെകിയതിനുള്ള കാരണം വ്യക്തമാക്കി കൊണ്ട് അധികാരികൾക്ക് വിശദീകരണം നൽകണം.

സമ്മാനം

1-ാം സമ്മാനം: 75 ലക്ഷം
2-ാം സമ്മാനം: 5 ലക്ഷം
3-ാം‌ സമ്മാനം: 1 ലക്ഷം
4-ാം സമ്മാനം: 5,000 രൂപ
5-ാം സമ്മാനം: 2,000 രൂപ
6-ാം സമ്മാനം: 1,000 രൂപ
7-ാം സമ്മാനം: 500 രൂപ
8-ാം സമ്മാനം 100 രൂപ
സമാശ്വാസ സമ്മാനം: Rs. 8,000 രൂപ

വിൻ വിൻ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലോട്ടറി വകുപ്പ് നറുക്കെടുപ്പ് സംഘടിപ്പിക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംബർ ലോട്ടറികളും വകുപ്പ് പുറത്തിറക്കും.

Follow Us