AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: ജീവനക്കാരുടെ അടിസ്ഥാനശമ്പളം 58,500 രൂപയാകും, കുടിശ്ശികയും അക്കൗണ്ടിലെത്തും

8th Pay Commission Update: നിലവിലുള്ള 3 ശതമാനം വാർഷിക ഇൻക്രിമെന്റ് 5 ശതമാനമായി വർദ്ധിപ്പിക്കണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിനോടൊപ്പം കുടിശ്ശിക കൂടി ചേരുമ്പോൾ‌ ശമ്പളത്തിൽ ​ഗണ്യമായ വർദ്ധനവ് ഉണ്ടാകും.

8th Pay Commission: ജീവനക്കാരുടെ അടിസ്ഥാനശമ്പളം 58,500 രൂപയാകും, കുടിശ്ശികയും അക്കൗണ്ടിലെത്തും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 21 Feb 2026 | 02:22 PM

എട്ടാം ശമ്പളകമ്മീഷൻ കാത്തിരിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത. ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിലൂടെ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവുണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഫിറ്റ്മെന്റ് ഘടകം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ജീവനക്കാരുടെ സംഘടന തങ്ങളുടെ ആവശ്യങ്ങൾ സര്‍ക്കാരിനു മുന്നില്‍ ഔദ്യോഗികമായി സമര്‍പ്പിക്കുന്നുണ്ട്. ഈ ആവശ്യങ്ങൾ അം​ഗീകരിക്കപ്പെട്ടാൽ ശമ്പളത്തിൽ വലിയ വർദ്ധനവ് ഉണ്ടാകും.

നിലവിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപ ആണ്. എട്ടാം ശമ്പള കമ്മീഷനിൽ ഇത് 54,000 മുതല്‍ 58,500 രൂപ വരെ ഉയർന്നേക്കാമെന്നാണ് വിവരം. ശമ്പള വർദ്ധനവ് തീരുമാനിക്കുന്നതിൽ നിർണ്ണായകമായ ‘ഫിറ്റ്‌മെന്റ് ഫാക്ടർ’ നിലവിൽ 2.57 ആണ്. ഇത് 3.25 ആയി ഉയർത്തണമെന്നാണ് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (FNPO) ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെടുന്നത്.

കൂടാതെ, നിലവിലുള്ള 3 ശതമാനം വാർഷിക ഇൻക്രിമെന്റ് 5 ശതമാനമായി വർദ്ധിപ്പിക്കണമെന്ന ആവശ്യവും സംഘടനകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിനോടൊപ്പം കുടിശ്ശിക കൂടി ചേരുമ്പോൾ‌ ശമ്പളത്തിൽ ​ഗണ്യമായ വർദ്ധനവ് ഉണ്ടാകും. ശമ്പള കമ്മീഷൻ നടപ്പിലാക്കുന്നതിൽ കാലതാമസം വരുന്നതിനാൽ, ജീവനക്കാർക്ക് 2026 ജനുവരി 1 മുതലുള്ള കുടിശ്ശിക ലഭിക്കാൻ സാധ്യതയുണ്ട്.

ALSO READ: കാത്തിരിക്കേണ്ട, ഈ ജീവനക്കാർക്ക് ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും ലഭിക്കില്ല!

എട്ടാം ശമ്പളകമ്മീഷന്റെ ശുപാർശങ്ങൾ അം​ഗീകരിച്ച് ശമ്പളപരിഷ്കരണം നടപ്പിലാക്കാൻ ഏകദേശം രണ്ട് വർഷത്തോളം സമയമെടുക്കുമെന്നാണ് സൂചന. അതായത്, അത്രയും മാസത്തെ ശമ്പളം കുടിശ്ശിക ഇനത്തിൽ ലഭിച്ചേക്കും. ഇത്തരത്തിൽ ജീവനക്കാർക്ക് ലക്ഷങ്ങളാണ് ലഭിക്കേണ്ടത്. അടിസ്ഥാന ശമ്പളത്തിന് പുറമെ ഡി.എ, വീട്ടുവാടക ബത്ത എന്നിവയിലും വലിയ വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾക്കായി ഫെബ്രുവരി 25-ന് യോഗം ചേരുമെന്നാണ് റിപ്പോർട്ടുകൾ. കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 18 മാസത്തെ സമയം നല്‍കിയിട്ടുണ്ട്. അതിനുശേഷം കേന്ദ്ര ബജറ്റും സാമ്പത്തിക സാഹചര്യവും കണക്കിലെടുത്ത് അന്തിമ തീരുമാനം എടുക്കുമെന്നാണ് വിവരം.

Follow Us