KGF Gold Mine: കുപ്പയിലെ പൊന്ന്, മറഞ്ഞുകിടക്കുന്നത് 23 ടണ്‍ സ്വര്‍ണ്ണം, ഇന്ത്യയിലെ ആദ്യത്തെ സ്വർണ്ണ ഖനി …

KGF, Kolar Gold Fields: സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വർണ്ണ ഖനനമാണിത്. 2001 മുതൽ 24 വർഷം പൂട്ടികിടന്ന സ്വർണഖനി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

KGF Gold Mine: കുപ്പയിലെ പൊന്ന്, മറഞ്ഞുകിടക്കുന്നത് 23 ടണ്‍ സ്വര്‍ണ്ണം, ഇന്ത്യയിലെ ആദ്യത്തെ സ്വർണ്ണ ഖനി ...

പ്രതീകാത്മക ചിത്രം

Published: 

07 Sep 2025 19:14 PM

കെജിഎഫ് എന്ന ഹിറ്റ് ചിത്രത്തിലൂടെ ഏവർക്കും സുപരിചിതമായ സ്വർണഖനിയാണ് കര്‍ണാടകയിലെ ലോകപ്രശസ്തമായ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്സ് (കെജിഎഫ്). പതിറ്റാണ്ടുകളായി പൂട്ടി കിടന്നിരുന്ന, ഒരുകാലത്ത് “ഇന്ത്യയുടെ സുവർണ്ണ നഗരം” എന്നറിയപ്പെട്ടിരുന്ന കെജിഎഫിനെ കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞാലോ….

കെജിഎഫ്- ഇന്ത്യയുടെ സുവർണ്ണ നഗരം

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വർണഖനിയാണ് കർണാടകയിലെ ലോകപ്രശസ്തമായ കോലാർ ഗോൾഡ് ഫീൽഡ്സ് (കെജിഎഫ്). 2001 മുതൽ 24 വർഷം പൂട്ടികിടന്ന സ്വർണഖനി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഭാരത് ഗോൾഡ് മൈൻസ് ലിമിറ്റഡിന്റെ (ബിജിഎംഎൽ) ഉടമസ്ഥതയിലുള്ള 1,003 ഏക്കർ ഭൂമിയിലായി വ്യാപിച്ചുകിടക്കുന്ന 13 ടെയ്‌ലിംഗ് ഡമ്പുകളിൽ ഉപരിതല ഖനനം നടത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന് 2024 ജൂണിൽ കർണാടക സർക്കാർ അംഗീകാരം നൽകിയിരുന്നു. മുൻകാല ഖനന പ്രവർത്തനങ്ങളിൽ നിന്നുള്ള മാലിന്യങ്ങളാണ് ഈ ഡമ്പുകളിൽ ഉള്ളത്.

എത്ര സ്വർണ്ണമുണ്ട്?

ഔദ്യോഗിക കണക്കുകൾ പ്രകാരം, ഈ മാലിന്യക്കൂമ്പാരങ്ങളിൽ 32 ദശലക്ഷം ടൺ വസ്തുക്കൾ അടങ്ങിയിരിക്കുന്നു. ഇവയിൽ നിന്ന് ഏകദേശം 23 ടൺ സ്വർണം വീണ്ടെടുക്കാൻ കഴിയും. പൂർണ്ണ തോതിലുള്ള വീണ്ടെടുക്കൽ ആരംഭിച്ചുകഴിഞ്ഞാൽ വാർഷിക സ്വർണ്ണ ഉൽപാദനം 750 കിലോഗ്രാം ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെജിഎഫിന്റെ പ്രാധാന്യം

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വർണ്ണ ഖനനമാണിത്. ആഭ്യന്തര സ്വർണ്ണ ഉൽപ്പാദനം വർദ്ധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനും ഇവ ഏറെ സഹായകമായിരുന്നു. വീണ്ടും പ്രവർത്തനം ആരംഭിക്കുന്നതിലൂടെ കോലാര്‍ മേഖലയ്ക്ക് തൊഴിലവസര സൃഷ്ടിക്കുന്നതിനൊപ്പം സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാന്‍ സാധിക്കും.

1956-ൽ കോലാർ സ്വർണ്ണ ഖനികൾ ദേശസാൽക്കരിക്കപ്പെട്ടു, ആകെ 900 ടണ്ണിലധികം സ്വർണ്ണമാണ് ഇവിടെ നിന്ന് നേടിയത്. ലോകത്തിലെ ഏറ്റവും ആഴമേറിയതും സമ്പന്നവുമായ സ്വർണ്ണ ഖനികളിൽ ഒന്നായിരുന്ന കെജിഎഫ് ഖനികൾ, ഉയർന്ന ചെലവുകളും ലാഭക്ഷമത കുറഞ്ഞതും കാരണമാണ് 2001 ഫെബ്രുവരി 28-ന് അടച്ചുപൂട്ടിയത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ കോലാർ ഗോൾഡ് ഫീൽഡ്സിലെ ഖനനം പുനരാരംഭിക്കുന്നത് ഇന്ത്യൻ സ്വർണ്ണ ഖനന മേഖലയ്ക്ക് ചരിത്രപരമായ തിരിച്ചുവരവ് നൽകും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്