AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rent Rules: വാടക വീട് നോക്കുകയാണോ? പുതിയ നിയമം അറിയില്ലെങ്കിൽ പണി കിട്ടും

Rent Rules in India: വീട് ഇഷ്ടപ്പെട്ടാലും, വാടക കരാറിൽ ഒപ്പിടുന്നതിന് മുൻപ് വാടകക്കാരനും വീട്ടുടമസ്ഥനും അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന നിയമങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ...

Rent Rules: വാടക വീട് നോക്കുകയാണോ? പുതിയ നിയമം അറിയില്ലെങ്കിൽ പണി കിട്ടും
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 26 Nov 2025 13:23 PM

സ്വന്തമായൊരു വീട് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ പണം വില്ലനാകുമ്പോൾ, അല്ലെങ്കിൽ പുതിയൊരു നഗരത്തിലേക്കോ സ്ഥലത്തേക്കോ മാറുമ്പോൾ വാടക വീട് മാത്രമാണ് ഏക വഴി. അത്തരത്തിൽ വാടക വീട് അന്വേഷിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വീട് ഇഷ്ടപ്പെട്ടാലും, വാടക കരാറിൽ ഒപ്പിടുന്നതിന് മുൻപ് വാടകക്കാരനും വീട്ടുടമസ്ഥനും അറിഞ്ഞിരിക്കേണ്ട ചില സുപ്രധാന നിയമങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് അറിഞ്ഞാലോ…

 

2025 ജൂലൈ 1 മുതൽ മാറിയ വാടക നിയമങ്ങൾ

 

ഇന്ത്യൻ ഭവന ന​ഗരകാര്യമന്ത്രാലയം നടപ്പിലാക്കിയ പരിഷ്കരണമനുസരിച്ച്, രജിസ്ട്രേഷൻ ഇല്ലാതെ വാടകയ്ക്ക് വീട് എടുക്കുകയോ കൊടുക്കുകയോ ചെയ്യുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്.

വാടകയ്ക്ക് താമസിക്കാൻ തുടങ്ങുന്നതിന് മുൻപ് കൃത്യമായ ഒരു വാടക കരാർ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. സാധാരണയായി 11 മാസത്തേക്കാണ് കരാർ ഉണ്ടാക്കാറുള്ളത്. കരാർ കാലാവധി 11 മാസത്തിൽ കൂടുതലാണെങ്കിൽ അത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

വാടക തുക, കരാർ കാലാവധി, പുതുക്കാനുള്ള വ്യവസ്ഥകൾ എന്നിവ കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ഡിജിറ്റൽ സ്റ്റാബിന്റെ നിർബന്ധിത ഉപയോ​ഗമാണ് മറ്റൊരു കാര്യം. മുമ്പ് അമ്പത് രൂപയുടെയോ ഇരുനൂറ് അല്ലെങ്കിൽ അഞ്ഞൂറ് രൂപയുടെയോ ഫിസിക്കൽ സ്റ്റാബ് പേപ്പറിൽ കരാർ തയ്യാറാക്കുന്നതായിരുന്നു പതിവ്.

ഇനി മുതൽ ഫിസിക്കൽ സ്റ്റാബ് പേപ്പറുകൾ അം​ഗീകരിക്കില്ല. പകരം സർക്കാരിന്റെ അം​ഗീകൃത പ്ലാറ്റ്ഫോം വഴി ഇ-സ്റ്റാബ് എടുക്കണം.

വാടക കരാർ ഒപ്പിട്ട് രണ്ട് മാസത്തിനുള്ളിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. നിശ്ചിത സമയപരിധിക്കുള്ളിൽ കരാർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ, ₹5,000 വരെ പിഴ ചുമത്താൻ സാധ്യതയുണ്ട്.

റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക്, പരമാവധി രണ്ട് മാസത്തെ വാടക മാത്രമേ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കാൻ പാടുള്ളൂ.

വാടക വർദ്ധിപ്പിക്കണമെങ്കിൽ വീട്ടുടമസ്ഥൻ വാടകക്കാരന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും രേഖാമൂലം നോട്ടീസ് നൽകണം.

വാടക വർദ്ധനവ് വർഷത്തിൽ ഒരിക്കൽ മാത്രമേ പാടുള്ളൂ.

വാടക സംബന്ധമായ തർക്കങ്ങൾ പരിഹരിക്കുന്നതിനായി റെൻ്റ് അതോറിറ്റി, റെൻ്റ് കോർട്ട്, റെൻ്റ് ട്രൈബ്യൂണൽ എന്നിവ സ്ഥാപിക്കപ്പെടും. തർക്കങ്ങൾ 60 ദിവസത്തിനുള്ളിൽ പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കൃത്യമായ നിയമപരമായ കാരണങ്ങളില്ലാതെ വാടകക്കാരനെ പെട്ടെന്ന് ഒഴിപ്പിക്കാൻ വീട്ടുടമസ്ഥന് കഴിയില്ല.