Income tax for housewives: വീട്ടമ്മമാരും നികുതിയടക്കണമത്രേ…. ടാക്സ് നിയമത്തിന്റെ അറിയാവശങ്ങൾ ശ്രദ്ധിക്കൂ
A guide to who needs to pay tax: വീട്ടമ്മമാർക്ക് നികുതി ലാഭിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന് കിഴിവ് ലഭിക്കും.
ന്യൂഡൽഹി: പ്രത്യേക ജോലിക്കൊന്നും പോകേണ്ടത് വീട്ടമ്മമാർ നികുതി അടയ്ക്കണം എന്ന് കേൾക്കുമ്പോൾ അതിശയം തോന്നിയേക്കാം, എന്നാൽ അത് സത്യമാണ്. വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ ചിലപ്പോൾ നികുതിയുടെ പരിധിക്കുള്ളിൽ വരുന്നവരാകാം. അവർ ആരൊക്കെ എങ്ങനെയൊക്കെ നികുതി ഒഴിവാക്കാം എന്നെല്ലാം നോക്കാം
നികുതി ബാധ്യതകളെ കുറിച്ച് അറിഞ്ഞിരിക്കണം
ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയപരിധി അടുക്കുമ്പോൾ വീട്ടമ്മമാർ ഉൾപ്പെടെ എല്ലാ വ്യക്തികളും അവരുടെ നികുതി ബാധ്യതകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ശമ്പളം ഉള്ളവർക്ക് മാത്രമല്ല വീട്ടമ്മമാർക്കും നികുതി അടക്കേണ്ടി വന്നേക്കാം. അവർക്ക് നേരിട്ട് വരുമാനം ഇല്ലെങ്കിലും മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം നികുതിയുടെ പരിധി കവിയുകയാണെങ്കിൽ അവരും ഐ ടി ആറിന്റ പരിധിയിലുള്ളവരാണ്. ഉദാഹരണത്തിന് സ്ഥിരനിക്ഷേപങ്ങളിൽ നിന്നുള്ള പലിശ, വാടക വരുമാനം നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം അല്ലെങ്കിൽ 50,000 രൂപയിൽ കൂടുതലുള്ള സമ്മാനങ്ങൾ ഇതെല്ലാം ഈ പരിധിയിൽ ഉൾപ്പെടും.
Also read – ഒരു ലിറ്റർ വെളിച്ചെണ്ണ 200 രൂപയ്ക്ക്, വാങ്ങേണ്ടത് ഇവിടെ നിന്ന്….
60 വയസ്സിൽ താഴെയുള്ള വീട്ടമ്മമാർക്ക് രണ്ടര ലക്ഷത്തിന് മുകളിൽ ഉള്ള വരുമാനം ഉണ്ടെങ്കിൽ അത് നികുതിയുടെ പരിധിയിൽപ്പെടുന്നു. മുതിർന്ന പൗരന്മാർക്ക് 3 ലക്ഷവും സൂപ്പർ സിറ്റിസൺ വിഭാഗത്തിൽപ്പെടുന്ന 80 വയസ്സിന് മുകളിലുള്ളവർക്ക് അഞ്ച് ലക്ഷവും ആണ് നികുതിപരിധി. പുതിയവ്യവസ്ഥ അനുസരിച്ച് മൂന്നുലക്ഷമാണ് അടിസ്ഥാനമായ ഒഴിവാക്കൽ പരിധി.
നികുതി ലാഭിക്കാൻ
വീട്ടമ്മമാർക്ക് നികുതി ലാഭിക്കാൻ നിരവധി മാർഗ്ഗങ്ങളുണ്ട്. മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിന് കിഴിവ് ലഭിക്കും. ജീവകാരുണ്യ സംഘടനകൾ നടത്തുന്ന സംഭാവനകൾക്കും നികുതി ഇളവ് നേടാം. സേവിങ്സ് അക്കൗണ്ടുകളിലെ പലിശയ്ക്ക് 10000 വരെയും അത് മുതിർന്ന പൗരന്മാരാണെങ്കിൽ 50000 രൂപ വരെയും ഇളവ് ലഭിക്കും.