Kerala Gold Rate: വൻ വർദ്ധനവ്, പിടിവാശിയിൽ സ്വർണം, വാങ്ങാൻ അല്പം പാടുപെടും!
Kerala Gold, Silver Rate Today: യുഎസ് ഇറാൻ സമാധാന ചർച്ചകൾ നടക്കുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ കാരണമായത്. ഇസ്ലമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും നയതന്ത്ര ബന്ധങ്ങൾ തുടരുന്നുണ്ട്. കൂടാതെ, ട്രംപ് യുഎസും ഇറാനും ചില നിലപാടുകൾ അയവുകൾ വരുത്തുന്നതും സ്വർണവിലയെ സ്വാധീനിച്ചു.
സംസ്ഥാനത്ത് സ്വർണവില (Kerala Gold Rate) ഇന്നും കുതിച്ചുയരുന്നു. ഇന്നലെ 1,13,920 രൂപ നിരക്കിലായിരുന്നു സംസ്ഥാനത്ത് സ്വർണത്തിന്റെ വ്യാപാരം നടന്നിരുന്നത്. എന്നാൽ ഇന്ന് ഏപ്രിൽ 16-ാം തീയതി 160 രൂപയാണ് വർദ്ധിച്ചത്. ഇതോടെ സ്വർണവില പവന് വീണ്ടും 1,14,000ത്തിലേക്ക് എത്തി. ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 1,14,080 രൂപയായി ഉയർന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെയിലെ ഏറ്റവും വലിയ നിരക്കാണിത്. ഒരു ഗ്രാമിന് 14,260 രൂപയാണ് ഇന്ന് നൽകേണ്ടത്. വിപണി വിലയോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും. സ്വർണവില മാറുന്നതിനോടൊപ്പം വെള്ളി വിലയിലും മാറ്റം രേഖപ്പെടുത്തുന്നുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 270.10 രൂപയും ഒരു കിലോഗ്രാമിന് 2,70,100 രൂപയുമാണ് വില.
വിഷു ദിവസം കുത്തനെ ഉയർന്ന് സ്വർണവില
വിഷുദിനമായ ഇന്നലെ സ്വർണവിലയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 14ന് 1,12880 രൂപയായിരുന്നു ഒരു പവന്റെ വിപണി വില. എന്നാൽ 15ന് വിഷുദിനത്തിൽ ഒറ്റയടിക്ക് 1,040 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില 1,13,920 രൂപയായി ഉയർന്നു. ഏകദേശം മൂന്ന് മാസത്തിന് ശേഷമാണ് സ്വർണവില വീണ്ടും 1,13,000ൽ എത്തുന്നത്.
ALSO READ: അടിസ്ഥാനശമ്പളം ഇനി 69,000 രൂപ, 6% ഇൻക്രിമെന്റ് ആവശ്യപ്പെടാൻ കാരണമെന്ത്?
ജനുവരി 29 വൈകിട്ട് പവന് 1,30,360 രൂപയായിരുന്നു വില. അന്നേ ദിവസം രാവിലെയാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 1,31,160 രൂപയിൽ സ്വർണം മുത്തമിട്ടത്. പിന്നാലെയാണ് 1,13,000ലേക്ക് സ്വർണവില ഘട്ടംഘട്ടമായി താഴുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ 1,11,000, 1,12,000ലുമൊക്കെയായിരുന്നു സ്വർണവിലയുടെ സഞ്ചാരം. ഫെബ്രുവരി 28ന് രേഖപ്പെടുത്തിയ 1,23,720 രൂപ, മാർച്ച് 1ലെ 1,26,920 രൂപ എന്നിവയാണ് ഇതിനിടെ രേഖപ്പെടുത്തിയ ഉയർന്ന സ്വർണവില.
യുഎസ് ഇറാൻ സമാധാന ചർച്ചകൾ നടക്കുമെന്ന സൂചനകളാണ് സ്വർണവില കൂടാൻ കാരണമായത്. പാകിസ്താനിലെ ഇസ്ലമാബാദിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടെങ്കിലും നയതന്ത്ര ബന്ധങ്ങൾ തുടരുന്നുണ്ട്. കൂടാതെ, ഡൊണാൾഡ് ട്രംപ് യുഎസും ഇറാനും ചില നിലപാടുകളിൽ അയവുകൾ വരുത്തുന്നതും സ്വർണവിലയെ സ്വാധീനിച്ചു. അമേരിക്ക ഇറാനിയൻ കപ്പലുകൾ ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ ക്രൂഡ് ഓയിൽ വില കൂടിയിരുന്നു. എന്നാൽ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിക്കുന്നില്ലെന്ന സൂചനയാണ് നിലവിൽ സ്വർണത്തിൻ്റെ വില കുതിക്കാൻ കാരണമായത്.