PM Kisan 24th Installment: പിഎം കിസാന്‍ 24ാം ഗഡു ഒക്ടോബറിലെത്തും; 2,000 രൂപ ലഭിക്കാന്‍ ഇവ ഉറപ്പാക്കാം
PM Kisan 24th Installment How to Get 2,000 in October 2026: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഗഡുവിനായി രാജ്യത്തെ കര്‍ഷകര്‍ കാത്തിരിക്കുകയാണ്. പദ്ധതിയുടെ 24ാം ഗഡു ഒക്ടോബറില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുമെന്നാണ് നിലവിലെ പ്രതീക്ഷ. എന്നാല്‍ തുക കൈമാറുന്ന കൃത്യമായ തീയതി സംബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രാലയം ഇതുവരെ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല.
രാജ്യത്തെ അര്‍ഹരായ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പിഎം കിസാന്‍ സമ്മാന്‍ നിധി. ഒരു വര്‍ഷം ആകെ 6,000 രൂപയാണ് പദ്ധതിയിലൂടെ ലഭിക്കുന്നത്. ഈ തുക ഒറ്റത്തവണയായല്ല കര്‍ഷകര്‍ക്ക് നല്‍കുന്നത്. 2,000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായാണ് പണം നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുന്നത്.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്ത ഗഡുവിനായി രാജ്യത്തെ കര്‍ഷകര്‍ കാത്തിരിക്കുകയാണ്. പദ്ധതിയുടെ 24ാം ഗഡു ഒക്ടോബറില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുമെന്നാണ് നിലവിലെ പ്രതീക്ഷ. എന്നാല്‍ തുക കൈമാറുന്ന കൃത്യമായ തീയതി സംബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രാലയം ഇതുവരെ ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടിട്ടില്ല.
സാധാരണയായി ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് ആദ്യ ഗഡു വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് രണ്ടാം ഗഡു ലഭിക്കുക. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് മൂന്നാം ഗഡു വിതരണം ചെയ്യുന്നത്. ഇതനുസരിച്ച് 24ാം ഗഡു ലഭിക്കേണ്ട സമയപരിധി ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ്. ജൂണിലാണ് പദ്ധതിയുടെ 23ാം ഗഡു വിതരണം ചെയ്തത്. അതിനാല്‍ ഒക്ടോബറില്‍ അടുത്ത ഗഡു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗുണഭോക്താക്കള്‍.
Also Read: LPG New Rules: ഗ്യാസ് കണക്ഷൻ എടുക്കുന്നുണ്ടോ? വില കൂടും, സബ്‌സിഡി ഇല്ല, സിലിണ്ടറിലും മാറ്റം!
ഇ-കെവൈസി പൂര്‍ത്തിയാക്കിയോ?
പിഎം കിസാന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹരായ കര്‍ഷകര്‍ ഇ-കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. ഇ-കെവൈസി പൂര്‍ത്തിയാകാത്തതോ നടപടിയില്‍ എന്തെങ്കിലും തടസം നേരിടുന്നതോ ആണെങ്കില്‍ ഗഡു ലഭിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ടാകാം. അതിനാല്‍ അടുത്ത ഗഡുവിന് മുമ്പായി വിവരങ്ങള്‍ പരിശോധിക്കുന്നത് ഗുണകരമാണ്. ഇതിനായി പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിച്ച് ഇ-കെവൈസി എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാം. തുടര്‍ന്ന് ആധാര്‍ നമ്പര്‍ നല്‍കുകയും രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യാം.
പേര് ഉണ്ടോ എന്ന് പരിശോധിക്കാം
24ാം ഗഡുവിനായി കാത്തിരിക്കുന്ന കര്‍ഷകര്‍ ഗുണഭോക്തൃ പട്ടികയില്‍ തങ്ങളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കണം. ഇതിനായി പിഎം കിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കര്‍ഷകര്‍ക്കായുള്ള വിഭാഗത്തിലെ ബെനിഫിഷ്യറി ലിസ്റ്റ് തിരഞ്ഞെടുക്കുക. തുടര്‍ന്ന് സംസ്ഥാനം, ജില്ല, താലൂക്ക്, ബ്ലോക്ക്, ഗ്രാമം തുടങ്ങിയ വിവരങ്ങള്‍ നല്‍കണം. വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍ അതത് പ്രദേശത്തെ ഗുണഭോക്താക്കളുടെ പട്ടിക പരിശോധിക്കാം.
English Summary
The PM Kisan 24th installment is expected to be released in October 2026, although the government has not announced the exact payment date. Farmers should ensure that their e-KYC and beneficiary details are updated to receive the 2,000 installment.