AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Coconut Oil Price: വെളിച്ചെണ്ണ വിലയില്‍ വന്‍ ഇടിവ്; ഓണം കലക്കാം, ലിറ്ററിന് വമ്പന്‍ വിലക്കുറവ്

KeraFed Cuts Coconut Oil Price by Over Rs 100 Per Litre Ahead of Onam: കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് കേരഫെഡ്. കേരഫെഡ് വിപണിയിലെത്തിക്കുന്ന കേര വെളിച്ചെണ്ണ പാക്കറ്റുകളോട് സാദൃശ്യമുള്ള ഒട്ടേറെ വ്യാജ ബ്രാന്‍ഡുകള്‍ പലപ്പോഴും വിപണി കീഴടക്കാറുണ്ട്. കേര വെളിച്ചെണ്ണയാണെന്ന് തെറ്റിധരിച്ച് ഇത്തരം പാക്കറ്റുകള്‍ ഉപഭോക്താക്കള്‍ വാങ്ങിക്കരുതെന്ന മുന്നറിയിപ്പും കേരഫെഡ് നല്‍കുന്നു.

Coconut Oil Price: വെളിച്ചെണ്ണ വിലയില്‍ വന്‍ ഇടിവ്; ഓണം കലക്കാം, ലിറ്ററിന് വമ്പന്‍ വിലക്കുറവ്
വെളിച്ചെണ്ണ വില കുറഞ്ഞു Image Credit source: Getty Images
Shiji M K
Shiji M K | Published: 08 Jul 2026 | 10:37 AM

ഓണത്തെ വിലക്കയറ്റം കീഴ്‌പ്പെടുത്തുമെന്ന ഭയപ്പെട്ടിരുന്നവര്‍ക്കെല്ലാം ആശ്വാസം പകര്‍ന്ന് ആ വാര്‍ത്തയെത്തി, കേരളത്തില്‍ വെളിച്ചെണ്ണയ്ക്ക് വില കുറഞ്ഞിരിക്കുന്നു. ഓണം വിപണി ലക്ഷ്യമിട്ട് കേരാഫെഡാണ് വെളിച്ചെണ്ണ വില കുറച്ചിരിക്കുന്നത്. വൈകാതെ മറ്റ് ബ്രാന്‍ഡുകളെല്ലാം വിലയില്‍ കുറവ് വരുത്തുമെന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരം.

കേര വെളിച്ചെണ്ണ വില കുറഞ്ഞു

ഓണക്കാലത്ത് വലിയ ആഘാതമില്ലാതെ വെളിച്ചെണ്ണ വാങ്ങാന്‍ ഉപഭോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരഫെഡ് വെളിച്ചെണ്ണ വില കുറച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 299 രൂപയും 500 എംഎല്‍ പാക്കറ്റിന് ഇനി 151 രൂപയുമാണ് നല്‍കേണ്ടത്. നേരത്തെ ഇത് 332, 167 എന്നിങ്ങനെയായിരുന്നു നിരക്ക്.

വ്യാജ ബ്രാന്‍ഡുകളില്‍ വീഴല്ലേ

കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമാണ് കേരഫെഡ്. കേരഫെഡ് വിപണിയിലെത്തിക്കുന്ന കേര വെളിച്ചെണ്ണ പാക്കറ്റുകളോട് സാദൃശ്യമുള്ള ഒട്ടേറെ വ്യാജ ബ്രാന്‍ഡുകള്‍ പലപ്പോഴും വിപണി കീഴടക്കാറുണ്ട്. കേര വെളിച്ചെണ്ണയാണെന്ന് തെറ്റിധരിച്ച് ഇത്തരം പാക്കറ്റുകള്‍ ഉപഭോക്താക്കള്‍ വാങ്ങിക്കരുതെന്ന മുന്നറിയിപ്പും കേരഫെഡ് നല്‍കുന്നു.

വിപണി കീഴടക്കി വ്യാജന്മാര്‍

കേരളത്തിന് പുറത്ത് നിന്ന് വലിയ അളവിലാണ് വ്യാജ വെളിച്ചെണ്ണകള്‍ സംസ്ഥാനത്തെ വിപണികളിലേക്ക് എത്തുന്നത്. ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണകള്‍ വിപണി കീഴടക്കിയതോടെ ശുദ്ധമായ വെളിച്ചെണ്ണയുടെ മാര്‍ക്കറ്റ് ഇടിഞ്ഞു. കുറഞ്ഞ വിലയില്‍ വെളിച്ചെണ്ണ ലഭിക്കുമ്പോള്‍ എന്തിന് ഉയര്‍ന്ന വില നല്‍കി എണ്ണ വാങ്ങണമെന്ന ചിന്തയാണ് ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും.

ഇതുകാരണം സംസ്ഥാനത്തെ ചെറുകിട മില്ലുകളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. വെളിച്ചെണ്ണയ്ക്ക് ഡിമാന്‍ഡ് കുറയുന്നത് നിരവധിയാളുകളുടെ തൊഴില്‍ നഷ്ടപ്പെടുന്നതിനും കാരണമാകും. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ് ഗുണനിലവാരമില്ലാത്ത, വില കുറഞ്ഞ വെളിച്ചെണ്ണ വിപണിയിലെത്തുന്നതാണ് വ്യാപാരികള്‍ പറയുന്നത്.

Also Read: Coconut Oil Price: കിലോയ്ക്ക് 500 കടന്ന വെളിച്ചെണ്ണ, ഈ ഓണത്തിനും റെക്കോർഡ് വിലയോ?

ചെറിയ മില്ലുകളില്‍ നിന്ന് നൂറ്, 500 എംഎല്‍ പാക്കറ്റുകളിലാക്കി കൃത്യമായ അളവില്‍ വെളിച്ചെണ്ണ വില്‍പന നടത്തുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാക്കറ്റുകള്‍ ഉണ്ടാകുന്നത് നൂറ് മില്ലിയോളം അളവ് കുറവാണ്. ഇത് മനസിലാക്കാതെ ഉപഭോക്താക്കള്‍ വില കുറഞ്ഞ വെളിച്ചെണ്ണ വാങ്ങിക്കുന്നതാണ് മില്ലുടമകളെ പ്രതിസന്ധിയിലാക്കുന്നത്.

അളവില്‍ മാത്രമല്ല കുറവ് വരുത്തുന്നത്, വലിയ അളവില്‍ വെളിച്ചെണ്ണയില്‍ മായം കലര്‍ത്താനും ഇതര സംസ്ഥാനത്തെ മില്ലുടമകള്‍ മറക്കുന്നില്ല. മായം കലര്‍ത്തിയ വെളിച്ചെണ്ണ വിലക്കുറവില്‍ വാങ്ങരുതെന്ന മുന്നറിയിപ്പും വ്യാപാരികള്‍ നല്‍കുന്നു.

അതേസമയം, കാലാവസ്ഥ വ്യതിയാനവും വെളിച്ചെണ്ണയെ ബാധിക്കുന്നുണ്ട്. കാലാവസ്ഥയില്‍ സംഭവിച്ച മാറ്റവും കീടാണു ആക്രമണവും വളത്തിന്റെ വിലയിലെ വര്‍ധനവും കര്‍ഷകര്‍ക്ക് ഇരട്ടി പ്രഹരമായി. ഉത്പാദനം കുറഞ്ഞത് തേങ്ങയുടെ ലഭ്യതയെയും ബാധിച്ചിരിക്കുകയാണ്.

ഇനി വില ഉയരുമോ?

തേങ്ങവിലയില്‍ വര്‍ധനവ് സംഭവിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. തേങ്ങ കിലോയ്ക്ക് 40-42 രൂപ എന്നതാണ് വില. 2026ല്‍ ആദ്യമായാണ് തേങ്ങവില 40 രൂപയ്ക്ക് മുകളിലേക്ക് എത്തുന്നത്. തേങ്ങവില ഇനിയും ഉയരുകയാണെങ്കില്‍ വെളിച്ചെണ്ണവിലയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

English Summary

KeraFed has announced a major reduction of more than Rs 100 per litre in coconut oil prices ahead of Onam, bringing significant relief to consumers. The move is expected to ease festival shopping costs, and other coconut oil brands may soon introduce similar price cuts. The development could help stabilize edible oil prices during the festive season.

 

Follow Us