AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result : മുക്കാൽ കോടിയുടെ ഒന്നാം സമ്മാനം; വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Win Win Lottery Result : വിൻ വിൻ ലോട്ടറി W-787 ഫലം ഇന്ന് പ്രഖ്യാപിക്കും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനം 75 ലക്ഷം രൂപയാണ്. വൈകുന്നേരം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക.

Kerala Lottery Result : മുക്കാൽ കോടിയുടെ ഒന്നാം സമ്മാനം; വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന്
വിൻ വിൻ ലോട്ടറി (Image Credits : Creative Touch Imaging Ltd./NurPhoto via Getty Images)
Abdul Basith
Abdul Basith | Published: 16 Sep 2024 | 09:53 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ ലോട്ടറി W-787 ഫലം ഇന്ന് പ്രഖ്യാപിക്കും. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. എല്ലാ തിങ്കളാഴ്ച്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറിയുടെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. നറുക്കെടുപ്പിന്റെ തത്സമയ അപ്ഡേറ്റുകൾ വൈകുന്നേരം 3 മണി മുതൽ ലഭ്യമാകും. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും https://www.keralalotteries.net/ വഴിയും ഫലമറിയാം.

അഞ്ച് ലക്ഷം രൂപയാണ് വിൻ വിം ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനം. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും നാലാം സമ്മാനമായി 5000 രൂപയുമാണ്. 5, 6, 7, 8 സമ്മാനങ്ങൾ യഥാക്രമം 2000, 1000, 500, 100 രൂപ ലഭിക്കും.

Also Read : ‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’; ഓണക്കാലത്തെ മദ്യവിൽപനയിൽ ഇടിവ്; കഴി‍ഞ്ഞ വര്‍ഷത്തെക്കാള്‍ 14 കോടി രൂപയുടെ കുറവ്

ലോട്ടറി അടിച്ച് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക ലഭിക്കും. സമ്മാനം 5000 രൂപയിൽ കൂടുതലാണെങ്കിൽ ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും സമർപ്പിച്ച് സമ്മാനത്തുക കൈപ്പറ്റാം. സമ്മാനാർഹർ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം ടിക്കറ്റ് സമർപ്പിക്കണം.

ഒരു ലക്ഷം രൂപയിൽ കൂടുതൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം.

വിൻ വിൻ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

 

Follow Us