Price Hike: കിലോയ്ക്ക് നൂറ് കടന്ന് പച്ചക്കറികൾ, പഞ്ചസാര വില എങ്ങനെ?
Vegetable and Sugar Price Today: ബീൻസ്, പച്ചമുളക്, സവാള പോലുള്ളവയുടെ വിലയും കൂടിയിട്ടുണ്ട്. ചില്ലറ വിൽപ്പന ശാലകളിലേക്ക് എത്തുമ്പോൾ വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. അതേസമയം, പഞ്ചസാര വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ കേന്ദ്രം വ്യാപാരികളുടെ സംഭരണ പരിധി വീണ്ടും വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ 60 രൂപയായിരുന്ന മല്ലിയിലയ്ക്ക് ഇപ്പോൾ നൂറ് രൂപ നൽകണം.
സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മലയാളികളുടെ അടുക്കളയിലെ പ്രധാനികളായ വെളുത്തുള്ളിയും ഇഞ്ചിയും കിലോയ്ക്ക് നൂറ് കടന്നാണ് മുന്നേറുന്നത്. ബീൻസ്, പച്ചമുളക്, സവാള പോലുള്ളവയുടെ വിലയും കൂടിയിട്ടുണ്ട്. ചില്ലറ വിൽപ്പന ശാലകളിലേക്ക് എത്തുമ്പോൾ വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. അതേസമയം, പഞ്ചസാര വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ കേന്ദ്രം വ്യാപാരികളുടെ സംഭരണ പരിധി വീണ്ടും വെട്ടിക്കുറച്ചിട്ടുണ്ട്.
പച്ചക്കറി വിലയിൽ റെക്കോർഡ് കുതിപ്പോ?
കഴിഞ്ഞ മാസത്തിനേക്കാൾ ഇരട്ടി വിലയ്ക്കാണ് പല പച്ചക്കറികളും കേരള മാർക്കറ്റിൽ വിറ്റഴിക്കുന്നത്. വെളുത്തുള്ളി, ഇഞ്ചി വില കിലോയ്ക്ക് നൂറ് കടന്നു. വിവിധ മാർക്കറ്റുകളിൽ ഇഞ്ചി കിലോയ്ക്ക് 125 രൂപയും വെളുത്തുള്ളിക്ക് 170 രൂപയുമാണ് നൽകേണ്ടത്. ഓണക്കാലത്ത് സവാള വില 35 രൂപയായിരുന്നെങ്കിൽ നിലവിൽ 52 രൂപയാണ് നൽകേണ്ടത്. ചെറിയ ഉള്ളി, പച്ചമുളക്, ബീൻസ്, തക്കാളി പോലുള്ളവയുടെ വിലയും വർധിച്ചിട്ടുണ്ട്.
നേരത്തെ 60 രൂപയായിരുന്ന മല്ലിയിലയ്ക്ക് ഇപ്പോൾ നൂറ് രൂപ നൽകണം. പുതിനയില, കറിവേപ്പില എന്നിവയ്ക്ക് യഥാക്രമം 80, 60 എന്നിങ്ങനെയാണ് വില. പയർ – 60, അമരയ്ക്ക്- 40, കോളിഫ്ലവർ 50, മുരിങ്ങക്കായ – 60, ഉരുളക്കിഴങ്ങ് – 40, ചേന – 36, കാരറ്റ് – 40, നേന്ത്രപ്പഴം – 50, നാളികേരം – 56, പടവലം – 40, വെള്ളരിക്ക – 30 എന്നിങ്ങനെയാണ് വിവിധ മാർക്കറ്റുകളിലെ ഏകദേശ വില.
ALSO READ: ശമ്പളത്തിന് പുറമെ വരുമാനം നേടാം; ജോലിക്കൊപ്പം തുടങ്ങാവുന്ന 5 ചെറിയ ബിസിനസുകള്‍
പഞ്ചസാര വില എങ്ങനെ?
പഞ്ചസാര വില കുറയ്ക്കാൻ കേന്ദ്രം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ആഭ്യന്തര വിപണിയിൽ ലഭ്യത ഉറപ്പാക്കുന്നതിനായി ഓഗസ്റ്റിൽ ഒരു ദശലക്ഷം ടൺ പഞ്ചസാര നികുതിയില്ലാതെ ഇറക്കുമതി ചെയ്യാൻ സർക്കാർ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ നിയന്ത്രണങ്ങളേർപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബർ 15-ന് വ്യാപാരികൾക്കുള്ള സംഭരണ പരിധി 4,000 ക്വിൻ്റലിൽ നിന്ന് 2,000 ക്വിൻ്റലായി കേന്ദ്രം കുറച്ചു. വൻകിട ഉപഭോക്താക്കളോട് തങ്ങളുടെ കൈവശമുള്ള പഞ്ചസാരയുടെ വിവരങ്ങൾ എല്ലാ വെള്ളിയാഴ്ചയും ഭക്ഷ്യ വകുപ്പിൻ്റെ ഓൺലൈൻ പോർട്ടൽ വഴി അറിയിക്കാനും സർക്കാർ നിർദേശിച്ചിരുന്നു.
വ്യാപാരികൾക്ക് പരമാവധി 1,000 ക്വിൻ്റൽ പഞ്ചസാര മാത്രമേ സൂക്ഷിക്കാൻ കഴിയൂ, അത് ലഭിച്ച തീയതി മുതൽ പരമാവധി 15 ദിവസത്തേക്ക് മാത്രമേ പാടുള്ളൂ എന്നിങ്ങനെയാണ് പുതിയ ഉത്തരവിൽ പറയുന്നു. ഒക്ടോബർ 15 മുതൽ നവംബർ 30 വരെയാണ് ഈ പുതിയ നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക. അതേസമയം, പഞ്ചസാര വില കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം ഒരു കിലോ പഞ്ചസാരയ്ക്ക് ഏകദേശം 46 രൂപയായിരുന്നു വില. ജൂലൈയിൽ ഇത് 47 രൂപയായും ഓഗസ്റ്റിൽ വില 65 രൂപയായും കുതിച്ചുയർന്നു. എന്നാൽ നിലവിൽ ഇത് 53 രൂപയായി കുറഞ്ഞിട്ടുണ്ട്.
English Summary:
Vegetable prices have surged sharply in Kerala markets, with several items now costing nearly twice as much as they did last month. The prices of essential ingredients such as ginger and garlic have crossed Rs 100 per kilogram, with ginger selling at around Rs 125 per kg and garlic reaching Rs 170 per kg in some markets.