AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

ITR Refund: ഐടിആർ റീഫണ്ട് വൈകുന്നുണ്ടോ? സ്റ്റാറ്റസ് പരിശോധിക്കേണ്ടത് ഇങ്ങനെ…

How To Check ITR Status Online: സെപ്റ്റംബർ 16-ന് മുൻപ് റിട്ടേൺ ഫയൽ ചെയ്തിട്ടും റീഫണ്ട് ലഭിക്കാത്തവർ ഏറെയുണ്ട്. വലിയ തുക റീഫണ്ട് ലഭിക്കാനുള്ളവരുടെ കാര്യത്തിലാണ് പ്രധാനമായും ഈ കാലതാമസം നേരിടുന്നത്.

ITR Refund: ഐടിആർ റീഫണ്ട് വൈകുന്നുണ്ടോ? സ്റ്റാറ്റസ് പരിശോധിക്കേണ്ടത് ഇങ്ങനെ…
ITR RefundImage Credit source: Getty Images
nithya
Nithya Vinu | Published: 26 Nov 2025 13:31 PM

സാമ്പത്തിക വർഷത്തിൽ നികുതിദായകൻ അടയ്ക്കേണ്ട തുകയേക്കാൾ കൂടുതൽ നികുതി അടച്ചാൽ തിരികെ നൽകുന്ന തുകയാണ് ആദായ നികുതി റീഫണ്ട്.  2024-25 സാമ്പത്തിക വർഷത്തെ റീഫണ്ടുകളിൽ ഭൂരിഭാഗവും ആദായനികുതി വകുപ്പ് പ്രോസസ്സ് ചെയ്തിട്ടുണ്ട്. എന്നാൽ സെപ്റ്റംബർ 16-ന് മുൻപ് റിട്ടേൺ ഫയൽ ചെയ്തിട്ടും റീഫണ്ട് ലഭിക്കാത്തവർ ഏറെയുണ്ട്. വലിയ തുക റീഫണ്ട് ലഭിക്കാനുള്ളവരുടെ കാര്യത്തിലാണ് പ്രധാനമായും ഈ കാലതാമസം നേരിടുന്നത്. ഡിസംബറോടെ എല്ലാവർക്കും റീഫണ്ട് ലഭിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ് (CBDT) ചെയർമാൻ രവി അഗർവാൾ പറഞ്ഞിട്ടുണ്ട്.

സാധാരണയായി റിട്ടേൺ വെരിഫൈ ചെയ്തുകഴിഞ്ഞാൽ 4-5 ആഴ്ചയ്ക്കുള്ളിൽ റീഫണ്ട് ലഭിക്കേണ്ടതാണ്. റീഫണ്ടിനായി കാത്തിരിക്കുന്ന നികുതിദായകർക്ക് ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും എൻ‌എസ്‌ഡി‌എൽ പോർട്ടലിലൂടെയും ഓൺലൈനായി അവരുടെ സ്റ്റാറ്റസ് പരിശോധിക്കാൻ സാധിക്കും. അത് എങ്ങനെയെന്ന് അറിഞ്ഞാലോ….

ALSO READ: ജോലി മാറി, ഇപിഎഫ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്യണം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതെല്ലാം…

 

ഇൻകം ടാക്സ് ഇ-ഫയലിംഗ് പോർട്ടൽ വഴി

 

ഇൻകം ടാക്സ് വെബ്സൈറ്റ് സന്ദർശിക്കുക (https://eportal.incometax.gov.in/iec/foservices/).

നിങ്ങളുടെ പാൻ കാർഡ് നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

ഹോം പേജിൽ നിന്ന് ‘ഇ-ഫയൽ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. അതിൽ ‘ഇൻകം ടാക്സ് റിട്ടേൺ’ ക്ലിക്ക് ചെയ്ത്  ‘വ്യൂ ഫയൽഡ് റിട്ടേൺസ്’ എന്നതിലേക്ക് പോകുക.

ഫയൽ ചെയ്ത റിട്ടേണുകളുടെ ലിസ്റ്റ് കാണാം. അതിൽ ഓരോ വർഷത്തെയും റീഫണ്ട് സ്റ്റാറ്റസ് രേഖപ്പെടുത്തിയിട്ടുണ്ടാകും.

 

NSDL വെബ്സൈറ്റ് വഴി

 

NSDL-ന്റെ റീഫണ്ട് ട്രാക്കിംഗ് വെബ്സൈറ്റ് സന്ദർശിക്കുക

പാൻ നമ്പർ നൽകുക, ‘അസസ്‌മെന്റ് വർഷം’ തിരഞ്ഞെടുക്കുക.

വിവരങ്ങൾ നൽകി ‘പ്രോസീഡ്’ ക്ലിക്ക് ചെയ്താൽ റീഫണ്ട് സ്റ്റാറ്റസ് സ്ക്രീനിൽ തെളിയും.