AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Silver Rate: അമേരിക്കയുടെ പണി, വെള്ളി മുന്നോട്ട്; വില ഉയരുന്നതെന്ത് കൊണ്ട്? നിക്ഷേപകർ ഇത് അറിയണം!

Silver Rate Today: സോളാർ പാനലുകളുടെ നിർമ്മാണവും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും വെള്ളിയുടെ ഉപയോഗം വർദ്ധിക്കുന്നതും ഡിമാൻഡ് ഉയർത്തുന്നു. യുഎസ് ഡോളർ ദുർബലമാകുന്നതും വെള്ളിക്ക് ശക്തി നൽകി.

Silver Rate: അമേരിക്കയുടെ പണി, വെള്ളി മുന്നോട്ട്; വില ഉയരുന്നതെന്ത് കൊണ്ട്? നിക്ഷേപകർ ഇത് അറിയണം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 14 Nov 2025 10:56 AM

മലയാളികളുടെ ജീവിതത്തിൽ പ്രധാനപ്പെട്ട രണ്ട് ലോഹങ്ങളാണ് സ്വർണവും വെള്ളിയും. സ്വർണവില കൂടിയും കുറഞ്ഞും സാധാരണക്കാരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. എന്നാൽ വെള്ളിയുടെ കാര്യത്തിലോ? എന്തുകൊണ്ടാണ് വെള്ളി വിലകൾ ഉയരുന്നത്? പരിശോധിക്കാം…

ഇന്ത്യയിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 173.10 രൂപയും കിലോഗ്രാമിന് 1,73,100 രൂപയുമാണ്. മുംബൈ, ഡൽ​ഹി, കൊൽക്കത്ത, ബാം​ഗ്ലൂർ, പൂനെ, വഡോദര, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് 1,73,100 രൂപ. എന്നാൽ ചെന്നൈയിൽ 1,80,000 രൂപയാണ് വില. അതേസമയം കേരളം, ഹൈദരാബാദ് എന്നിവിടങ്ങളിൽ വെള്ളി കിലോയ്ക്ക് 1,83,100 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

 

വില കുതിച്ചുയരാനുള്ള പ്രധാന കാരണങ്ങൾ

വെള്ളി വിതരണത്തിൽ ഉണ്ടായ കുറവാണ് പ്രധാന കാരണം. ഇത് വില കൂട്ടുന്നതിന് കാരണമായി. കൂടാതെ വെള്ളിക്ക് സ്വർണ്ണത്തെപ്പോലെ ഒരു സുരക്ഷിത നിക്ഷേപം എന്നതിലുപരി വ്യാവസായികമേഖലയിലെ ഡിമാൻഡുമുണ്ട്. സോളാർ പാനലുകളുടെ നിർമ്മാണവും ഇലക്ട്രോണിക് ഉപകരണങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും വെള്ളിയുടെ ഉപയോഗം വർദ്ധിക്കുന്നതും ഡിമാൻഡ് ഉയർത്തുന്നു.

ALSO READ: സ്വർണം വാങ്ങാൻ പോകുന്നുണ്ടോ? വില ഒരു ലക്ഷം! ഇന്ന് കൂടിയോ കുറഞ്ഞോ?

യുഎസ് ഡോളർ ദുർബലമാകുന്നതും വെള്ളിക്ക് ശക്തി നൽകി. അതുപോലെ ഫെഡ് റിസർവ് പലിശ നിരക്കുകൾ കുറയാനുള്ള സാധ്യത സ്വർണ്ണം, വെള്ളി തുടങ്ങിയ ലോഹങ്ങൾക്ക് ആകർഷകത്വം കൂട്ടുന്നുണ്ട്. വിപണിയിലെ ഈ മുന്നേറ്റം കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും വില വർദ്ധനയ്ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു.

 

നിക്ഷേപകർ ശ്രദ്ധിക്കുക…

 

സുരക്ഷിത നിക്ഷേപം എന്നതിലുപരി വ്യാവസായിക ലോഹം കൂടിയാണ് വെള്ളി. ഇത് കാരണം സാമ്പത്തിക മാറ്റങ്ങളോട് വെള്ളി വളരെ വേഗത്തിൽ പ്രതികരിക്കും. വ്യാവസായിക ഡിമാൻഡ് കുറയുകയോ ഡോളർ ശക്തിപ്പെടുകയോ ചെയ്താൽ വില കുറയാൻ സാധ്യതയുണ്ട്.

നിക്ഷേപകർക്ക് നാണയങ്ങളോ ബാറുകളോ ആയി വെള്ളി വാങ്ങാവുന്നതാണ്. ഫിസിക്കൽ വെള്ളി കൈവശം വെക്കാതെ വിപണിയിൽ നിക്ഷേപിക്കുന്നതും, വെള്ളി ഖനനം ചെയ്യുന്ന കമ്പനികളുടെ ഓഹരികളിൽ നിക്ഷേപിക്കുന്നതും ഗുണം ചെയ്യും.