UPI Rules From August 1: ഓഗസ്റ്റ് മുതൽ യുപിഐ മാറും, ബാലൻസ് പരിശോധനയിലും പരിധി; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം….
UPI Rules From August 1: ഇടപാടുകള്‍ക്കിടയില്‍ കാലതാമസം വരുന്നു , സേവനങ്ങള്‍ക്ക് തടസ്സം നേരിടുന്നു തുടങ്ങിയ പരാതികള്‍ പലപ്പോഴും കേൾക്കാറുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിലാണ് പുത്തൻ മാറ്റങ്ങൾ.

പ്രതീകാത്മക ചിത്രം
ഗൂഗിൾ പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ ആപ്പുകൾ ഉപയോഗിക്കാറുണ്ടോ? എന്നാൽ ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. 2025 ഓഗസ്റ്റ് 1 മുതൽ യുപിഐയിൽ അടിമുടി മാറ്റങ്ങളാണ് വരുന്നത്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 600 കോടി യുപിഐ ഇടപാടുകള്‍ നടക്കുന്നുണ്ട്. എന്നാൽ ഇടപാടുകള്‍ക്കിടയില്‍ കാലതാമസം വരുന്നു , സേവനങ്ങള്‍ക്ക് തടസ്സം നേരിടുന്നു തുടങ്ങിയ പരാതികള്‍ പലപ്പോഴും കേൾക്കാറുണ്ട്. ഈ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിലാണ് പുത്തൻ മാറ്റങ്ങൾ.
യുപിഐ പുതിയ നിയമങ്ങൾ
ആഗസ്റ്റ് 1 മുതൽ, ഉപയോക്താക്കൾക്ക് ഒരു യുപിഐ ആപ്പിൽ നിന്ന് ഒരു ദിവസം 50 തവണ മാത്രമേ അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ അനുവാദമുള്ളൂ. സെർവറുകൾ ലോഡ് ചെയ്യുന്നതും ഇടപാടുകളുടെ വേഗത കുറയ്ക്കുന്നതുമായ അനാവശ്യ ബാലൻസ് പരിശോധനകൾ ഒഴിവാക്കാനാണ് ഈ നടപടി.
ALSO READ: വിവാഹ സീസൺ പടിവാതിലിൽ, കൂടിയും കുറഞ്ഞും സ്വർണം; പ്രതീക്ഷയ്ക്ക് വകയുണ്ടോ?
യുപിഐ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇനി മുതൽ ഒരു ദിവസം 25 തവണ മാത്രമേ അവരുടെ മൊബൈൽ നമ്പറിൽ ബാങ്ക് അക്കൗണ്ടുകളുടെ ലിസ്റ്റ് കാണാൻ കഴിയൂ. ഇതിലൂടെ അനാവശ്യമായ എപിഐ കോളുകൾ ട്രിം ചെയ്യുന്നു.
നിങ്ങൾ ഓട്ടോപേ വഴി ബില്ലുകൾ, സബ്‌സ്‌ക്രിപ്‌ഷനുകൾ മുതലായവ അടയ്ക്കുകയാണെങ്കിൽ, ഈ ഇടപാടുകൾ ചില ഓഫ്-പീക്ക് സമയങ്ങളിൽ മാത്രമേ നടക്കൂ. രാവിലെ 10 മണിക്ക് മുമ്പ്,
ഉച്ചയ്ക്ക് 1 മണിക്കും വൈകുന്നേരം 5 മണിക്കും ഇടയിൽ, രാത്രി 9:30 ന് ശേഷം എന്നിങ്ങനെയാണ് സമയക്രമം.
ഇടപാടിന്റെ പേയ്‌മെന്റ് സ്റ്റാറ്റസ് മൂന്ന് തവണ മാത്രമേ ഉപയോക്താക്കള്‍ക്ക് പരിശോധിക്കാന്‍ കഴിയൂ. കുറഞ്ഞത് 90 സെക്കന്‍ഡ് ഇടവേളയിലെ സ്റ്റാറ്റസ് കാണാന്‍ സാധിക്കൂ.