എസ്ഐപി നിക്ഷേപം പാളാതിരിക്കാൻ ശ്രദ്ധിക്കാം; ഈ 5 കാര്യങ്ങൾ മറക്കരുത്

SIP Tips: Avoid These 5 Mistakes to Build Long-Term Wealth: ദീര്‍ഘകാല നിക്ഷേപം തുടരുമ്പോള്‍ കൂട്ടുപലിശയുടെ നേട്ടം ലഭിക്കാനുള്ള സാധ്യതയും ഉണ്ടാകും. എന്നാല്‍ എസ്‌ഐപി ആരംഭിച്ചതുകൊണ്ട് മാത്രം മികച്ച നേട്ടം ലഭിക്കണമെന്നില്ല. നിക്ഷേപത്തിനിടെ വരുത്തുന്ന ചില പിഴവുകള്‍ ദീര്‍ഘകാല വരുമാനത്തെ ബാധിക്കാനിടയുണ്ട്. അതിനാല്‍ എസ്‌ഐപി ആരംഭിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

എസ്ഐപി നിക്ഷേപം പാളാതിരിക്കാൻ ശ്രദ്ധിക്കാം; ഈ 5 കാര്യങ്ങൾ മറക്കരുത്

പ്രതീകാത്മക ചിത്രം

Published: 

23 Sep 2026 | 10:45 AM

ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത് സൃഷ്ടിക്കാന്‍ സഹായിക്കുന്ന ലളിതമായ നിക്ഷേപ മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവാ എസ്‌ഐപി. എല്ലാ മാസവും നിശ്ചിത തുക മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്ന രീതിയാണിത്. ദീര്‍ഘകാല നിക്ഷേപം തുടരുമ്പോള്‍ കൂട്ടുപലിശയുടെ നേട്ടം ലഭിക്കാനുള്ള സാധ്യതയും ഉണ്ടാകും. എന്നാല്‍ എസ്‌ഐപി ആരംഭിച്ചതുകൊണ്ട് മാത്രം മികച്ച നേട്ടം ലഭിക്കണമെന്നില്ല. നിക്ഷേപത്തിനിടെ വരുത്തുന്ന ചില പിഴവുകള്‍ ദീര്‍ഘകാല വരുമാനത്തെ ബാധിക്കാനിടയുണ്ട്. അതിനാല്‍ എസ്‌ഐപി ആരംഭിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നിക്ഷേപം ഇടയ്ക്ക് നിര്‍ത്തരുത്

എസ്‌ഐപിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം നിക്ഷേപത്തിലെ തുടര്‍ച്ചയാണ്. ഓഹരി വിപണിയില്‍ ഇടിവുണ്ടാകുമ്പോള്‍ പലരും ഭയന്ന് എസ്‌ഐപി നിര്‍ത്താറുണ്ട്. ഇത് ദീര്‍ഘകാല നിക്ഷേപ ലക്ഷ്യത്തെ ബാധിക്കാം. പ്രതിമാസം 10,000 രൂപ വീതം 15 വര്‍ഷത്തേക്ക് നിക്ഷേപിക്കുന്ന ഒരാള്‍ക്ക് കാലക്രമേണ വലിയൊരു നിക്ഷേപത്തുക സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍ ഇടയ്ക്കിടെ നിക്ഷേപം നിര്‍ത്തുകയോ വലിയ ഇടവേളകള്‍ എുക്കുകയോ ചെയ്താല്‍ കൂട്ടുപലിശയുടെ നേട്ടം കുറയുകയും ഭാവിയില്‍ ലഭിക്കാവുന്ന തുകയില്‍ വലിയ വ്യത്യാസം ഉണ്ടാകുകയും ചെയ്യാം.

വരുമാനം കൂടുമ്പോള്‍ എസ്‌ഐപി കൂട്ടാം

ശമ്പളമോ വരുമാനമോ വര്‍ധിക്കുന്നുണ്ടെങ്കില്‍ അതിനനുസരിച്ച് എസ്‌ഐപി തുകയും ക്രമേണ വര്‍ധിപ്പിക്കുന്നത് പരിഗണിക്കാം. എന്നാല്‍ പലരും വര്‍ഷങ്ങളോളം ഒരേ തുക തന്നെയാണ് നിക്ഷേപിക്കുന്നത്. ഓരോ വര്‍ഷവും ചെറിയൊരു ശതമാനം തുക വര്‍ധിപ്പിക്കുന്ന രീതിയിലുള്ള എസ്‌ഐപി ദീര്‍ഘകാലത്തില്‍ നിക്ഷേപത്തുക വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഐഡിസിഡബ്ല്യു വേണോ?

മ്യൂച്വല്‍ ഫണ്ടുകളില്‍ സാധാരണയായി വളര്‍ച്ചാ പദ്ധതി, ഐഡിസിഡബ്ല്യു പദ്ധതി തുടങ്ങിയ ഓപ്ഷനുകള്‍ ലഭ്യമാണ്. വളര്‍ച്ചാ പദ്ധതിയില്‍ ഫണ്ടില്‍ ഉണ്ടാകുന്ന വരുമാനം വീണ്ടും നിക്ഷേപത്തിലേക്ക് ചേര്‍ക്കപ്പെടുന്നു. ഐഡിസിഡബ്ല്യു പദ്ധതിയില്‍ ഫണ്ട് പ്രഖ്യാപിക്കുന്ന വിതരണങ്ങള്‍ നിക്ഷേപകര്‍ക്ക് നല്‍കാം. ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുകയാണ് ലക്ഷ്യമെങ്കില്‍, പദ്ധതി തിരഞ്ഞെടുക്കുമ്പോള്‍ അതിന്റെ സ്വഭാവവും നികുതി ബാധ്യതകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മനസിലാക്കേണ്ടത് പ്രധാനമാണ്.

Also Read: Atal Pension Yojana: മാസം 210 രൂപ മതി, 60-ാം വയസിൽ 5000 രൂപ പെൻഷൻ; ഈ സർക്കാർ പദ്ധതിയെ അറിയാം

ലക്ഷ്യമില്ലാതെ എസ്‌ഐപി വേണ്ട

എന്തിനാണ് നിക്ഷേപിക്കുന്നതെന്ന് വ്യക്തമായ ധാരണയില്ലാതെ എസ്‌ഐപി ആരംഭിക്കുന്നതും സാധാരണയായി സംഭവിക്കുന്ന പിഴവാണ്. ഒരു നിശ്ചിത ലക്ഷ്യവുമായി നിക്ഷേപം ബന്ധിപ്പിക്കുന്നത് കൂടുതല്‍ കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന് സഹായിക്കും. വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹച്ചെലവ്, വിദേശയാത്ര തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി പ്രത്യേകം നിക്ഷേപ പദ്ധതി തയാറാക്കാം.

എസ്‌ഐപി ഇടയ്ക്കിടെ പരിശോധിക്കാം

എസ്‌ഐപി ആരംഭിച്ച് അതിനെക്കുറിച്ച് പിന്നീട് ശ്രദ്ധിക്കാതിരിക്കുന്നതും ശരിയായ രീതിയല്ല. നിക്ഷേപം കുറഞ്ഞത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പരിശോധിക്കുന്നത് നല്ലതാണ്. ഫണ്ടിന്റെ പ്രകടനം തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താം.

English Summary

SIPs can help investors build wealth over the long term, but common mistakes can reduce potential returns. Here are five key SIP mistakes to avoid, including stopping investments midway, not increasing contributions and investing without a clear goal.

Loading...
Unable to load recommendations.
Follow Us
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ ഹീറോ; സ്മൃതി മന്ദാനയുടെ ആസ്തിയെത്ര?
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി