Potato Chips Business: വെറും 50,000 രൂപയിൽ ചിപ്സ് ബിസിനസ്; വീട്ടിൽ നിന്ന് തന്നെ തുടങ്ങാം
Want Your Own Business? Start Potato Chips Making With Rs 50000: കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ലഘുഭക്ഷണമാണ് ചിപ്‌സ്. അതിനാല്‍ വര്‍ഷം മുഴുവന്‍ വിപണി കണ്ടെത്താന്‍ കഴിയുന്ന ഉത്പ്പന്നമെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന നേട്ടം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം, രുചി, പാക്കിങ്, വിപണനം എന്നിവയില്‍ ശ്രദ്ധ നല്‍കിയാല്‍ ചെറിയ തോതില്‍ തുടങ്ങി ബിസിനസ് വികസിപ്പിക്കാം.

പ്രതീകാത്മക ചിത്രം
സ്ഥിരമായ ജോലിയെന്ന സ്വപ്നത്തിന് പകരം സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ വലിയ തുക നിക്ഷേപിക്കേണ്ടി വരുമെന്ന ആശങ്ക പലരെയും പിന്നോട്ടടിപ്പിക്കുന്നു. കുറഞ്ഞ ചെലവില്‍ ആരംഭിച്ച് ആവശ്യാനുസരണം വളര്‍ത്താന്‍ കഴിയുന്ന ഭക്ഷ്യസംരംഭങ്ങള്‍ ഇത്തരക്കാര്‍ക്ക് ഒരു സാധ്യതയാണ്. അതില്‍ പരിഗണിക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ചിപ്‌സ് നിര്‍മാണം.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ടപ്പെടുന്ന ലഘുഭക്ഷണമാണ് ചിപ്‌സ്. അതിനാല്‍ വര്‍ഷം മുഴുവന്‍ വിപണി കണ്ടെത്താന്‍ കഴിയുന്ന ഉത്പ്പന്നമെന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന നേട്ടം. ഉത്പ്പന്നത്തിന്റെ ഗുണനിലവാരം, രുചി, പാക്കിങ്, വിപണനം എന്നിവയില്‍ ശ്രദ്ധ നല്‍കിയാല്‍ ചെറിയ തോതില്‍ തുടങ്ങി ബിസിനസ് വികസിപ്പിക്കാം.
എത്ര രൂപ നിക്ഷേപിക്കണം?
വലിയ ഫാക്ടറിയോ വിലകൂടിയ യന്ത്രങ്ങളോ ഉപയോഗിച്ച് തന്നെ തുടങ്ങണമെന്നില്ല. വീട്ടിലെ പരിമിതമായ സ്ഥലത്തുപോലും ചെറിയ യൂണിറ്റായി സംരംഭം ആരംഭിക്കാം. ഉരുളക്കിഴങ്ങ്, പാചക എണ്ണ, ഉപ്പ്, വിവിധ മസാലകള്‍ എന്നിവയാണ് പ്രധാന അസംസ്‌കൃത വസ്തുക്കള്‍. ചിപ്‌സ് മുറിക്കുന്ന യന്ത്രം, വറുക്കുന്നതിനുള്ള ഉപകരണം, പാക്കിങ് യന്ത്രം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായി വരും.
ചെറിയ തോതില്‍ ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നതിന് ഏകദേശം 50,000 മുതല്‍ 1.5 ലക്ഷം വരെ ചെലവ് വരാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിക്ഷേപം നടത്തുന്നതിന് മുമ്പ് യന്ത്രങ്ങളുടെ വില, അസംസ്‌കൃത വസ്തുക്കളുടെ ചെലവ്, വൈദ്യുതി, പാക്കിങ്, തൊഴിലാളികളുടെ ചെലവ് തുടങ്ങിയവ കൃത്യമായി കണക്കാക്കണം.
Also Read: Business Ideas: ഇന്‍ട്രോവേര്‍ട്ടുകള്‍ക്ക് ആരംഭിക്കാവുന്ന 5 ബിസിനസ് ആശയങ്ങള്‍
രുചിയും ഗുണനിലവാരവും പ്രധാനമാണ്
ചിപ്‌സ് വിപണിയില്‍ നിരവധി ബ്രാന്‍ഡുകള്‍ ഇതിനകം സജീവമാണ്. അതിനാല്‍ സ്വന്തം ഉത്പ്പന്നത്തെ വ്യത്യസ്തമാക്കാന്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതിരിക്കണം. നല്ല ഗുണനിലവാരമുള്ള ഉരുളക്കിഴങ്ങ് തിരഞ്ഞെടുക്കുക, വൃത്തിയുള്ള സാഹചര്യത്തില്‍ നിര്‍മാണം നടത്തുക, ഒരേ കനത്തില്‍ മുറിക്കുക, ശരിയായ രീതിയില്‍ വറുക്കുക എന്നിവ പ്രധാനമാണ്. സാധാരണ ഉപ്പുരുചിക്ക് പുറമെ മസാല, ക്രീം ആന്‍ഡ് ഓനിയന്‍ തുടങ്ങിയ വ്യത്യസ്ത രുചികളും പരീക്ഷിക്കാം. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പാക്കിങ്ങിനും പ്രാധാന്യം നല്‍കണം.
പ്രാദേശിക വിപണി ലക്ഷ്യമിടാം
പുതിയ ബ്രാന്‍ഡിന് തുടക്കത്തില്‍ വലിയ വിപണി കണ്ടെത്തുക എളുപ്പമല്ല. അതിനാല്‍ സ്വന്തം പ്രദേശത്തെ കടകളില്‍ നിന്ന് തുടങ്ങുന്നതാണ് പ്രായോഗികം. പലചരക്ക് കടകള്‍, ബേക്കറികള്‍, ചെറിയ കടകള്‍, ഭക്ഷണശാലകള്‍ തുടങ്ങിയവയുമായി ബന്ധപ്പെടാം. ഉല്‍പ്പന്നത്തിന്റെ സാമ്പിളുകള്‍ നല്‍കി രുചി പരിചയപ്പെടുത്തുന്നതും സഹായിക്കും.
English Summary
A potato chips business can be started on a small scale with an investment of around Rs 50,000. With the right equipment, quality ingredients, attractive packaging and local marketing, the business can gradually expand and generate steady income.