Petrol Diesel Prices: എണ്ണയടിക്കല്‍ എളുപ്പമല്ല; പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നയാര

Nayara Petrol and Diesel Price Hike: രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചുവെന്ന് കാണിച്ചാണ് നയാര വില വര്‍ധിപ്പിച്ചത്. മാര്‍ച്ച് 26 മുതല്‍ നയാരയുടെ എല്ലാ പമ്പുകളിലും പുതുക്കിയ നിരക്കാണ്. എന്നാല്‍ മറ്റ് സ്വകാര്യ-പൊതമേഖലാ പമ്പുകളിലും വില വര്‍ധനവില്ലെന്നാണ് വിവരം. എല്‍പിജി ക്ഷാമത്തിന് പിന്നാലെ രാജ്യത്ത് ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പമ്പുകളില്‍ തിരക്ക് വര്‍ധിപ്പിക്കുന്നു.

Petrol Diesel Prices: എണ്ണയടിക്കല്‍ എളുപ്പമല്ല; പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നയാര

നയാര പമ്പ്‌

Updated On: 

26 Mar 2026 | 02:05 PM

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ച് നയാര എനര്‍ജി. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് വില വര്‍ധനവ്. ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് സ്വകാര്യ ഇന്ധന വികരണക്കാരായ നയാര എനര്‍ജി ഉയര്‍ത്തിയത്. വാറ്റ് പോലുള്ള പ്രാദേശിക നികുതികള്‍ കാരണം ചിലയിടങ്ങളില്‍ പെട്രോളിന് 5.30 രൂപ വരെ വില ഉയരുമെന്നും നയാരയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തുടനീളം 6,967 പമ്പുകളാണ് നയാരയ്ക്കുള്ളത്.

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില വര്‍ധിച്ചുവെന്ന് കാണിച്ചാണ് നയാര വില വര്‍ധിപ്പിച്ചത്. മാര്‍ച്ച് 26 മുതല്‍ നയാരയുടെ എല്ലാ പമ്പുകളിലും പുതുക്കിയ നിരക്കാണ്. എന്നാല്‍ മറ്റ് സ്വകാര്യ-പൊതമേഖലാ പമ്പുകളിലും വില വര്‍ധനവില്ലെന്നാണ് വിവരം. എല്‍പിജി ക്ഷാമത്തിന് പിന്നാലെ രാജ്യത്ത് ഇന്ധനക്ഷാമവും ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ പമ്പുകളില്‍ തിരക്ക് വര്‍ധിപ്പിക്കുന്നു.

അതേസമയം, അസംസ്‌കൃത എണ്ണയുടെയും എല്‍പിജിയുടെയും ഇറക്കുമതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ കരാറില്‍ ഏര്‍പ്പെട്ടതായാണ് വിവരം. രാജ്യത്തിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ക്ക് അനുയോജ്യമായ നിരക്കുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമായിരിക്കും കരാര്‍ പ്രാബല്യത്തില്‍ വരികയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയില്‍ നിന്നും കൂടുതല്‍ എണ്ണ ഇന്ത്യയിലേക്ക് എത്താനാണ് സാധ്യത. യുക്രെയിനെതിരായ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യയ്ക്ക് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ വന്‍ വിലക്കുറവിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ നല്‍കാന്‍ തുടങ്ങിയത്.

Also Read: Iran Ship To India: വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു കപ്പൽ, അതും എൽപിജിയുമായി; ഉടൻ മംഗളൂരുവിലെത്തും

അംഗീകൃത ഇറാനിയന്‍ എണ്ണ വാങ്ങിക്കുന്നതിന് 30 ദിവസത്തേക്ക് ഇളവ് അമേരിക്ക പ്രഖ്യാപിച്ചു. എന്നാലിത് കപ്പലുകളില്‍ സൂക്ഷിച്ചിരുന്ന എണ്ണയ്ക്ക് മാത്രമേ ബാധകമാകൂ. രാജ്യത്തേക്ക് എത്തുന്ന എണ്ണയുടെ 40 ശതമാനവും ഹോര്‍മുസ് വഴിയാണ് എത്തുന്നത്.

എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ എല്‍പിജിയുടെയും വിതരണത്തിലും ആശങ്ക വേണ്ടെന്ന് കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു.

Loading...
Unable to load recommendations.
Follow Us
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം