Gold Rate: ഒരു പവന് 1.6 ലക്ഷം ഗ്രാമിന് 20,000; ഇനി ഈ വില നല്‍കേണ്ടി വരും
Gold Price February 2026 Prediction: സ്വര്‍ണം എന്നെങ്കിലും വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണോ നിങ്ങളും? എന്നാല്‍ ആ പ്രതീക്ഷകള്‍ വിഫലമാകുമെന്ന് പറയുകയാണ് ബാങ്ക് ഓഫ് അമേരിക്കയിലെ ലോഹ ഗവേഷണ മേധാവി മൈക്കല്‍ വിഡ്മര്‍.
സ്വര്‍ണം സര്‍വ്വകാല റെക്കോര്‍ഡില്‍ മുന്നേറുകയാണ്. വില നാള്‍ക്കുനാള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ വില വര്‍ധനവില്‍ വലയുന്നത് സാധാരണക്കാരാണ്, ചെറുതായെങ്കിലും വില താഴ്ന്നാല്‍ പൊന്ന് വാങ്ങിക്കാമെന്നാണ് അവരുടെ ചിന്ത. വില ലക്ഷം കടന്നതോടെ കേരളത്തിലെ പല വിവാഹങ്ങളില്‍ നിന്നും സ്വര്‍ണം പടിക്ക് പുറത്തായി. 10 പവന്‍ ആഭരണം നല്‍കി ഒരു വിവാഹം നടത്തണമെങ്കില്‍ ഇന്ന് 13 ലക്ഷം രൂപയ്ക്ക് മേല്‍ ചിലവുണ്ട്.
സ്വര്‍ണം എന്നെങ്കിലും വില കുറയ്ക്കുമെന്ന പ്രതീക്ഷയിലാണോ നിങ്ങളും? എന്നാല്‍ ആ പ്രതീക്ഷകള്‍ വിഫലമാകുമെന്ന് പറയുകയാണ് ബാങ്ക് ഓഫ് അമേരിക്കയിലെ ലോഹ ഗവേഷണ മേധാവി മൈക്കല്‍ വിഡ്മര്‍. ഈ വര്‍ഷവും സ്വര്‍ണം അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 4,500 ന് മുകളില്‍ നിലയുറപ്പിക്കും. 4,538 ഡോളര്‍ ആയിരിക്കും വിലയെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. സ്വര്‍ണ വിതരണത്തില്‍ നേരിടുന്ന ഇടിവും വര്‍ധിച്ചുവരുന്ന ചെലവുകളുമാണ് വില വര്‍ധനവിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷം സ്വര്‍ണവില 5,000 ഡോളര്‍ ആയിരിക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്കയും വിശ്വസിക്കുന്നുണ്ട്. 5,000 ഡോളര്‍ എന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ വെറും 14 ശതമാനം നിക്ഷേപ ഡിമാന്‍ഡ് മാത്രമാണ് ആവശ്യമായുള്ളത്. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നത് നിക്ഷേപ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.
2026 ല്‍ സ്വര്‍ണം ഗ്രാമിന് 20,000 രൂപയാകും എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. യുഎസിന്റെ നയങ്ങള്‍, യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍, കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നത്, ഡോളറിന്റെ തകര്‍ച്ച എന്നിങ്ങനെ നിരവധി കാരണങ്ങള്‍ സ്വര്‍ണത്തിന് കരുത്തേക്കും. 5,000 ഡോളറിന് മുകളിലേക്ക് വില ഉയരുകയാണെങ്കില്‍ 20,000 രൂപയ്ക്ക് അടുത്തേക്ക് സ്വര്‍ണം ഗ്രാമിന് ഉയരും.
Also Read: Silver Rate: സ്വര്‍ണം വിട്ടേക്ക് ഇനി വെള്ളിയാണ് താരം; ബുള്ളറ്റ് ട്രെയിന്‍ തോറ്റുപോകും ആ കുതിപ്പില്‍
2027 ല്‍ സ്വര്‍ണവില ഔണ്‍സിന് 8,000 ഡോളര്‍ ആകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. നിക്ഷേപ ഡിമാന്‍ഡില്‍ 55 ശതമാനം വര്‍ധനവ് സംഭവിക്കുകയാണെങ്കില്‍ 8,000 ഡോളറിലേക്ക് സ്വര്‍ണം എത്തും. എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും മ്യൂച്വല്‍ ഫണ്ടുകളിലും ഉള്ള സ്വര്‍ണ നിക്ഷേപം 2020 മുതല്‍ വന്‍ നേട്ടമാണ് കൈവരിക്കുന്നത്. ആകെ സാമ്പത്തിക വിപണിയുടെ ഏകദേശം 4 ശതമാനം സ്വര്‍ണമാണ്.
ഒരാളുടെ ആകെ നിക്ഷേപത്തിന്റെ 20 ശതമാനം സ്വര്‍ണത്തില്‍ ആയിരിക്കുന്നത് മികച്ച തന്ത്രമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഉയര്‍ന്ന ആസ്തിയുള്ള നിക്ഷേപകര്‍ അവരുടെ നിക്ഷേപത്തിന്റെ 0.5 ശതമാനം മാത്രമേ സ്വര്‍ണത്തിനായി നീക്കിവെക്കുന്നുള്ളൂ. നിക്ഷേപം ഉയരുന്നത് വില വര്‍ധനവിന് ആക്കംക്കൂട്ടും.