വിവാഹ വിപണിക്ക് ആശ്വാസം; സ്വര്‍ണവില ഇടിയുന്നു

വെള്ളിയുടെ വിലയിലും കുറവ് സംഭവിച്ചിട്ടുണ്ട്. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായിട്ടുണ്ട്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്

വിവാഹ വിപണിക്ക് ആശ്വാസം; സ്വര്‍ണവില ഇടിയുന്നു

ഈ ട്രെന്റ് തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും ഇടിവ് സംഭവിക്കാനാണ് സാധ്യത. എന്നാല്‍ വില കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Published: 

23 Apr 2024 | 12:00 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 1120 രൂപയാണ് ഇന്ന് മാത്രം കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 52,000 രൂപയിലേക്കെത്തി. 12 ദിവസത്തിന് ശേഷമാണ് സ്വര്‍ണവില ഇത്രയും താഴുന്നത്.

ഏപ്രില്‍ 20 മുതല്‍ 1600 രൂപ വരെ കുറഞ്ഞിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 6615 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5535 രൂപയാണ്.

വെള്ളിയുടെ വിലയിലും കുറവ് സംഭവിച്ചിട്ടുണ്ട്. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 87 രൂപയായിട്ടുണ്ട്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

ഏപ്രില്‍ ഒന്നുമുതല്‍ സ്വര്‍ണവില 50,000 ത്തിന് മുകളിലെത്തിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനാലാണ് സ്വര്‍ണവില ഉയരുന്നത്. സംഘര്‍ഷം കൂടുന്തോറും സ്വര്‍ണത്തിലുള്ള നിക്ഷേപം കൂടുന്നു. രാഷ്ട്രീയ അന്തരീക്ഷം മാറിമറയുന്നതിന് അനുസരിച്ച് ആളുകള്‍ നിക്ഷേപം എന്ന നിലയ്ക്ക് സ്വര്‍ണത്തിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. മാര്‍ച്ച് 29നാണ് ആദ്യമായി സ്വര്‍ണവില 50000 കടന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞുമാണ് സ്വര്‍ണവില ഉണ്ടായിരുന്നത്.

 

 

ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്