PM Kisan പദ്ധതിയിൽ ചേരാം; 60 കഴിഞ്ഞാൽ മാസം 3000 രൂപ പെൻഷൻ

PM Kisan Benefits: Get Rs 3,000 Monthly Pension After 60: പ്രായം കൂടുന്നതോടെ കൃഷിപ്പണിയില്‍ സജീവമായി തുടരാന്‍ കഴിയാത്ത സാഹചര്യം കൂടി വരുന്നതോടെ കര്‍ഷകരുടെ സാമ്പത്തിക സുരക്ഷയും പ്രധാന വിഷയമാകുന്നു. ഈ സാഹചര്യത്തില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് വാര്‍ധക്യകാലത്ത് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജന.

PM Kisan പദ്ധതിയിൽ ചേരാം; 60 കഴിഞ്ഞാൽ മാസം 3000 രൂപ പെൻഷൻ

പ്രതീകാത്മക ചിത്രം

Published: 

06 Oct 2026 | 11:45 AM

കൃഷിയില്‍ നിന്നുള്ള വരുമാനം എല്ലായ്‌പ്പോഴും സ്ഥിരമായിരിക്കണമെന്നില്ല. കാലാവസ്ഥാ വ്യതിയാനം, പ്രളയം, വരള്‍ച്ച തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ വിളനാശത്തിനും സാമ്പത്തിക നഷ്ടത്തിനും കാരണമാകാം. പ്രായം കൂടുന്നതോടെ കൃഷിപ്പണിയില്‍ സജീവമായി തുടരാന്‍ കഴിയാത്ത സാഹചര്യം കൂടി വരുന്നതോടെ കര്‍ഷകരുടെ സാമ്പത്തിക സുരക്ഷയും പ്രധാന വിഷയമാകുന്നു. ഈ സാഹചര്യത്തില്‍ ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് വാര്‍ധക്യകാലത്ത് സാമ്പത്തിക പിന്തുണ നല്‍കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ മാന്‍ധന്‍ യോജന.

മാസം എത്ര രൂപ അടയ്ക്കണം?

പദ്ധതിയില്‍ ചേരുന്ന സമയത്തെ പ്രായത്തിനനുസരിച്ചാണ് കര്‍ഷകന്‍ അടയ്‌ക്കേണ്ട മാസവരി. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാം. മാസത്തില്‍ 55 രൂപ മുതല്‍ 200 രൂപ വരെയാണ് കര്‍ഷകന്റെ വിഹിതം. ചെറുപ്രായത്തില്‍ പദ്ധതിയില്‍ ചേരുന്നവര്‍ക്ക് സാധാരണയായി കുറഞ്ഞ മാസവരി മതിയാകും.

ഭാര്യക്കും ഭര്‍ത്താവിനും പ്രത്യേകം അംഗമാകാം

അര്‍ഹതയുള്ള ഭാര്യയ്ക്കും ഭര്‍ത്താവിനും പദ്ധതിയില്‍ പ്രത്യേകം ചേരാം. ഇരുവരും സ്വന്തം പേരില്‍ നിശ്ചിത മാസവരി അടയ്ക്കണം. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഓരോരുത്തര്‍ക്കും മാസം 3,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. അതായത് ഭാര്യയും ഭര്‍ത്താവും പദ്ധതിയില്‍ അംഗങ്ങളാണെങ്കില്‍ ഇരുവര്‍ക്കുമായി മാസം 6,000 രൂപ വരെ പെന്‍ഷന്‍ ലഭിക്കാനുള്ള അവസരമുണ്ട്.

Also Read: Business Ideas: ഇന്‍ട്രോവേര്‍ട്ടുകള്‍ക്ക് ആരംഭിക്കാവുന്ന 5 ബിസിനസ് ആശയങ്ങള്‍

ആര്‍ക്കാണ് പദ്ധതിയില്‍ ചേരാനാകുക?

18നും 40നും ഇടയില്‍ പ്രായമുള്ള കര്‍ഷകരാണ് പദ്ധതിയില്‍ ചേരാന്‍ അര്‍ഹര്‍. കര്‍ഷകന്റെ കൈവശം പരമാവധി രണ്ട് ഹെക്ടര്‍ കൃഷിയോഗ്യമായ ഭൂമി ഉണ്ടായിരിക്കണമെന്നതും പ്രധാന വ്യവസ്ഥകളിലൊന്നാണ്. പദ്ധതിയില്‍ ചേര്‍ന്ന ശേഷം നിശ്ചിത മാസവരി കൃത്യമായി അടയ്ക്കുകയും വേണം.

എങ്ങനെ അപേക്ഷിക്കാം?

പദ്ധതിയില്‍ അംഗമാകാന്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് സമീപത്തെ പൊതുസേവന കേന്ദ്രം വഴി രജിസ്റ്റര്‍ ചെയ്യാം. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവ ആവശ്യമായി വരും.

English Summary

The PM Kisan Maan Dhan Yojana provides eligible small and marginal farmers with a monthly pension of Rs 3,000 after the age of 60. Farmers can join the scheme between 18 and 40 years by making regular contributions.

Loading...
Unable to load recommendations.
Follow Us
വീട്ടിലേക്ക് കർട്ടനുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ദുബായ് ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടോ? പുതിയതെടുക്കാൻ ചെയ്യേണ്ടത് !
രാവിലെ ഒരു സ്പൂൺ നെയ്യ്! ശരീരത്തിൽ നടക്കുന്ന മാറ്റങ്ങൾ ഇതാ
ഐക്യൂ 15 മുതൽ ഐക്യൂ 11 ​ലൈറ്റ് വരെ; ആമസോൺ ഡീൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ