മൾട്ടി-ക്യാപ്പ് vs ഫ്ലെക്സി-ക്യാപ്പ്; ഇവ എന്താണെന്ന് അറിയാമോ?

Multi-Cap vs Flexi-Cap Funds: ഇക്വിറ്റി ഫണ്ടായതിനാല്‍ റിസ്‌ക് വിപണിക്ക് അനുസൃതമായിരിക്കും. വലിയ, മിഡ്, ചെറിയ കമ്പനികളില്‍ നിക്ഷേപിക്കുന്നതിനാല്‍ റിസ്‌ക് കുറവായിരിക്കും. അതായത്, നിക്ഷേപത്തില്‍ വൈവിധ്യം ഉണ്ടാകുന്നത് റിസ്‌ക് ലഘൂകരിക്കാന്‍ സഹായിക്കും.

മൾട്ടി-ക്യാപ്പ് vs ഫ്ലെക്സി-ക്യാപ്പ്; ഇവ എന്താണെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം

Published: 

21 Feb 2026 | 12:49 PM

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നവര്‍ കേട്ടിരിക്കാന്‍ സാധ്യതയുള്ള രണ്ട് വാക്കുകളാണ് ഫ്‌ളെക്‌സി ക്യാപ്, മള്‍ട്ടി ക്യാപ് ഫണ്ടുകള്‍. എന്നാല്‍ ഭൂരിഭാഗം ആളുകള്‍ക്ക് എന്താണ് ഇവയെന്നും എങ്ങനെയാണ് പ്രവര്‍ത്തനമെന്നും അറിയില്ല. ഇക്വിറ്റി, ഡെറ്റ്, ഹൈബ്രിഡ് തുടങ്ങി വിവിധങ്ങളായാണ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകളെ തരംതിരിച്ചിരിക്കുന്നത്. ഇവ ഓരോന്നിനും ഫ്‌ളെക്‌സി ക്യാപ്, ലാര്‍ജ് ക്യാപ്, മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ തുടങ്ങിയ ഉപവിഭാഗങ്ങളും ഉണ്ട്.

എന്താണ് മള്‍ട്ടി ക്യാപ് ഫണ്ട്?

ഒരു തരത്തിലുള്ള ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടാണ് മള്‍ട്ടി ക്യാപ് ഫണ്ട് എന്നത്. വലിയ കമ്പനികളിലും ചെറിയ കമ്പനികളിലുമെല്ലാം ഒരുപോലെ ഈ ഫണ്ടില്‍ നിക്ഷേപിക്കപ്പെടുന്നു. മള്‍ട്ടി ക്യാപ് ഫണ്ടുകളുടെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നതിന് 75 ശതമാനം നിക്ഷേപം ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളിലും ഉണ്ടായിരിക്കണം. ഈ 75 ശതമാനത്തില്‍ 25 ശതമാനമെങ്കിലും ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളിലും ഉണ്ടാകണം.

ഇതൊരു ഇക്വിറ്റി ഫണ്ടായതിനാല്‍ റിസ്‌ക് വിപണിക്ക് അനുസൃതമായിരിക്കും. വലിയ, മിഡ്, ചെറിയ കമ്പനികളില്‍ നിക്ഷേപിക്കുന്നതിനാല്‍ റിസ്‌ക് കുറവായിരിക്കും. അതായത്, നിക്ഷേപത്തില്‍ വൈവിധ്യം ഉണ്ടാകുന്നത് റിസ്‌ക് ലഘൂകരിക്കാന്‍ സഹായിക്കും. ദീര്‍ഘകാല നേട്ടത്തിനായി നിക്ഷേപിക്കുന്നവര്‍ക്ക് അനുയോജ്യമായ ഫണ്ട് കൂടിയാണ്. അഞ്ച് വര്‍ഷവും അതിന് മുകളിലും നിക്ഷേപം നിലനിര്‍ത്താന്‍ താത്പര്യമുള്ള ആളുകള്‍ക്ക് ഇത് തിരഞ്ഞെടുക്കാം.

Also Read: Indoor Plants Business: ചെടി വളർത്തി പണമുണ്ടാക്കാം; 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ഉറപ്പ്

എന്താണ് ഫ്‌ളെക്‌സി ക്യാപ് ഫണ്ട്?

ഇതുമൊരു ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടാണ്. വലിയ, മിഡ്, ചെറിയ കമ്പനികളില്‍ ഇവിടെ നിക്ഷേപിക്കുന്നു. എന്നാല്‍ മള്‍ട്ടി ക്യാപ് ഫണ്ടിനെ അപേക്ഷിച്ച് അസറ്റ് അലോക്കേഷനില്‍ ഫ്‌ളെക്‌സി ക്യാപ് ഫണ്ട് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഫ്‌ളെക്‌സി ക്യാപ് ഫണ്ടില്‍ വലിയ, മിഡ്, ചെറിയ കമ്പനികളില്‍ നിശ്ചിത ശതമാനം നിക്ഷേപം എന്ന നിബന്ധനയില്ല. മാര്‍ക്കറ്റിന് അനുസരിച്ച് അവസരം പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് സാധിക്കും. ഈ ഫണ്ടും അഞ്ച് വര്‍ഷത്തിന് മുകളില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് അനുയോജ്യമായതാണ്. ഇക്വിറ്റി ഫണ്ടായതിനാല്‍ റിസ്‌ക് വിപണിക്ക് അനുസൃതമായിരിക്കും.

Follow Us
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി