Sarojini Market: കുറഞ്ഞ വില കൂടുതല്‍ കാലം ഈട്; സരോജിനി മാര്‍ക്കറ്റില്‍ കിട്ടാത്തത് ഒന്നുമില്ല

Sarojini Nagar Market Shopping Guide: അവിടെ എന്തെല്ലാം കിട്ടുമെന്നും വിലക്കുറവ് ലഭിക്കണമെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നും അറിഞ്ഞിരിക്കണം. ബജറ്റ് ഷോപ്പിങ്ങിന്റെ സ്വര്‍ഗം എന്നറിയപ്പെടുന്ന ഡല്‍ഹിയിലെ...

Sarojini Market: കുറഞ്ഞ വില കൂടുതല്‍ കാലം ഈട്; സരോജിനി മാര്‍ക്കറ്റില്‍ കിട്ടാത്തത് ഒന്നുമില്ല

സരോജിനി മാര്‍ക്കറ്റ്‌

Published: 

10 Mar 2026 | 01:35 PM

ഏറ്റവും വിലക്കുറവില്‍ വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും വാങ്ങിക്കാന്‍ യാത്ര നടത്തുന്നവരാണ് ഇന്ത്യക്കാര്‍. അതിനായി അവര്‍ പലപ്പോഴും പോകാറുള്ളത് ബെംഗളൂരുവിലേക്കും ഡല്‍ഹിയിലേക്കുമാണ്. അതില്‍ ഡല്‍ഹിക്കാണ് ഒരുത്തിരി മുന്‍തൂക്കം കൂടുതലുള്ളത്. ഇവിടുത്തെ സരോജിനി മാര്‍ക്കറ്റിലെത്തിയാല്‍ കുറഞ്ഞ വിലയ്ക്ക് കിട്ടാത്തത് ഒന്നുമില്ല.

മാര്‍ക്കറ്റില്‍ പോയതുകൊണ്ട് മാത്രം കാര്യമില്ല, അവിടെ എന്തെല്ലാം കിട്ടുമെന്നും വിലക്കുറവ് ലഭിക്കണമെങ്കില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണമെന്നും അറിഞ്ഞിരിക്കണം. ബജറ്റ് ഷോപ്പിങ്ങിന്റെ സ്വര്‍ഗം എന്നറിയപ്പെടുന്ന ഡല്‍ഹിയിലെ സരോജിനി മാര്‍ക്കറ്റില്‍ നിന്ന് എങ്ങനെ ഷോപ്പിങ് നടത്താമെന്ന് നോക്കാം.

വസ്ത്രങ്ങള്‍

സരോജിനി മാര്‍ക്കറ്റിന്റെ മുഖ്യ ആകര്‍ഷണങ്ങളിലൊന്ന് ട്രെന്‍ഡി വസ്ത്രങ്ങളാണ്. ടീ ഷര്‍ട്ടുകള്‍, ജീന്‍സ്, ടോപ്പ് തുടങ്ങി എന്തും ഏതും ഇവിടെ വന്‍ വിലക്കുറവില്‍ ലഭിക്കും. ഫാഷന്‍ വസ്ത്രങ്ങള്‍ വാങ്ങിക്കാനായി ധാരാളം ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്.

ബാഗും ആക്‌സസറികളും

ഫാഷന്‍ ബാഗുകള്‍, ഹാന്‍ഡ് ബാഗുകള്‍, സ്ലിങ് ബാഗുകള്‍, ബെല്‍റ്റുകള്‍ തുടങ്ങി എല്ലാതരം സാധനങ്ങളും ലഭിക്കുമെന്നതാണ് സരോജിനിയുടെ മറ്റൊരു പ്രത്യേകത.

ഫൂട്ട്‌വെയറുകള്‍

സരോജിനി മാര്‍ക്കറ്റിലെത്തിയാല്‍ അടിപൊളി ഷൂസും ചെരുപ്പുകളും, സ്ലീക്കേഴ്‌സുമെല്ലാം വളരെ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കാനാകുന്നതാണ്.

Also Read: Bengaluru Street Shopping: 10 രൂപയ്ക്ക് അടിപൊളി ഡ്രസ്, ചെരുപ്പ്…ബെംഗളൂരുവിലെ ഷോപ്പിങ് സ്‌പോട്ടുകള്‍ അറിഞ്ഞാലോ?

ആഭരണങ്ങള്‍

ഇവയ്‌ക്കെല്ലാം പുറമെ ആഭരണങ്ങള്‍ക്കായും പ്രത്യേകം കടകള്‍ സരോജിനി മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 100 രൂപ മുതല്‍ വിവാഹാഭരണങ്ങള്‍ വരെ സ്വന്തമാക്കാനാകുന്നതാണ്.

ശ്രദ്ധിക്കാം

സരോജിനി മാര്‍ക്കറ്റിലെത്തുമ്പോള്‍ ബാര്‍ഗെയ്ന്‍ ചെയ്യാന്‍ മറന്നുപോകരുത്. എന്ത് സാധനം വാങ്ങിയാലും ബാര്‍ഗെയ്ന്‍ ചെയ്താല്‍ വിലക്കുറവില്‍ സ്വന്തമാക്കാം. വാരാന്ത്യങ്ങളില്‍ പോകാതിരിക്കുന്നതുമാണ് നല്ലത്. മാത്രമല്ല എപ്പോഴും ക്വാളിറ്റിയും ശ്രദ്ധിക്കണം.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ