PPF: പിപിഎഫില്‍ പ്രതിമാസം 3,000 ഇട്ടാല്‍ എത്ര രൂപ സമ്പാദിക്കാനാകും?

How Much Will 3000 in PPF Grow Every Year: അത്തരത്തില്‍ സുരക്ഷിതമായ സമ്പാദ്യപദ്ധതി അന്വേഷിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി 7.1 ശതമാനം പലിശയും നല്‍കുന്നു. മാത്രമല്ല, നിങ്ങളുടെ നിക്ഷേപത്തിന് നികുതി ഇളവും ലഭിക്കുന്നതാണ്.

PPF: പിപിഎഫില്‍ പ്രതിമാസം 3,000 ഇട്ടാല്‍ എത്ര രൂപ സമ്പാദിക്കാനാകും?

പിപിഎഫ്‌

Updated On: 

02 Apr 2026 | 12:29 PM

ഉറപ്പായ വരുമാനം നല്‍കുന്ന സുരക്ഷിത നിക്ഷേപങ്ങളോടാണ്‌ ആളുകള്‍ക്ക് താത്പര്യം. റിസ്‌ക് കൂടിയ നിക്ഷേപരീതികളോടൊപ്പം സുരക്ഷിത മാര്‍ഗങ്ങളും പരീക്ഷിക്കേണ്ടതാണ്. അത്തരത്തില്‍ സുരക്ഷിതമായ സമ്പാദ്യപദ്ധതി അന്വേഷിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ പിപിഎഫ്. സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതി 7.1 ശതമാനം പലിശയും നല്‍കുന്നു. മാത്രമല്ല, നിങ്ങളുടെ നിക്ഷേപത്തിന് നികുതി ഇളവും ലഭിക്കുന്നതാണ്.

പിപിഎഫില്‍ 3,000 രൂപ മുതല്‍ 10,000 രൂപ പ്രതിമാസം നിക്ഷേപിക്കുകയാണ് എത്ര രൂപ വരെ സമ്പാദ്യമുണ്ടക്കാന്‍ സാധിക്കുമെന്ന് അറിയാമോ? പരിശോധിക്കാം

3,000 രൂപ മുതല്‍ 10,000 രൂപ വരെ നിക്ഷേപിക്കാം

3,000, 5,000, 10,000 എന്നിങ്ങനെ മൂന്ന് വ്യത്യസ്ത തുകകളില്‍ 15 വര്‍ഷത്തേക്ക് നടത്തുന്ന നിക്ഷേപമാണ് ഇവിടെ വിലയിരുത്തപ്പെടുന്നത്.

പ്രതിമാസം 3,000 രൂപ 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍, ഓരോ വര്‍ഷവും നിലവിലെ വാര്‍ഷിക പലിശയായ 7.1 ശതമാനവും അതിനോട് ചേര്‍ക്കപ്പെടും. ഇക്കാലയളവില്‍ നിങ്ങളുടെ നിക്ഷേപം 45,000 രൂപയായിരിക്കും. ഇതിന് പലിശയായി ലഭിക്കുന്നത് 36,364 രൂപയും. ഇവ രണ്ടും ചേര്‍ത്താല്‍ ആകെ 81,364 രൂപയായിരിക്കും ആകെ വരുമാനം.

5,000 രൂപയാണ് പിപിഎഫില്‍ നിക്ഷേപിക്കുന്നതെങ്കില്‍, 15 വര്‍ഷം കൊണ്ട് ആകെ നിക്ഷേപിക്കുന്ന തുക 75,000. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് ഏകദേശം 1,35,607 രൂപ ലഭിക്കും. അതായത്, പലിശയില്‍ നിന്ന് മാത്രം, 75,000 ത്തിലധികം രൂപ നിങ്ങളിലേക്ക് എത്തുന്നതാണ്.

Also Read: SIP: ഉയര്‍ന്ന നേട്ടത്തിനായി മികച്ച എസ്‌ഐപി നിക്ഷേപം എങ്ങനെ തിരഞ്ഞെടുക്കാം?

10,000 രൂപയുടെ നിക്ഷേപമാണെങ്കില്‍, 15 വര്‍ഷം കൊണ്ട് ആകെ സ്വരുക്കൂട്ടുന്നത് 1,50,000 രൂപ. ഇതിന് 7.1 വാര്‍ഷിക പലിശ നിരക്കില്‍ 1,21,214 രൂപ പലിശയായി കിട്ടും. 15 വര്‍ഷത്തിന് ശേഷം നിങ്ങളിലേക്ക് എത്തുന്ന ആകെ തുക 2,71,214 രൂപയായിരിക്കും.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ