AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Nita Ambani: ബിസിനസ് ലോകത്തെ രാജ്ഞിയായ ഡാൻസ് ടീച്ചറിന്റെ കഥ, നിത അംബാനിയുടെ ജീവിതം

Nita Ambani Success Story: മുംബൈയിലെ ഒരു ഒരു മധ്യവർഗ ഗുജറാത്തി കുടുംബത്തിലാണ് നിത ജനിച്ചത്. അവിടെ നിന്നും ബിസിനസ് ലോകത്തേക്ക് ചുവടുമാറ്റപ്പെട്ട നിത അംബാനിയുടെ ജീവിതം അറിയാം...

Nita Ambani: ബിസിനസ് ലോകത്തെ രാജ്ഞിയായ ഡാൻസ് ടീച്ചറിന്റെ കഥ, നിത അംബാനിയുടെ ജീവിതം
Nita AmbaniImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 01 Aug 2025 | 02:47 PM

ഡാൻസ് ടീച്ചറിൽ നിന്ന് ബിസിനസ് ലോകത്തേക്ക് ചുവടുമാറ്റപ്പെട്ട ഒരു ​ഗുജറാത്തി പെൺകുട്ടിയുടെ ജീവിതം. ഇന്ന് ലോകമെമ്പാടുമുള്ള ഏറ്റവും പ്രശസ്തരായ സാമൂഹിക പ്രവർത്തകരിൽ ഒരാളായി നിത അംബാനി മാറിയ കഥ അറിയാം…

ആദ്യകാല ജീവിതം

മുംബൈയിലെ ഒരു ഒരു മധ്യവർഗ ഗുജറാത്തി കുടുംബത്തിലാണ് നിത ജനിച്ചത്. നിതയുടെ ജീവിതത്തിലെ പ്രധാന വ്യക്തികളായിരുന്നു അവരുടെ മാതാപിതാക്കളായ പൂർണിമ ദലാലും ബിർള ഗ്രൂപ്പിൽ എക്സിക്യൂട്ടീവായിരുന്ന രവീന്ദ്ര ഭായ് ദലാലും. കുട്ടിക്കാലം മുതൽ തന്നെ നിതയുടെ താൽപര്യം നൃത്തത്തിലായിരുന്നു. 6 വയസുള്ളപ്പോൾ തന്നെ ഭരതനാട്യം നർത്തകിയായി പരിശീലനം ആരംഭിച്ചു. ഏകദേശം 20 വയസ് വരെ നിത നൃത്തത്തോടുള്ള അഭിനിവേശം തുടർന്നു. മുംബൈയിലെ നാർസി മോഞ്ചി കോളേജിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം നേടി. പിന്നാലെ നൃത്ത അധ്യാപികയായി.

ഒരു നൃത്ത പരിപാടിക്കിടെയാണ് മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി, നിതയെ ആദ്യമായി കാണുന്നത്. തുടർന്ന് മകന് വേണ്ടി വിവാഹാലോചന നടത്തി. പക്ഷേ, അധ്യാപനം തുടരാൻ കഴിയുമെങ്കിൽ മാത്രമേ മുകേഷിനെ വിവാഹം കഴിക്കൂ എന്നായിരുന്നു നിതയുടെ മറുപടി. 1985 -ലാണു മുകേഷ് അംബാനി നിതയെ വിവാഹം കഴിക്കുന്നത്. ഇന്ന് ഇവർക്ക് ആകാശ് അംബാനി, ഇഷ അംബാനി, ആനന്ദ് അംബാനി എന്നീ മൂന്ന് മക്കളുണ്ട്.

ബിസിനസ്

തുടർന്ന് അധ്യാപനം നിർത്തേണ്ടിവന്നെങ്കിലും, ബിസിനസ് കാര്യങ്ങളിൽ സജീവമായി. അടുത്തുള്ള ഗ്രാമീണ സമൂഹങ്ങളിൽ സ്‌കൂളുകൾ നിർമ്മിക്കണമെന്ന് അവർ ആ​ഗ്രഹിച്ചു. ഒടുവിൽ ജാംനഗർ പ്രദേശത്ത് കൂടുതൽ സ്‌കൂളുകൾ നിർമ്മിക്കുന്നതിൽ പങ്കാളിയായി. 2003 ൽ സ്ഥാപിതമായ ധീരുഭായ് അംബാനി ഫൗണ്ടേഷൻ സ്‌കൂളിന്റെ ചെയർപേഴ്‌സണാണ് നിത അംബാനി.

കരിയർ

ഒബ്‌റോയ് ഹോട്ടൽ ശൃംഖലയുടെ ഉത്തരവാദിത്തമുള്ള കമ്പനിയായ ഈസ്റ്റ് ഇന്ത്യ ഹോട്ടൽസ് ബോർഡിൽ അംഗത്വം നേടിക്കൊണ്ടാണ് നിത അംബാനി ബിസിനസ് ലോകത്ത് തന്റെ സ്ഥാനം കണ്ടെത്തിയത്. അത് അവരെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ആദ്യ വനിതാ ബോർഡ് അംഗമാക്കി മാറ്റി.

മുംബൈ ഇന്ത്യൻസ് ഐപിഎൽ ക്രിക്കറ്റ് ടീമിന്റെ സഹ ഉടമയായതാണ് നിത അംബാനി നടത്തിയ ഏറ്റവും വലിയ നിക്ഷേപങ്ങളിലൊന്ന്. ഐപിഎൽ-ൽ 5 തവണയാണ് മുംബൈ ഇന്ത്യൻസ് കപ്പുയർത്തിയത്. രാജ്യത്തുടനീളം ഫുട്‌ബോൾ വളർത്തുന്നതിന് നിത ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് സ്ഥാപിച്ചു. രാജ്യത്ത് അമച്വർ സ്‌പോർട്‌സ് വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംരംഭങ്ങൾക്ക് പ്രാധാന്യം നൽകി.

ബഹുമതികളും സമ്മാനങ്ങളും

2017-ൽ ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ അവാർഡ് നിത അംബാനിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ, ടൈംസ് ഓഫ് ഇന്ത്യയുടെ മികച്ച കോർപ്പറേറ്റ് സപ്പോർട്ടർ ഓഫ് സ്‌പോർട്‌സ് അവാർഡും നേടി. ഫോർബ്‌സിന്റെ ഏറ്റവും വിജയകരമായ വനിതാ ബിസിനസ് നേതാക്കളുടെ പട്ടികയിൽ നിത അംബാനിയും ഇടം നേടി. ഇന്ത്യാ ടുഡേയുടെ 50 മഹാന്മാരും ശക്തരുമായവരുടെ പട്ടികയിലും ഭാഗമായിരുന്നു.

ഐ.ഒ.സി. അംഗത്വം

2016 ജൂൺ 4 ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി)യിൽ നിത അംബാനിയും ഭാഗമായി. ഇതോടെ ഐഒസിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിതയായി നിത അംബാനി മാറി.