AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ആണ്‍കുട്ടികള്‍ക്കും ഭാവിയുണ്ട്; അവര്‍ക്കായുള്ള മികച്ച നിക്ഷേപ പദ്ധതികളിതാ

Post Office Savings Schemes for Boy Child: ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ മകന്റെ സാമ്പത്തിക സ്ഥിരതയും വിദ്യാഭ്യാസവും ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനായി പോസ്റ്റ് ഓഫീസ് നിക്ഷേപ സംവിധാനത്തെ പ്രയോജനപ്പെടുത്താം. കുറഞ്ഞ അപകട സാധ്യതയും ഉറപ്പുള്ള വരുമാനവുമാണ് പോസ്റ്റ് ഓഫീസിന്റെ പ്രത്യേകത.

ആണ്‍കുട്ടികള്‍ക്കും ഭാവിയുണ്ട്; അവര്‍ക്കായുള്ള മികച്ച നിക്ഷേപ പദ്ധതികളിതാ
പ്രതീകാത്മക ചിത്രം Image Credit source: Westend61/Getty Images
Shiji M K
Shiji M K | Updated On: 27 Jul 2026 | 12:23 PM

പെണ്‍കുട്ടികളുടെ ഭാവിയെ കുറിച്ചോര്‍ത്താണ് മാതാപിതാക്കള്‍ക്ക് എപ്പോഴും ആവലാതി. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ലല്ലോ ആണ്‍കുട്ടികള്‍ക്കുമില്ലേ ഭാവി? അവരുടെ മികച്ച ജീവിതത്തിനും വിദ്യാഭ്യാസത്തിനുമായി സമ്പാദ്യം ഉണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്. ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങളുടെ മകന്റെ സാമ്പത്തിക സ്ഥിരതയും വിദ്യാഭ്യാസവും ഉറപ്പാക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനായി പോസ്റ്റ് ഓഫീസ് നിക്ഷേപ സംവിധാനത്തെ പ്രയോജനപ്പെടുത്താം. കുറഞ്ഞ അപകട സാധ്യതയും ഉറപ്പുള്ള വരുമാനവുമാണ് പോസ്റ്റ് ഓഫീസിന്റെ പ്രത്യേകത.

ആണ്‍കുട്ടികള്‍ക്കായുള്ള പോസ്റ്റ് ഓഫീസ് പദ്ധതി

സാമ്പത്തിക സുരക്ഷയും വരുമാനവും നല്‍കുന്നതിനായാണ് പോസ്റ്റ് ഓഫീസിന് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പോസ്റ്റ് ഓഫീസ് മുന്നോട്ടുവെക്കുന്ന നിക്ഷേപ പദ്ധതികള്‍ക്കെല്ലാം അപകട സാധ്യത വളരെ കുറവാണ്. നിക്ഷേപത്തിന് സുരക്ഷയുണ്ടായിരിക്കണം എന്ന് നിര്‍ബന്ധം ഉള്ളവര്‍ക്ക് ഈ പദ്ധതികള്‍ അനുയോജ്യമാണ്. മകന് വേണ്ടി പോസ്റ്റ് ഓഫീസിലെ ഏതെല്ലാം പദ്ധതികള്‍ തിരഞ്ഞെടുക്കാമെന്ന് നോക്കിയാലോ?

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്

നികുതി രഹിത വരുമാനം നേടാന്‍ നിക്ഷേപകരെ സഹായിക്കുന്ന പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്). 15 വര്‍ഷമാണ് നിക്ഷേപ കാലാവധി, എന്നാല്‍ 5 വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി നീട്ടാനുള്ള അവസരവും ലഭിക്കുന്നതാണ്. ഏകദേശം 7 മുതല്‍ 8 ശതമാനം വരെയാണ് പലിശ നിരക്ക്. ഇത് ത്രൈമാസ അടിസ്ഥാനത്തില്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് എത്തും. കുറഞ്ഞ നിക്ഷേപം 500 രൂപയും പരമാവധി നിക്ഷേപം 1.5 ലക്ഷം രൂപയുമാണ്. പിപിഎഫ് വരുമാനങ്ങള്‍ക്ക് ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം നികുതിയിളവുകളും ലഭിക്കും.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്‌സി)

ആണ്‍കുട്ടികള്‍ക്കായുള്ള മികച്ച പദ്ധതികളിലൊന്നാണ് നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്. ഏകദേശം 7 ശതമാനം പലിശയാണ് പദ്ധതിക്ക് ലഭിക്കുന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇത് കോമ്പൗണ്ട് ചെയ്യപ്പെടും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മാത്രമേ പലിശ ലഭിക്കൂ. 5 വര്‍ഷമാണ് പദ്ധതിയുടെ ലോക്ക് ഇന്‍ കാലയളവ്. പ്രായപൂര്‍ത്തിയായ ഏതൊരു ഇന്ത്യന്‍ പൗരനും നിക്ഷേപം ആരംഭിക്കും. ഈ പദ്ധതിക്കും നികുതി ഇളവുകളുണ്ട്.

Also Read: 2,000 രൂപയുണ്ടോ കയ്യില്‍? പോസ്റ്റ് ഓഫീസിലൂടെ 1.42 കോടിയുണ്ടാക്കാം

കിസാന്‍ വികാസ് പത്ര (കെവിപി)

സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ ഒന്നാണ് പോസ്റ്റ് ഓഫീസിന്റെ കിസാന്‍ വികാസ് പത്ര. സാധാരണയായി ഏകദേശം 10 വര്‍ഷം വരെയാണ് കിസാന്‍ വികാസ് പത്രയുടെ കാലാവധി. ഏകദേശം 7 മുതല്‍ 7.5 ശതമാനം വരെ പദ്ധതി വാര്‍ഷിക പലിശയും നല്‍കുന്നു. 1,000 രൂപ മുതല്‍ നിങ്ങള്‍ക്ക് നിക്ഷേപം ആരംഭിക്കാവുന്നതാണ്.

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (പിഒഎംഐഎസ്)

സ്ഥിര വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന പദ്ധതിയില്‍ ഒന്നാണിത്. അഞ്ച് വര്‍ഷമാണ് പദ്ധതി കാലാവധി, ഏകദേശം 6 മുതല്‍ 7 ശതമാനം വരെ പലിശ ലഭിക്കും. സിംഗിള്‍ അക്കൗണ്ടുകളില്‍ 4.5 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടുകളില്‍ 9 ലക്ഷം രൂപയുമാണ് പരമാവധി നിക്ഷേപം.

English Summary

Post Office savings schemes offer safe and reliable investment options for parents planning their boy child’s financial future. With government-backed returns and multiple long-term savings choices, these schemes can help build a strong financial foundation for future education and other life goals.

Follow Us