PM Kisan Nidhi Yojana: നാല് മാസത്തിലൊരിക്കൽ 2000 രൂപ; ഇത്തവണ തുക എപ്പോൾ ലഭിക്കും?

PM Kisan 22nd Installment: ഓരോ നാല് മാസത്തിലൊരിക്കലാണ് പിഎം കിസാൻ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുന്നത്. ഇത്തരത്തിൽ പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപയാണ് മൂന്ന് ഗഡുക്കളായി ലഭിക്കുന്നത്.

PM Kisan Nidhi Yojana: നാല് മാസത്തിലൊരിക്കൽ 2000 രൂപ; ഇത്തവണ തുക എപ്പോൾ ലഭിക്കും?

പ്രതീകാത്മക ചിത്രം

Updated On: 

23 Feb 2026 | 03:53 PM

കേന്ദ്ര സർക്കാരിന്റെ പ്രധാനപ്പെട്ട ക്ഷേമപദ്ധതികളിലൊന്നായ പിഎം കിസാൻ സമ്മാൻ നിധിയുടെ 22ാം ​ഗഡുവിന് വേണ്ടി രാജ്യത്തെ കർഷകർ കാത്തിരിക്കുകയാണ്. സാധാരണയായി ഓരോ നാല് മാസത്തിലൊരിക്കലാണ് പിഎം കിസാൻ തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തുന്നത്. ഇത്തരത്തിൽ പദ്ധതി പ്രകാരം പ്രതിവർഷം 6,000 രൂപയാണ് മൂന്ന് ഗഡുക്കളായി (2,000 രൂപ വീതം) ലഭിക്കുന്നത്.

22-ാം ഗഡു എപ്പോൾ ലഭിക്കും?

 

പിഎം കിസാൻ സമ്മാൻ നിധി പ്രകാരം കർഷകർ കാത്തിരിക്കുന്ന 22-ാം ഗഡു വിതരണം ചെയ്യുന്ന തീയതി ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നിരുന്നാലും 21-ാം ഗഡു ലഭിച്ച തീയതി കണക്കിലെടുക്കുമ്പോൾ, 22-ാം ഗഡു 2026 മാർച്ച് മാസത്തിലോ ഏപ്രിൽ ആദ്യ വാരത്തിലോ വിതരണം ചെയ്യാനാണ് സാധ്യത.

തുക മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കേണ്ടവ

 

പിഎം കിസാൻ ഗുണഭോക്താക്കൾ ഇ-കെവൈസി പൂർത്തിയാക്കുന്നത് നിർബന്ധമാണ്. ഇത് ചെയ്തിട്ടില്ലാത്തവർക്ക് അടുത്ത ഗഡു ലഭിക്കില്ല. പിഎം കിസാൻ പോർട്ടൽ വഴിയോ സിഎസ്‌സി (CSC) സെന്ററുകൾ വഴിയോ ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി ഉപയോഗിച്ച് ഇ-കെവൈസി ചെയ്യാവുന്നതാണ്.

അതുപോലെ നിങ്ങളുടെ കൃഷിഭൂമിയുടെ രേഖകൾ പോർട്ടലിൽ കൃത്യമായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കൂടാതെ, തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നതിനാൽ, ബാങ്ക് അക്കൗണ്ട് ആധാറുമായും എൻപിസിഐ (NPCI) മായും ലിങ്ക് ചെയ്തിരിക്കേണ്ടതാണ്.

ALSO READ: 15,000 രൂപ ശമ്പളം ഉള്ളവര്‍ക്ക് എത്ര രൂപ ഇപിഎഫ് പെന്‍ഷന്‍ ലഭിക്കും?

ഗുണഭോക്താക്കളുടെ പട്ടിക എങ്ങനെ പരിശോധിക്കാം?

 

പിഎം കിസാൻ പോർട്ടൽ സന്ദർശിക്കുക

‘ഫാർമേഴ്സ് കോർണർ’ എന്നതിന് കീഴിൽ, ‘ബെനിഫിഷ്യറി സ്റ്റാറ്റസ്’ ക്ലിക്ക് ചെയ്യുക

ആധാർ നമ്പർ, അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ, കാപ്ച കോഡ് എന്നിവ നൽകുക

‘Get Status’ ടാബിൽ ക്ലിക്ക് ചെയ്യുക.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ