LPG: ഒക്ടോബർ 1 മുതൽ എൽപിജി സബ്‌സിഡി കിട്ടില്ല; ഇത് നിർബന്ധം!
സബ്‌സിഡി വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും യഥാർത്ഥ ഉപഭോക്താക്കളിലേക്ക് മാത്രം ആനുകൂല്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാവുന്നതാണ്.

പ്രതീകാത്മക ചിത്രം
എൽപിജി (LPG) ഗ്യാസ് സബ്‌സിഡി ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് നിർണായക മുന്നറിയിപ്പുമായി സർക്കാർ. ഒക്ടോബർ 1 മുതൽ എൽപിജി സബ്‌സിഡി ലഭിക്കുന്നതിന് ബയോമെട്രിക് ആധാർ ഓതന്റിക്കേഷൻ (Biometric Aadhaar Authentication / e-KYC) നിർബന്ധമാക്കുന്നു. ഓതന്‍റിക്കേഷൻ പൂർത്തിയാക്കാത്തവർക്ക് സബ്സിഡി ലഭിക്കില്ലെന്നും എന്നാൽ സിലിണ്ടർ ലഭിക്കുന്നത് തുടരുമെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്‍റെ അറിയിപ്പ്.
സബ്‌സിഡി വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനും യഥാർത്ഥ ഉപഭോക്താക്കളിലേക്ക് മാത്രം ആനുകൂല്യങ്ങൾ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം. സിലിണ്ടർ ഡെലിവറി സമയത്തോ ഡിസ്ട്രിബ്യൂട്ടർ ഷോറൂമിൽ നിന്നോ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുടെ മൊബൈൽ ആപ്പ് വഴിയോ ഓതന്‍റിക്കേഷൻ ചെയ്യാവുന്നതാണ്.
എങ്ങനെ ഇ-കെവൈസി പൂർത്തിയാക്കാം?
സ്വയം ഇ-കെവൈസി പൂർത്തിയാക്കുന്നതിനുള്ള വീഡിയോ ട്യൂട്ടോറിയലുകൾ പ്രധാനമന്ത്രി ഉജ്ജ്വല യോജന (PMUY) പോർട്ടലിൽ ലഭ്യമാണ്. ഇന്ത്യൻ ഓയിൽ ഉപഭോക്താക്കൾക്ക് IndianOil ONE, ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് HelloBPCL, എച്ച്പി ഗ്യാസ് ഉപഭോക്താക്കൾക്ക് HP PAY വഴി സ്വയം ഈ-കെവൈസി പൂർത്തിയാക്കാം.
- എല്‍പിജി സിലിണ്ടര്‍ കമ്പനിയുടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
- എല്‍പിജി അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
- രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് വരുന്ന ഒടിപി നല്‍കി മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുക.
- എല്‍പിജി അക്കൗണ്ട് ലിങ്ക് ചെയ്യുകയോ ആക്‌സസ് ചെയ്യുകയോ ചെയ്യുക.
- ഇന്‍ഡേന്‍ ഗ്യാസ് – അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ 16 അക്ക എല്‍പിജി ഐഡി നല്‍കുക.
- ബിപിസിഎല്‍, എച്ച്പിസിഎല്‍ ആപ്പുകളില്‍ ഇ-കെവൈസി ഓപ്ഷന്‍ നേരിട്ട് ലഭ്യമാണ്.
- ഇ- കെവൈസി ഓപ്ഷന്‍ ഓപ്പണ്‍ ചെയ്യുക.
- ഇന്‍ഡേന്‍ ഗ്യാസ് – മൈ പ്രൊഫൈല്‍ വിഭാഗത്തിന് കീഴില്‍ ഇ-കെവൈസി ഓപ്ഷന്‍ കാണാം.
- ഭാരത് ഗ്യാസ് – ഹോം പേജില്‍ തന്നെ ഇ-കെവൈസി ഓപ്ഷന്‍ ലഭ്യമാണ്.
- എച്ച്പി ഗ്യാസ് – എച്ച്പി പേ ആപ്പില്‍ എല്‍പിജി സെക്ഷന് കീഴില്‍ ഇ- കെവൈസി ഓപ്ഷന്‍ ഉണ്ടായിരിക്കും.
- നിബന്ധനകള്‍ മനസിലാക്കിയ ശേഷം ആധാര്‍ അധിഷ്ഠിത ഫെയ്‌സ് ഓതന്റിക്കേഷന് സമ്മതം നല്‍കാം.
- ‘AadhaarFaceRD’ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് ആവശ്യമായ നിർദ്ദേശങ്ങൾ പൂർത്തിയാക്കുന്നതോടെ ഇ-കെവൈസി പ്രക്രിയ പൂർത്തിയാകും.