Loan After A Borrower’s Death: കടം എടുത്തയാൾ മരിച്ചാൽ ലോൺ തിരിച്ചടയ്ക്കേണ്ടത് ആര്? അറിയേണ്ടതെല്ലാം…

Loan After A Borrower's Death: ഇത്തരം സാഹചര്യങ്ങളിലാണ് വായ്പ സംരക്ഷണ ഇൻഷുറൻസിന്റെ പ്രാധാന്യം നാം മനസിലാക്കുന്നത്. ഇൻഷുറൻസ് ഉണ്ടെങ്കിൽ കടം വാങ്ങുന്നയാൾ മരണപ്പെട്ടാൽ കവറേജ് ലഭിക്കും.

Loan After A Borrowers Death: കടം എടുത്തയാൾ മരിച്ചാൽ ലോൺ തിരിച്ചടയ്ക്കേണ്ടത് ആര്? അറിയേണ്ടതെല്ലാം...

പ്രതീകാത്മക ചിത്രം

Published: 

25 Jul 2025 12:39 PM

പണത്തിന്റെ ആവശ്യം അത്യാവശ്യമാകുമ്പോൾ നാം പൊതുവെ ലോണിനെ ആശ്രയിക്കാറുണ്ട്. നിശ്ചിത പലിശ നിരക്കിൽ അവ തിരിച്ചടയ്ക്കുന്നു. എന്നാൽ വായ്പ തിരിച്ചടയ്ക്കുന്നതിന് മുമ്പ് ആ വ്യക്തി മരണപ്പെട്ടാൽ എന്ത് സംഭവിക്കുമെന്ന് അറിയാമോ? വായ്പ എഴുതി തള്ളുമോ അതോ ആ ബാധ്യത മറ്റാരെങ്കിലും വഹിക്കേണ്ടി വരുമോ?

ഇത്തരം സാഹചര്യങ്ങളിൽ ഏതുതരം വായ്പയാണെന്ന് അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ കുടിശ്ശിക പിരിക്കുന്നത്. ഭവന വായ്പയുടെ കുടിശ്ശിക അടയ്ക്കാൻ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തെ സഹായിക്കാൻ ബാങ്കുകൾക്ക് ചില നിബന്ധനകളുണ്ട്. എന്നാൽ വ്യക്തി​ഗത വായ്പകളിൽ ഇത്തരം നിബന്ധനകളില്ല.

വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാൽ ജാമ്യം നിന്ന ആളുകൾ, വായ്പയുടെ സഹ അപേക്ഷകൻ, വായ്പാ പങ്കാളി എന്നിവരെയാണ് പൊതുവെ വായ്പ കുടിശ്ശിക തിരിച്ചടയ്ക്കുന്നതിനായി ബാങ്കുകൾ സമീപിക്കാറുള്ളത്.

അതേസമയം ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നയാളിനൊപ്പം ഒരു സഹ അപേക്ഷകനും കൂടിയുണ്ടാകാറുണ്ട്. ഇവിടെ വായ്പക്കാരിൽ ഒരാൾ മരിച്ചാൽ തുക തിരിച്ചടയ്ക്കേണ്ട ഉത്തരവാദിത്വം മറ്റെയാളിനാണ്. വായ്പക്കാരിൽ ഒരാൾ മരണപ്പെട്ടാൽ സഹ അപേക്ഷകൻ ആ വിവരം ബാങ്കിനെ അറിയിക്കേണ്ടതുണ്ട്. ഇതോടെ വായ്പയിൽനിന്ന് മരണപ്പെട്ടയാളുടെ പേര് ഒഴിവാക്കുകയും മരണപ്പെട്ടയാളുടെ ബാങ്ക് അക്കൗണ്ടുമായി വായ്പ തിരിച്ചടവ് ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് റദ്ദാക്കുകയും ചെയ്യും.

ഇത്തരം സാഹചര്യങ്ങളിലാണ് വായ്പ സംരക്ഷണ ഇൻഷുറൻസിന്റെ പ്രാധാന്യം നാം മനസിലാക്കുന്നത്. ഇൻഷുറൻസ് ഉണ്ടെങ്കിൽ കടം വാങ്ങുന്നയാൾ മരണപ്പെട്ടാൽ കവറേജ് ലഭിക്കും. ഭവന വായ്പകൾക്കാണ് പ്രധാനമായും ഇത്തരം ഇൻഷുറൻസ് ലഭിക്കുന്നത്. ഇവ ഉണ്ടെങ്കിൽ, കുടുംബത്തിനും ആസ്തിക്കും ഒന്നും സംഭവിക്കുകയില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും