KSEB DA: കെഎസ്ഇബി ജീവനക്കാർക്ക് ആശ്വാസം, ക്ഷാമബത്ത വർദ്ധിപ്പിച്ചു, കിട്ടുന്നത്…..

KSEB DA, DR Arrears: കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവുമാണ് അനുവദിച്ചത്.

KSEB DA: കെഎസ്ഇബി ജീവനക്കാർക്ക് ആശ്വാസം, ക്ഷാമബത്ത വർദ്ധിപ്പിച്ചു, കിട്ടുന്നത്.....

കെഎസ്ഇബി ഡിഎ

Updated On: 

28 Feb 2026 | 08:55 AM

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാർക്ക് സന്തോഷവാർത്ത. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസം വർദ്ധിപ്പിച്ചതായി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. കെ.എസ്.ഇ.ബി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

ജീവനക്കാർക്കും പെൻഷൻകാർക്കും നാല് ഗഡു ക്ഷാമബത്തയും ക്ഷാമാശ്വാസവുമാണ് അനുവദിച്ചത്. 2024 ജനുവരി ഒന്ന് മുതൽ 2025 ജൂലായ് ഒന്ന് വരെയുള്ള വർദ്ധനയാണിത്. പുതുക്കിയ നിരക്കുകൾ ഫെബ്രുവരി മാസത്തെ ശമ്പളത്തോടൊപ്പവും പെൻഷനോടൊപ്പവും ലഭിക്കുന്നതാണ്. വിവിധ കാലയളവുകളിലായി നാല് ഘട്ടങ്ങളിലായാണ് ഈ വർദ്ധനവ് നടപ്പിലാക്കുന്നത്. 2024 ജനുവരി ഒന്ന് മുതൽ ക്ഷാമബത്ത നിലവിലെ 33 ശതമാനത്തിൽ നിന്നും 37 ശതമാനമായും, 2024 ജൂലൈ ഒന്ന് മുതൽ അത് 40 ശതമാനമായും ഉയർത്തി.

തുടർന്ന് 2025 ജനുവരി ഒന്ന് മുതൽ 42 ശതമാനമായും, 2025 ജൂലൈ ഒന്ന് മുതൽ 44 ശതമാനമായും ക്ഷാമബത്ത വർദ്ധിപ്പിച്ചു. എന്നാൽ, മുൻകാല കുടിശ്ശിക വിതരണം ചെയ്യുന്നത് സംബന്ധിച്ച കാര്യങ്ങൾ കമ്പനിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് കെ.എസ്.ഇ.ബി. പിന്നീട് തീരുമാനിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ALSO READ: റേഷൻ വ്യാപാരികളുടെ വേതനം പുതുക്കി, ഇനി മുതൽ ലഭിക്കുന്നത്….

അതേസമയം, മറ്റ് സർക്കാർ ജീവനക്കാരുടെയും പെൻഷനകാരുടെയും ക്ഷാമബത്ത കുടിശ്ശികയും അനുവദിച്ചിട്ടുണ്ട്. 13 ശതമാനം ക്ഷാമബത്ത കുടിശ്ശികയാണ് പ്രഖ്യാപിച്ചത്. ഇതോടെ ആകെ ഡിഎ വർദ്ധനവ് 25ൽ നിന്ന് 35 ആയി ഉയർന്നു. അനുവദിച്ച ക്ഷാമബത്ത ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം കിട്ടും. എന്നാൽ ഇത് മുൻകാല പ്രാബല്യത്തോടെയല്ല.

ക്ഷാമബത്തയോടൊപ്പം പെൻഷൻകാർക്ക് ക്ഷാമആശ്വാസം (Dearness Relief) ഇതേ നിരക്കിൽ ഏപ്രിൽ മാസത്തെ പെൻഷനൊപ്പം ലഭ്യമാകും. പുതുക്കിയ ശമ്പള സ്കെയിലിലുള്ളവർക്ക് മാത്രമല്ല, പഴയ ശമ്പള പരിഷ്കരണ ഉത്തരവുകൾ അനുസരിച്ച് ശമ്പളം വാങ്ങുന്ന ജീവനക്കാർക്കും പെൻഷൻകാർക്കും ആനുപാതികമായ വർദ്ധനവ് ഉണ്ടാകുമെന്ന് ഉത്തരവിൽ ഉറപ്പാക്കിയിട്ടുണ്ട്.

Follow Us
പഴം കൊണ്ടൊരു ബ്രേക്ക്ഫാസ്റ്റ് അതും 5 മിനിറ്റിൽ
മുട്ട പുഴുങ്ങിയത് കഴിക്കുമ്പോൾ കുരുമുളക് നിർബന്ധമാണോ?
ബീറ്റ്റൂട്ട് അച്ചാ‍ർ കഴിച്ചിട്ടുണ്ടോ? സിംപിൾ റെസിപ്പി ഇതാ
പാവയ്ക്കയുടെ കയ്പ്പ് മാറ്റാം, ഇങ്ങനെ ചെയ്താൽ മതി
അവസാനം കാട്ടുപോത്ത് മാവേലിക്കര നഗരത്തിലുമെത്തി
വിവഹത്തിന് ശേഷം വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും വിമാനത്താവളത്തിൽ എത്തിയപ്പോൾ
ഹൈഡ്രജൻ ബലൂണിന് തീപിടിച്ചു. മണപ്പുള്ളിക്കാവ് വേലയ്ക്കിടെ ആനകൾ വിരണ്ടു
ഇത് കാക്ക കുളി അല്ല നായ കുളിയാണ്