Ration Card: മുൻഗണന റേഷൻ കാർഡിന് അപേക്ഷിച്ചില്ലേ? സമയം നീട്ടിയിട്ടുണ്ടേ….

Kerala Priority Ration Card: ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കുന്ന കാർഡുകൾ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കും. ഇത് സുതാര്യത ഉറപ്പ് വരുത്താൻ സഹായിക്കും.

Ration Card: മുൻഗണന റേഷൻ കാർഡിന് അപേക്ഷിച്ചില്ലേ? സമയം നീട്ടിയിട്ടുണ്ടേ....

പ്രതീകാത്മക ചിത്രം

Published: 

21 Feb 2026 | 05:38 PM

തിരുവനന്തപുരം: സംസ്ഥാനത്തെ അർഹരായ എല്ലാ കുടുംബങ്ങൾക്കും മുൻ​ഗണന റേഷൻ കാർഡ് അനുവദിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ കുമാർ. ഇതിന് വേണ്ടിയുള്ള അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി. ഫെബ്രുവരി 20നായിരുന്നു അവസാനതീയതി. എന്നാൽ ഇനിയും അപേക്ഷ സമർപ്പിക്കാൻ നിരവധി പേരുള്ളതിനാൽ സമയപരിധി വീണ്ടും നീട്ടിയിരിക്കുകയാണ്.

മുൻ​ഗണനാ വിഭാ​ഗത്തിലേക്ക് മാറ്റുന്നതിനായുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 24 വരെയാണ് നീട്ടിയത്. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത (NPS- നീല, NPNS- വെള്ള) റേഷന കാർഡുകൾ മുൻ​ഗണനാ (PHH -പിങ്ക്) വിഭാ​ഗത്തിലേക്ക് മാറ്റുന്നതിനായുള്ള അപേക്ഷകൾ ഓണലൈനായി അപേക്ഷിക്കാവുന്നതാണ്.

അം​ഗീകൃത അക്ഷയ കേന്ദ്രം വഴിയോ അല്ലെങ്കിൽ സിറ്റിസൺ ലോ​ഗിൻ പോർട്ടൽ വഴിയോ ഫെബ്രുവരി 24 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകൾ സമർപ്പിക്കാം. ഇതുവരെ 50300 അപേക്ഷകൾ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ALSO READ: ജീവനക്കാരുടെ അടിസ്ഥാനശമ്പളം 58,500 രൂപയാകും, കുടിശ്ശികയും അക്കൗണ്ടിലെത്തും

തുടർച്ചയായി മൂന്ന് മാസത്തിലധികം റേഷൻ വാങ്ങാത്ത മുൻഗണനാ വിഭാഗം കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കി അത്തരം കാർഡുകൾ പൊതുവിഭാഗത്തിലേക്ക് തരം മാറ്റണമെന്നാണ് ഭക്ഷ്യഭദ്രതാനിയമത്തിലെ വ്യവസ്ഥ. ഇത്തരത്തിൽ വരുന്ന ഒഴിവിലേക്കാണ് മറ്റ് അർഹരായവരെ ഉൾപ്പെടുത്തുന്നത്.

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുൻഗണന പട്ടികയിൽ നിന്നും ഒഴിവാക്കുന്ന കാർഡുകൾ വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധികരിക്കും. ഇത് സുതാര്യത ഉറപ്പ് വരുത്താൻ സഹായിക്കും. ഇ‍ൗ സർക്കാരിന്റെ കാലയളവിൽ 58487 മഞ്ഞ കാർഡുകളും 545348 പിങ്കുകാർഡുകളുമായി ആകെ 603845 കാർഡുകൾ തരം മാറ്റി അനുവദിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ